ചങ്ങനാശ്ശേരി : ഡ്രോൺ ഉപയോഗിച്ച് പാടശേഖരങ്ങളിൽ വളപ്രയോഗം നടത്തുന്ന പദ്ധതിക്ക് ചങ്ങനാശ്ശേരി മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ നെൽകൃഷിയുള്ള കർഷകരെ സഹായിക്കുന്നതിനാണ് മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് 2024-2025 ജനകീയ ആസൂത്രണ പദ്ധതിപ്രകാരം നടപ്പാക്കിയത്.
നെല്ലിലെ കറവലിനും ദൃഡതക്കുറവിനും കാരണം സൂക്ഷ്മമൂലകങ്ങളുടെ കുറവാണെന്ന കണ്ടെത്തലിനെ തുടർന്ന് ഇതിന് പരിഹാരംകാണാൻ വേണ്ടിയാണ് ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം നടത്തുന്നത്. ഏഴുലക്ഷം രൂപയാണ് ചെലവ്. പദ്ധതിയുടെ ഉദ്ഘാടനം വാഴപ്പള്ളി പഞ്ചായത്തിലെ ഓടേറ്റി വടക്ക് പാടശേഖരത്ത് അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ. നിർവഹിച്ചു. വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാർ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.രാജു, ഡിവിഷൻ മെമ്പർ ടീനാമോൾ റോമ്പി, മെമ്പർമാരായ മാത്തുക്കുട്ടി പ്ലാത്താനം, വർഗീസ് ആന്റണി, സ്ഥിരം സമിതി അധ്യക്ഷ ലൈസമ്മ ആൻറണി, വാർഡംഗം പുഷ്‌പവല്ലി, പാടശേഖരസമിതി ഭാരവാഹികളായ ജോർജ് മാത്യു, തോമസ് കൊട്ടരത്തിൽ എന്നിവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group