ജി.എം.വിളകൾ - സയൻസ്, ചരിത്രം, പാരിസ്ഥിതിക - ആരോഗ്യ-സാമ്പത്തിക പ്രത്യാഘാതങ്ങൾ

ജി.എം.വിളകൾ - സയൻസ്, ചരിത്രം, പാരിസ്ഥിതിക - ആരോഗ്യ-സാമ്പത്തിക പ്രത്യാഘാതങ്ങൾ
ജി.എം.വിളകൾ - സയൻസ്, ചരിത്രം, പാരിസ്ഥിതിക - ആരോഗ്യ-സാമ്പത്തിക പ്രത്യാഘാതങ്ങൾ
Share  
2024 Nov 12, 11:27 PM
VASTHU
MANNAN
laureal

ജി.എം.വിളകൾ - സയൻസ്, ചരിത്രം, പാരിസ്ഥിതിക - ആരോഗ്യ-സാമ്പത്തിക പ്രത്യാഘാതങ്ങൾ 

  


കോഴിക്കോട് : ഉത്തരമേഖലാ ട്രെയിനേഴ്സ് ട്രെയിനിംഗ് ക്ലാസ്സ് , കോഴിക്കോട് ഗാന്ധി ഗൃഹത്തിൽ 

കോഴിക്കോട് ജില്ലാപ്രസിഡന്റ് ശ്രീ. പദ്മനാഭൻ കണ്ണമ്പ്രത്തിൻ്റെ അധ്യക്ഷതയിൽ പരിപാടി ആരംഭിച്ചു.

 ജില്ലാസെക്രട്ടറി ശ്രീ.പി.രവീന്ദ്രൻ സ്വാഗതം ആശംസിച്ചു. 

സംസ്ഥാന സെക്രട്ടറി ശ്രീ. സതീശ് കുമാർ ഇത്തരത്തിൽ ഒരു ട്രെയിനിംഗ് നടത്താനിടയായ സാഹചര്യം വിശദീകരിച്ചു. 


10.30 നു സംസ്ഥാനപ്രസിഡന്റ് ശ്രീ. സി. വിശാലാക്ഷൻ മാഷ് ജി.എം.വിളകളുടെ ശാസ്ത്രം എന്ന വിഷയത്തിലുള്ള ക്ലാസ്സ് ആരംഭിച്ചു.

 ജനിതക എഞ്ചിനീയറിംഗും ഈ ശാസ്ത്രസാങ്കേതികവിദ്യ ഉപയോഗിച്ച് ജനിതകമാറ്റം വരുത്തിയ വിളകൾ സാധ്യമാക്കുന്ന വിധവും വിവരിച്ചു.

സദസ്യരുടെ സംശയങ്ങൾക്ക് അദ്ദേഹം ദുരീകരിച്ചു. 12 മണിക്ക് അദ്ദേഹത്തിൻ്റെ ക്ലാസ്സ് അവസാനിച്ചു .


 ജി. എം.വിളകളുടെ ചരിത്രം എന്ന വിഷയത്തിൽ ഒഫായ് പ്രസിഡന്റ് ശ്രീ. കെ.പി.ഇല്ല്യാസ് ക്ലാസ്സ് എടുത്തു. വിവിധ രാഷ്ട്രങ്ങളിലും ഇന്ത്യയിലും ജി.എം.കൃഷി നടപ്പിലാക്കിയതിൻ്റെ ചരിത്രം, അതിൽ കോർപ്പറേറ്റ് കമ്പനികൾ വഹിച്ച പങ്ക്, അവരുടെ താല്പര്യങ്ങൾ, ഇതിനോട് വിവിധരാഷ്ട്രങ്ങളിലെസർക്കാരുകൾ സ്വീകരിച്ച പക്ഷപാതപരമായ നിലപാടുകൾ, വിവിധ രാഷ്ട്രങ്ങളിൽ ഇത് നടപ്പിലാക്കിയതിൻ്റെ ഫലമായി അവിടങ്ങളിലെ ജനങ്ങൾ ഉയർത്തിയ പ്രതിരോധങ്ങൾ, തന്മൂലം ഇത്തരം കൃഷിയിൽനിന്നും ചില രാജ്യങ്ങളിലെ സർക്കാരുകൾ പിന്മാറിയതിൻ്റെ വിവരങ്ങൾ എന്നിവ അദ്ദേഹം പങ്ക് വെച്ചു. സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി 1 മണിക്ക് ക്ലാസ്സ് അവസാനിച്ചു 


ശേഷം സമാനസംഘടനകളുമായി ചേർന്ന് സമിതി ജിഎം വിളകൾക്ക് എതിരെയുള്ള പ്രചരണം ഏറ്റെടുക്കുന്നതിൻ്റെ ഭാഗമായി 07.11.24 ന് ഷൊർണ്ണൂരിൽ കൂടിയ ആലോചനായോഗത്തിൻ്റെ വിവരങ്ങൾ സംസ്ഥാന ട്രഷറർ ശ്രീ. ടി. കെ. ജയപ്രകാശ് അവതരിപ്പിച്ചു. 


ഉച്ചഭക്ഷണത്തിന്ശേഷം ക്ലാസ്സ് 2 മണിക്ക് പുന:രാരംഭിച്ചു.

ജി. എം. വിളകളുടെ പാരിസ്ഥിതികവും ആരോഗ്യപരവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ എന്ന വിഷയത്തിൽ ഒരേ ഭൂമി ഒരേ ജീവൻ സെക്രട്ടറി ശ്രീ. വി.അശോകകുമാർ ആണ് ഈ മൂന്നാമത്തെ ക്ലാസ്സ് എടുത്തത്. ചിലരാജ്യങ്ങളിൽ ജി. എം.വിളകൃഷി നടപ്പിലാക്കിയതിൻ്റെ അനുഭവപശ്ചാത്തലത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ഉണ്ടായ പ്രത്യാഘാതങ്ങളുടെ ഒരുനേർസാക്ഷ്യം അദ്ദേഹം അവതരിപ്പിച്ചു. സദസ്സ് അക്ഷരാർത്ഥത്തിൽ ആശങ്കാകുലരായി. 

ഒരേഭൂമി ഒരേ ജീവൻ മാസിക മുഖ്യപത്രാധിപർ ശ്രീ.സി.രാജഗോപാലൻ ഈ ആശങ്ക പങ്കുവെച്ചു.


പിന്നീട് നടന്ന പൊതുചർച്ചയിൽ ഉയർന്ന അഭിപ്രായങ്ങളോട് ക്ലാസ്സിലെ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ക്ലാസ്സ് എടുത്തവരും സംഘടനാപരമായ കാര്യങ്ങളിൽ സംസ്ഥാനസെക്രട്ടറിയും പ്രതികരിച്ചു. 


ജി എം വിളകളുമായി ബന്ധപ്പെട്ടവിഷയത്തിൽ സമിതി ഇതുവരെ ചെയ്ത കാര്യങ്ങളും ഭാവിയിൽ ചെയ്യാൻ തീരുമാനിച്ചിട്ടുള്ള കാര്യങ്ങളും വിശദീകരിച്ചു. 

ഇതിന്റെ തുടർച്ചയായി ജില്ലകളും താലൂക്കുകളും യൂണിറ്റുകളും വിവിധങ്ങളായ പരിപാടികൾ ഏറ്റെടുത്ത് ജി എം വിളകൾക്കെതിരായ പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിനും അതിലൂടെ സർക്കാരുകളെ ജി എം വിളകൃഷി നടപ്പിൽ വരുത്താനുള്ള നീക്കത്തിൽ നിന്നും പിന്തിരിപ്പിക്കുന്നതിനും വേണ്ടി എല്ലാവരും പ്രവർത്തനരംഗത്ത് ഊർജ്വസ്വലരായി ഇറങ്ങുന്നതിനും അഭ്യർത്ഥിച്ചു. 

സംസ്ഥാന സെക്രട്ടറി ഈ പരിപാടി വളരെ കാര്യക്ഷമമായി സംഘടിപ്പിച്ച കോഴിക്കോട് ജില്ലാസമിതിയെ പ്രത്യേകം അഭിനന്ദിച്ചു. 

ഒരേ ഭൂമി ഒരേജീവൻ മാസിക നടത്തിക്കൊണ്ടു പോകുന്നതിന് എല്ലാവരുടേയും അകമഴിഞ്ഞ പിന്തുണ ഉണ്ടാകണമെന്ന് മാസിക മാനേജിംഗ് എഡിറ്റർ ശ്രീ. വി.എ. ദിനേശൻ അഭ്യർത്ഥിച്ചു.

സംസ്ഥാന നിർവാഹക സമിതി അംഗം ഡോ. യു. പദ്മനാഭൻ പരിപാടിക്ക് നന്ദി പ്രകാശിപ്പിച്ചു.4.30 ന് പരിപാടി അവസാനിച്ചു. 

ആകെ 50 പേർ പരിപാടിയിൽ പങ്കെടുത്തു. (കോഴിക്കോട് 27, മലപ്പുറം 10, കണ്ണൂർ 9, പാലക്കാട് 3, ആലപ്പുഴ 1) .


      

revised
amudra
samudraayur
samudra

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

പരിസ്ഥിതി / ഗാർഡനിംഗ് ഫയലിൽനിന്ന് വയലിലേക്ക്
പരിസ്ഥിതി / ഗാർഡനിംഗ് ഹരിതം സുന്ദരം സിനി ടീച്ചറിന്റെ ഈ ഫാം
പരിസ്ഥിതി / ഗാർഡനിംഗ് മനുഷ്യാ, നീ ഉപേക്ഷിച്ചതാണിതെല്ലാം
പരിസ്ഥിതി / ഗാർഡനിംഗ് 5000 കണ്ടൽച്ചെടികൾ വെച്ചുപിടിപ്പിക്കും
Thankachan Vaidyar 2
ev