അങ്കമാലി : മൂക്കന്നൂർ പുല്ല പാടശേഖരത്തിലെ പത്ത് ഹെക്ടറോളം സ്ഥലത്തെ നെൽകൃഷി ഫംഗസ് രോഗബാധമൂലം നശിച്ചു. വിളവെടുപ്പിനു പാകമാകുന്ന സമയത്തുള്ള രോഗബാധമൂലം പതിനഞ്ചോളം കർഷകർ ദുരിതത്തിലായി. ഫംഗസ് രോഗങ്ങളായ പോള കരിച്ചിൽ, ഇല കരിച്ചിൽ, ഓലചുരുട്ടൽ എന്നിവയാണ് നെല്ലിനെ ബാധിച്ചിരിക്കുന്നത്.
ജ്യോതി വിത്താണ് കൃഷിയിറക്കിയിട്ടുള്ളത്.
കുറച്ചു നാളുകൾക്കു മുൻപ് രോഗലക്ഷണങ്ങൾ കണ്ടപ്പോൾ കൃഷിഓഫീസറുടെ നിർദേശപ്രകാശം രോഗപ്രതിരോധ നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ, നെല്ല് പാകമായപ്പോൾ ഫംഗസ് രോഗങ്ങൾ ഒരുമിച്ച് ബാധിക്കുകയായിരുന്നു. ഇനി യാതൊരു പ്രതിരോധ പ്രവർത്തനങ്ങൾക്കും കൃഷിയെ രക്ഷിക്കാനാവില്ല. ഗ്രാമപ്പഞ്ചായത്ത് അധികൃതരുടെ അഭ്യർഥനപ്രകാരം കൃഷിവകുപ്പിന്റെ ജില്ലാതലത്തിലുള്ള മൾട്ടി ഡിസിപ്ലിനറി ഡയഗ്‌നോസ്റ്റിക് ടീം കൃഷിയിടം സന്ദർശിച്ചു.
കൃഷിവകുപ്പ് െഡപ്യൂട്ടി ഡയറക്ടർ ബിജിമോൾ കെ. ബേബി, വൈറ്റില നെല്ല് ഗവേഷണ കേന്ദ്രത്തിലെ റിസർച്ച് ഓഫീസർ എസ്.ജെ. ശ്രീജ, അങ്കമാലി കൃഷി അസി. ഡയറക്ടർ ബിപ്തി ബാലചന്ദ്രൻ, മൂക്കന്നൂർ കൃഷി ഓഫീസർ നീതുമോൾ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗ്രേസി ചാക്കോ, സഹകരണ ബാങ്ക് പ്രസിഡന്റ് പി. എൽ. ജോസ്, യു.ഡി.എഫ്. നിയോജകമണ്ഡലം കൺവീനർ ടി.എം. വർഗീസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഏല്യാസ് കെ. തരിയൻ, വിവിധ സംഘടനാ നേതാക്കളായ പി.എൽ. ഡേവിസ്, ജോബി പോൾ, കർഷക പ്രതിനിധികളായ കെ. എൽ. യൗസേഫ്, കെ.ഒ. ഡേവിസ്, കെ.പി. തോമസ്, ജോബി ഉപ്പൻ, സാബു ചൂരമന എന്നിവരുമായി ചർച്ച നടത്തി. ഫംഗസ് രോഗം ബാധിച്ച് കൃഷിനാശം സംഭവിച്ച, പുല്ല പാടശേഖരത്തിലെ കർഷകർക്ക് സർക്കാർ അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്ന് യു.ഡി.എഫ്. നിയോജകമണ്ഡലം കൺവീനർ ടി.എം. വർഗീസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഏലിയാസ് കെ. തരിയൻ എന്നിവർ ആവശ്യപ്പെട്ടു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group