നീർപ്പക്ഷികളുടെ വാർഷിക കണക്കെടുപ്പ് ഞായറാഴ്ച നടക്കും

നീർപ്പക്ഷികളുടെ വാർഷിക കണക്കെടുപ്പ് ഞായറാഴ്ച നടക്കും
നീർപ്പക്ഷികളുടെ വാർഷിക കണക്കെടുപ്പ് ഞായറാഴ്ച നടക്കും
Share  
2025 Jan 10, 09:07 AM
vadakkan veeragadha

തുറവൂർ : ജില്ലയുടെ വടക്കൻ മേഖലകളിലെ നീർപ്പക്ഷികളുടെ വാർഷിക കണക്കെടുപ്പ് ഞായറാഴ്ച നടക്കും. അരൂർമുതൽ ആലപ്പുഴ നഗരംവരെയുള്ള മേഖലയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 12 തണ്ണീർത്തടങ്ങളിലാണ് കണക്കെടുപ്പു നടത്തുന്നത്. ആലപ്പുഴ സോഷ്യൽ ഫോറസ്ട്രി റേഞ്ചും വൈൽഡ്‌ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയും ജില്ലയിലെ പക്ഷിനീരിക്ഷകരുടെ കൂട്ടായ്മയായ ബേഡേഴ്സ് എഴുപുന്നയും സംയുക്തമായാണ് സർവേ സംഘടിപ്പിക്കുന്നത്.


ഞായറാഴ്ച രാവിലെ ആലപ്പുഴ സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ടി.എസ്. സേവ്യർ തുറവൂർ ഗ്രാമപ്പഞ്ചായത്തിലെ പള്ളിത്തോട് പാടശേഖരത്ത് ഫ്ലാഗ് ഓഫ് ചെയ്യും. ചങ്ങരം, നീണ്ടകര, കണ്ണാട്ട് പാടം, പള്ളിത്തോട്, ചെമ്പകശ്ശേരി, കൊട്ടളപ്പാടം, ഉളവയ്‌പ്, പെരുമ്പളം, കണ്ണങ്കര, എലഞ്ഞിപ്പാടം, എലിപ്പനം, പള്ളാത്തുരുത്തി എന്നീ സ്ഥലങ്ങളിൽ രാവിലെ 6.30 മുതൽ 10 വരെ പക്ഷിനിരീക്ഷകരുടെയും സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർമാരുടെയും നേതൃത്വത്തിൽ നീർപ്പക്ഷികളുടെ കണക്കെടുക്കും.



MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2