ചെങ്ങമനാട് : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തരിശുകിടന്ന പത്തുസെന്റ് സ്ഥലം പച്ചപുതച്ച കൃഷിയിടമായി.
ഹൈസ്കൂൾ വിഭാഗം ഇക്കോ ക്ളബ്ബിന്റെയും ജെ.ആർ.സി.യുടെയും കീഴിൽ വിദ്യാർഥികൾ താത്പര്യമെടുത്താണ് കൃഷിയിറക്കിയത്.നാടൻ പയർ, ചേന, ചേമ്പ്, ചോളം, ചീര, വഴുതന, തക്കാളി, പച്ചമുളക്, കാബേജ്, കോളിഫ്ളവർ, മാവ്, പ്ളാവ്, റമ്പുട്ടാൻ, പേര, കശുമാവ്, നെല്ലി തുടങ്ങിയവയും നിരവധി ഔഷധച്ചെടികളും തോട്ടത്തിലുണ്ട്.
ടിഷ്യു വാഴകൾ വിളവെടുപ്പിന് പാകമായി.
എട്ട് എ, ബി ഡിവിഷനുകളിലെ കുട്ടികളാണ് ഇതിനായി രംഗത്തുവന്നത്. അധ്യാപകരും പി.ടി.എ.യും പിന്തുണയേകി.
പലതിന്റെയും വിളവെടുപ്പ് കഴിഞ്ഞു. പയറും പച്ചക്കറിയും മറ്റും സ്കൂളിലെ ഉച്ചഭക്ഷണത്തിന് ഉപയോഗിച്ചു.
സ്കൂൾ വളപ്പിൽ ഒരിഞ്ച് സ്ഥലംപോലും തരിശിടാതെ കൃഷിയിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഇക്കോ ക്ലബ്.
പാറക്കടവ് ബ്ളോക്ക് പഞ്ചായത്തും ചെങ്ങമനാട് പഞ്ചായത്തും കൃഷിഭവനും പിന്തുണ നൽകുന്നുണ്ട്. പ്രധാനാധ്യാപകൻ പി.എസ്. അനിൽകുമാർ, മേഴ്സി തോമസ്, കെ.പി. പ്രസീത, എ.എസ്. ശ്രീജ, ബിനോയ്, ടി.വി. സുനിൽകുമാർ എന്നിവരാണ് കുട്ടികൾക്കാവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group