വൈക്കം: തണ്ണിമത്തൻ കൃഷിയിൽ സമ്മിശ്ര കർഷകനു നൂറുമേനി വിളവ്. വെച്ചൂർ മറ്റം കൊടുതുരുത്ത് ഇളംതുരുത്തിൽ മാർട്ടിനാണ് തണ്ണിമത്തൻ കൃഷിയിൽ വിജയം നേടിയത്. വെച്ചൂർ മറ്റത്തിൽ രണ്ടരഏക്കർ പുരയിടത്തിലാണ് മാർട്ടിൻ ജൈവകൃഷി രീതിയിൽ ഹൈബ്രിഡ് ഇനത്തിൽപ്പെട്ട തണ്ണിമത്തൻ കൃഷിനടത്തിയത്. രണ്ടുമാസം മുമ്പ് ആരംഭിച്ച തണ്ണിമത്തൻ കൃഷിയിൽ പൂർണമായും ജൈവവളങ്ങളാണ് ഉപയോഗിച്ചത്.
കീടനിയന്ത്രണത്തിനായി ജൈവ കീടനാശിനിയാണ് ഉപയോഗിച്ചത്. തണ്ണിമത്തനിടയിൽ വെള്ളരി, ചീര എന്നിവയും നട്ടു. മാർട്ടിന് കൃഷിയിൽ പിൻബലമായി ഭാര്യ സിമിയും ഒപ്പമുണ്ട്. വിളവെടുത്ത തണ്ണിമത്തന് നാലു കിലോഗ്രാം തൂക്കമുണ്ട്. മധുരവും ജലാംശവുമേറെയുള്ള തണ്ണിമത്തൻ 40 രൂപ നിരക്കിലാണ് വിറ്റത്.
ജില്ല, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത് തലങ്ങളിൽ മികച്ച ക്ഷീരകർഷകനും സമ്മിശ്ര കർഷകനുമുള്ള പുരസ്‌കാരങ്ങൾ മാർട്ടിനു ലഭിച്ചിട്ടുണ്ട്. തണ്ണിമത്തന്റെ വിളവെടുപ്പ് ഉദ്ഘാടനം വെച്ചൂർ പഞ്ചായത്ത് പ്രസിഡൻ് കെ.ആർ.ഷൈലകുമാർ നിർവഹിച്ചു. വാർഡ് മെമ്പർ ബിന്ദു രാജു, വെച്ചൂർ കൃഷിഓഫീസർ ലിഡ ജേക്കബ്, സിന്ധു കരുണാകരൻ, തങ്കച്ചൻ പടിഞ്ഞാറെപുറത്ത്, സുധാകരൻ കൊച്ചുകരി, ബൈജു തൊട്ടുചിറ, സജി തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group