പണവും സമയവും ലാഭം; നെൽക്കൃഷിക്ക് ഡ്രോൺ തേടി പാടശേഖരസമിതികൾ

പണവും സമയവും ലാഭം; നെൽക്കൃഷിക്ക് ഡ്രോൺ തേടി പാടശേഖരസമിതികൾ
പണവും സമയവും ലാഭം; നെൽക്കൃഷിക്ക് ഡ്രോൺ തേടി പാടശേഖരസമിതികൾ
Share  
2024 Nov 14, 08:47 AM
VASTHU
MANNAN

കുട്ടനാട്: നെൽവിത്തു വിതയ്ക്കുന്നതിന് ഡ്രോൺ ഉപയോഗിക്കുന്നതിനു പ്രിയമേറുന്നു. ഒട്ടേറെ പാടശേഖരസമിതികൾ ഡ്രോൺ ആവശ്യപ്പെട്ട് രംഗത്തുണ്ടെങ്കിലും നൽകാനാകുന്നില്ല. ഡ്രോൺ ഉപയോഗിച്ചുള്ള വിതയ്ക്ക് ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ പാടശേഖരസമിതികൾ കോട്ടയത്തുള്ള കൃഷി വിജ്ഞാനകേന്ദ്രത്തിൽ അപേക്ഷ നൽകിയിട്ടുണ്ട്. രണ്ടാംവിള (പുഞ്ചക്കൃഷി) കാലമാണ് എല്ലായിടത്തും. എന്നാൽ, ഇവിടെ ഒരു ഡ്രോണേയുള്ളൂ. എല്ലായിടത്തും ഇതെത്തിക്കാൻ സാധിക്കില്ല. വിജ്ഞാനകേന്ദ്രത്തെ ആശ്രയിക്കാതെ സബ്സിഡിയോടെ കർഷകർക്കിത് നേരിട്ടുവാങ്ങാൻ കഴിയും.


സമയവും പണവും ലാഭിക്കാമെന്നു മാത്രമല്ല ഡ്രോണിന്റെ മെച്ചം. പാടത്തിറങ്ങി വിതയ്ക്കുമ്പോൾ ചവിട്ടേറ്റു വിത്ത് താഴ്ന്നുപോകുന്നത് ഒഴിവാക്കാം. പുളിയിളകുന്നതും ഒഴിവാക്കാം. കൃത്യമായ അളവിൽ വിതയ്ക്കുന്നതിനാൽ നെൽച്ചെടികൾ തിങ്ങിനിറയില്ല. തൊഴിലാളിക്ഷാമം കാരണം കൃഷി മുടങ്ങുന്ന സ്ഥിതിയുണ്ടാകില്ലെന്നും കോട്ടയം കൃഷിവിജ്ഞാന കേന്ദ്രം മേധാവി ഡോ. ജി. ജയലക്ഷ്മി പറഞ്ഞു.


നിലവിൽ‍ ഒരേക്കറിലെ വിതയ്ക്ക് രണ്ടര മണിക്കൂർ വേണം. എന്നാൽ, ഡ്രോൺ ഉപയോഗിച്ചാൽ 20 മിനിറ്റു മതി. 40 കിലോ വിത്താണ് ഒരേക്കറിലേക്കു വേണ്ടത്. ഡ്രോണിന് 10 കിലോ വിത്ത് വഹിക്കാനുള്ള ശേഷിയാണുള്ളത്. ഡ്രോണിൽ സീഡ് ബ്രോഡ്കാസ്‌റ്റർ യൂണിറ്റ് ഘടിപ്പിച്ചാണ് വിത. കൃത്യമായ അകലത്തിൽ വിതയ്ക്കാമെന്ന സവിശേഷതയുമുണ്ട്.


സബ്സിഡിയോടെ നേരിട്ടുവാങ്ങാം


കർഷകർക്ക് സംസ്ഥാന കൃഷിവകുപ്പിന്റെ കാർഷിക യന്ത്രവത്കരണ ഉപപദ്ധതിയിലൂടെ (എസ്.ഡബ്ള്യു.എ.എം.) സബ്സിഡി നിരക്കിൽ ഡ്രോൺ വാങ്ങാം. agrimachinery.nic.in എന്ന വെബ്സൈറ്റിൽ അപേക്ഷ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കണം.


ഡ്രോണിന് ഏകദേശം 10 ലക്ഷം രൂപയും സീഡ് ബ്രോഡ്കാസ്‌റ്റർ യൂണിറ്റിന് 1.10 ലക്ഷം രൂപയുമാണു വില. 40 മുതൽ 50 വരെ ശതമാനം സബ്സിഡിയുണ്ട്. ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾക്ക് (എഫ്.പി.ഒ.) ഡ്രോണുകൾ വാങ്ങാൻ അതതു ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർക്ക് നിശ്ചിതഫോറത്തിൽ അപേക്ഷ നൽകണം. എഫ്.പി.ഒ.കൾക്ക് 80 ശതമാനം വരെ സബ്സിഡി കിട്ടും.


ലൈസൻസ് വേണം


ഡ്രോൺ പ്രവർത്തിപ്പിക്കാൻ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ റിമോട്ട് പൈലറ്റ് ലൈസൻസ് വേണം. കൃഷിവകുപ്പുമായി ബന്ധപ്പെട്ടാണ് അപേക്ഷകർ ലൈസൻസും പരിശീലനവും പൂർത്തിയാക്കേണ്ടത്.


samudra

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

പരിസ്ഥിതി / ഗാർഡനിംഗ് ഫയലിൽനിന്ന് വയലിലേക്ക്
പരിസ്ഥിതി / ഗാർഡനിംഗ് ഹരിതം സുന്ദരം സിനി ടീച്ചറിന്റെ ഈ ഫാം
പരിസ്ഥിതി / ഗാർഡനിംഗ് മനുഷ്യാ, നീ ഉപേക്ഷിച്ചതാണിതെല്ലാം
പരിസ്ഥിതി / ഗാർഡനിംഗ് 5000 കണ്ടൽച്ചെടികൾ വെച്ചുപിടിപ്പിക്കും
Thankachan Vaidyar 2