മടിക്കൈ : ഇതുവരെ നാട്ടുകാർക്ക് കണ്ടുപരിചയമില്ലാത്ത നിശാശലഭം കൗതുകമാകുന്നു. മടിക്കൈ എരിക്കുളത്തെ രൂപേഷിന്റെ വീട്ടുപറമ്പിലെ തെങ്ങോലയിലാണ് മൂന്ന് നിശാലഭങ്ങളെത്തിയത്.
ഏഴു സെന്റിമീറ്ററോളം നീളവും നാലു സെന്റിമീറ്ററോളം വീതിയുമുള്ളതാണ് ശലഭങ്ങൾ. ഇളം മഞ്ഞനിറത്തിലുള്ള ചിറകിൽ ഇരുഭാഗത്തുമായി റോസും കറുപ്പും കലർന്ന കൊച്ചുവൃത്തങ്ങളുള്ള ശലഭത്തിന്റ പിൻഭാഗം തിരണ്ടിവാൽ കണക്കെ പിറകോട്ട് ഉന്തിനിൽക്കുന്നതാണ്. ചിറകിന്റെ മുൻഭാഗത്തായി ഉടുമുണ്ടുകളുടെ കരപോലെ നേർത്ത ചെമപ്പും കറുപ്പും കലർന്ന വരകളും ശലഭത്തെ ആകർഷകമാക്കുന്നു.
ആക്ടിയാസ് ആർട്ടെമിസ് എന്നപേരിൽ അറിയപ്പെടുന്ന ഈ നിശാശലഭം നമ്മുടെ നാട്ടിൽ അത്യപൂർവമായാണ് കണ്ടുവരുന്നതെന്ന് നീലേശ്വരം കാർഷികസർവകലാശാലയിലെ എന്റമോളജി വിഭാഗം പ്രൊഫസറായ ഡോ. കെ.എം.ശ്രീകുമാർ പറഞ്ഞു.
ജപ്പാൻ, കൊറിയ ചൈന, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും ഇവയെ കാണാറുണ്ട്. കാട്ടുമരങ്ങളുടെ ഇല ഭക്ഷിച്ചാണ് ഇവയുടെ പുഴുക്കൾ സമാധിയിലേക്ക് നീങ്ങുന്നത്. ഒരാഴ്ചത്തെ ആയുസ്സ് മാത്രമേ ശലഭങ്ങൾക്കുണ്ടാകൂ. ഇതിനിടയിൽ ഇണചേർന്ന് മുട്ടയിടുകയാണ് പതിവെന്ന് ഡോ. ശ്രീകുമാർ വിശദീകരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group