രണ്ടാംവിള നടീൽ തുടങ്ങി; പ്രിയം മൂപ്പുകുറഞ്ഞ ഇനങ്ങൾ

രണ്ടാംവിള നടീൽ തുടങ്ങി; പ്രിയം മൂപ്പുകുറഞ്ഞ ഇനങ്ങൾ
രണ്ടാംവിള നടീൽ തുടങ്ങി; പ്രിയം മൂപ്പുകുറഞ്ഞ ഇനങ്ങൾ
Share  
2024 Nov 21, 09:58 AM
VASTHU
MANNAN

ആലത്തൂർ : മേഖലയിൽ രണ്ടാംവിള നടീൽ തുടങ്ങി. മൂപ്പുകുറഞ്ഞ ഇനങ്ങളായ ജ്യോതി, കാഞ്ചന, മധ്യകാല മൂപ്പുള്ള ഇനങ്ങളായ ഉമ, തവളക്കണ്ണൻ, ടി.പി.എസ്-5 എന്നിവയാണ് കൂടുതലായി കൃഷിയിറക്കുന്നത്. മൂപ്പുകുറഞ്ഞ ഇനങ്ങൾക്ക് ഞാറ്റടിക്കാലം 18-20 ദിവസവും മധ്യകാല ഇനങ്ങൾക്ക് 21-25 ദിവസവുമാണ്.


നവംബർ ഒന്നോടെ മൂപ്പുകുറഞ്ഞ വിത്തുപയോഗിച്ച് ഞാറ്റടി തയ്യാറാക്കിയവർ 25-നകം നടീൽ പൂർത്തിയാക്കാൻ ശ്രദ്ധിക്കണമെന്ന് കൃഷി ഓഫീസർ എം. ശ്രുതി നിർദേശിച്ചു. കൃഷിഭവന്റെ നിർദേശങ്ങൾ പാലിച്ചാൽ ഏക്കറിന് 2.5 ടൺവരെ വിളവ് ലഭിക്കും. പാടശേഖരങ്ങളിൽ ചേറ്റുവിതയും നടീലും യന്ത്രനടീലും സമ്മിശ്രമായാണ് നടക്കുന്നത്.


ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


നിലം നന്നായി ഉഴുതുനിരത്തി ഏക്കറിന് 100 കിലോഗ്രാം കുമ്മായം ചേർക്കണം. നാലുദിവസംകഴിഞ്ഞ് വെള്ളം ഇറക്കിയശേഷം വിത്തുവിതറാം. ചേറ്റുവിതയ്‌ക്കായി ഏക്കറിന് 32-40 കിലോഗ്രാംവരെ വിത്ത് അവശ്യമാണ്. വിത്ത് കഴുകിവൃത്തിയാക്കി 18 മണിക്കൂർ വെള്ളത്തിലിട്ടുവെക്കണം. ഒരുകിലോഗ്രാം വിത്തിന് 20 ഗ്രാം സ്യുഡോമോണസ് ചേർക്കുന്നത് ഓലകരിച്ചിൽതടയാൻ ഫലപ്രദമാണ്. വിത്ത്


വെള്ളംവാർത്ത് ചാക്കിൽക്കെട്ടി 48 മണിക്കൂർ വെച്ചശേഷം വിതയ്ക്കാം. ചേറ്റുവിത നടത്തുന്ന പാടങ്ങളിൽ കളശല്യം കുറയ്ക്കാൻ വിത്തുവിതയ്ക്കുന്നതിന് മുമ്പുതന്നെ കളനാശിനി പ്രയോഗിക്കണം. ഉഴുതപാടത്ത് ട്രൈയഫോമോൺ + ഈതോക്‌സി സൾഫൂറോൺ എന്ന കളനാശിനി 45 ഗ്രാം ഒരേക്കറിന് എന്ന തോതിൽ 20 കിലോഗ്രാം മണലുമായോ യൂറിയയുമായോ നന്നായി കലർത്തിയശേഷം പാടത്ത് വിതറാം. കളനാശിനിയിട്ടശേഷം പാടത്ത് വെള്ളംകയറ്റാനോ ഇറക്കാനോ പാടില്ല. കളനാശിനിയിട്ട് മൂന്നുദിവസത്തിനുശേഷം മുളപ്പിച്ച വിത്തുകൾ പാടത്തുവിതയ്ക്കാം.


നടീൽനടത്തുന്ന പാടങ്ങളിൽ പറിച്ചുനടുമ്പോൾ ചെടികൾതമ്മിൽ 25 സെന്റീമീറ്ററും നുരികൾതമ്മിൽ 25 സെന്റീമീറ്ററും അകലം വരത്തക്കവിധം ഒരുനുരിയിൽ അഞ്ച് ചെടികൾവരുന്ന പോലെവേണം നടാൻ. നട്ട് മൂന്നുദിവസത്തിനുള്ളിൽ പൈറോസോൻ സൾഫ്യുറോൺ എന്ന കളനാശിനി 80 ഗ്രാം പായ്ക്കറ്റ് ഒരേക്കറിന് അടിവളത്തിന്റെ രാസവളവുമായോ മണലുമായോ കലർത്തി എറിയുന്നത് കളനിയന്ത്രണത്തിന് സഹായിക്കും. നട്ടശേഷം 35 ദിവസങ്ങൾക്കുള്ളിൽ ഒരേക്കറിന് 90 കിലോഗ്രാം സിംഗിൾ സൂപ്പർഫോസ്‌ഫേറ്റ്, 33കിലോഗ്രാം യൂറിയ, 15 കിലോഗ്രാം പൊട്ടാഷ് എന്നിവ അടിവളമായി നൽകാം.


samudra
boby
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

പരിസ്ഥിതി / ഗാർഡനിംഗ് എരിക്കുളത്ത് അപൂർവ നിശാശലഭം
പരിസ്ഥിതി / ഗാർഡനിംഗ് വിത നടത്തിയ എൺപതുംപാടത്ത് മടവീണു
പരിസ്ഥിതി / ഗാർഡനിംഗ് പത്ത് ഹെക്ടറോളംകൃഷി നശിച്ചു
പരിസ്ഥിതി / ഗാർഡനിംഗ് കുട്ടിക്കർഷകരൊരുക്കി ഒന്നാന്തരമൊരു വയൽ
പരിസ്ഥിതി / ഗാർഡനിംഗ് ക്ഷീരമേഖലയിൽനിന്നു കർഷകർ പിൻവാങ്ങുന്നു
Thankachan Vaidyar 2