ചക്കേം മാങ്ങേം വൈകും

ചക്കേം മാങ്ങേം വൈകും
ചക്കേം മാങ്ങേം വൈകും
Share  
2025 Jan 03, 10:07 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

നടുവിൽ : പുതുവർഷമെത്തിയിട്ടും ഇത്തവണ മാവും പ്ലാവും പൂത്തില്ല. കശുമാവുകളും നാമമാത്രമായാണ് പൂവിട്ടിട്ടുള്ളത്. സാധാരണ പുതിയ ഇനം കശുമാവുകളിൽ വിളവെടുപ്പ് തുടങ്ങേണ്ട സമയമാണിത്. നീണ്ടുനിന്ന മഴ ഫലവൃക്ഷങ്ങളുടെ പൂവിടൽ കാലം തെറ്റിച്ചറ്റിച്ചതായി പഴയ തലമുറയിൽപ്പെട്ടർവർ പറയുന്നത്. കശുവണ്ടിക്ക് തറവില നിശ്ചയിക്കാനുള്ള നടപടികളും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.


നാലഞ്ച് വർഷമായി ഫലവൃക്ഷങ്ങളുടെ ഉത്പാദനകാലം മാറിവരുന്നതായാണ് സൂചന. അന്തരീക്ഷ താപനില കൂടിയതും കാലംതെറ്റിയ മഴയും മണ്ണിലെ ഉയർന്ന ജലാംശവുമാണ് വൈകാൻ കാരണം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലാണ് മാവുകൾ ആദ്യം പൂക്കുന്നത്. നവംബർ, ഡിസംബർ മാസത്തിൽ പൂവിടുകയും മാർച്ച്, ഏപ്രിൽ മാസത്തോടെ വിളവെടുക്കുകയും ചെയ്യും. മറ്റു സംസ്ഥാനങ്ങളിൽ ഏപ്രിൽ, മേയ് മാസങ്ങളിലാണ് വിളവെടുക്കുക.


വൈകി പൂത്ത് വൈകി വിളയുന്നു


കാലാവസ്ഥ മാറിയതോടെ മാവിന്റെയും പ്ലാവിന്റെയും ഉത്പാദന കാലം മാസങ്ങളോളം പിന്നിലോട്ട് പോയിരിക്കുകയാണ്. കാലവസ്ഥയിലുണ്ടാവുന്ന മാറ്റം വലിയതോതിൽ വിളകളെ ബാധിച്ചു. പോയ വർഷം ചക്ക പാകമായത് ജൂലായ്, ഓഗസ്റ്റ്‌ മാസങ്ങളിലാണ്. മഴക്കാലത്ത് വിളയുന്നതിനാൽ മാങ്ങയും ചക്കയും ആർക്കും ഉപകരിക്കാതെ നശിച്ചുപോകുന്ന സ്ഥിതിയുണ്ട്. മഴവെള്ളമിറങ്ങി ഗുണം കുറയുന്നതിന് ഇത് കാരണമാകുന്നു. വിളവെടുക്കാനും കർഷകർ പ്രയാസപ്പെടുന്നു.


നാടനും പൂവിട്ടില്ല


പൊതുവേ നാട്ടിൻപുറങ്ങളിൽ കാണുന്ന ഗോമാങ്ങ ഉൾപ്പെടെയുള്ള നാട്ടുമാവുകളാണ് തീരെ പൂക്കാതെയുള്ളത്. മാർച്ച് ഒടുവിൽ സ്കൂളുകൾ അടക്കുമ്പോൾ മാമ്പഴക്കാലവും എത്താറുണ്ട്. വടക്കൻ കേരളത്തിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള കുറ്റ്യാട്ടൂർ മാങ്ങയും (നമ്പ്യാർ മാങ്ങ) മൂവാണ്ടനും കായ്ച്ചു തുടങ്ങിയിട്ടില്ല.


പുതിയ ഇനങ്ങളും തുണച്ചില്ല


രുചിയും ഉത്പാദനക്ഷമതയും നോക്കി ആളുകൾ വെച്ചുപിടിപ്പിച്ച മാവിനങ്ങളും കായ്ച്ചിട്ടില്ല. ബംഗനപ്പള്ളി, സിന്ദൂരം, തോത്താപുരി, കാലാപാടി, നീലം, മല്ലിക, നാട്ടശാല, ബംഗ്ലോറ, പ്രയൂർ, മൂവാണ്ടൻ, ഹിമപ്രശാന്ത് തുടങ്ങിയ മാവിനങ്ങളാണ് പ്രതീക്ഷകൾ തെറ്റിച്ചത്.


പ്ലാവുകളിൽ നാടൻ ഇനങ്ങളെ അപേക്ഷിച്ച് ഒട്ടു പ്ലാവുകളാണ് പേരിനെങ്കിലും കായ്ച്ചത്. അമിതവരൾച്ച, കാലംതെറ്റിയ മഴ, ഭക്ഷ്യവിളകളിൽ പരാഗണത്തിന്റെ തോത് കുറയൽ, പരാഗണം തടസ്സപ്പെടൽ, കീടവർധന തുടങ്ങിയ പ്രശ്നങ്ങൾ പ്ലാവ്, മാവ് കർഷകർ നേരിടുന്നുണ്ട്. ഇത് ഭക്ഷ്യോത്പാദനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് കൃഷിക്കാർ. കശുവണ്ടിക്കർഷകരുടെ സ്ഥിതിയും സമാനമാണ്.



samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25