ചേർത്തല : അർത്തുങ്കൽ തിരുനാളിനോടനുബന്ധിച്ച് പുഷ്പോത്സവമൊരുക്കി കാർഷികക്കൂട്ടായ്മ. ചേർത്തല തെക്ക് ഗ്രാമപ്പഞ്ചായത്തും കൃഷിഭവനും അർത്തുങ്കൽ ബസിലിക്കയും കർഷക അവാർഡുജേതാവ് സുജിത്തിന്റെ സഹകരണത്തിലാണ് തീർഥാടകർക്കായി വ്യത്യസ്തമായ കാഴ്ച ഉത്സവമൊരുക്കുന്നത്. വ്യത്യസ്തമായ കാഴ്ചവിരുന്നാണ് തിരുവിഴ പതിനെട്ടുകവലയ്ക്കു സമീപം അഗസ്റ്റിൻ ചാരങ്കാടിന്റെ വസതിയിലെ 1.60 ഏക്കറിൽ ഒരുക്കുന്നതെന്ന് അർത്തുങ്കൽ ബസിലിക്ക റെക്ടർ യേശുദാസ് കാട്ടുങ്കൽ തയ്യിൽ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിബു എസ്. പത്മം, കർഷക അവാർഡുജേതാവ് സുജിത്ത് എന്നിവർ പത്രസമ്മേളനത്തിലറിയിച്ചു.
മൂന്നുമാസമായി നട്ടുവളർത്തിയ വിവിധ നിറങ്ങളിലുള്ള ബന്തിക്കും ജമന്തിക്കും പുറമേ വ്യത്യസ്തമായ വിദേശി സ്വദേശി പൂക്കളും നിരത്തിയാണ് പുഷ്പോത്സവം. ഇതിനൊപ്പം പച്ചക്കറിയുടെ പ്രദർശനവും പെറ്റ് ഷോയുമുണ്ട്. സെൽഫി പോയന്റുമടക്കം ക്രമീകരിച്ചിട്ടുണ്ട്. 10 മുതൽ 20 ദിവസമാണ് രാത്രിയും പകലുമായി ഷോ. 10-നു വൈകീട്ട് നാലിന് മന്ത്രി പി. പ്രസാദ് ഷോ ഉദ്ഘാടനം ചെയ്യും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group