കട്ടപ്പന : ഇടുക്കി ജലാശയത്തിന്റെ ഭാഗമായ കാഞ്ചിയാർ അഞ്ചുരുളി ടണലിനു സമീപത്തുനിന്ന് അണക്കെട്ട് സുരക്ഷാവിഭാഗം ശേഖരിച്ചത് 300 ചാക്ക് പ്ലാസ്റ്റിക് മാലിന്യം.
ഇവിടെയെത്തുന്ന വിനോദ സഞ്ചാരികൾ ഉപേക്ഷിച്ചതും, ഇരട്ടയാർ ഡൈവേർഷൻ ഡാമിൽനിന്ന് ടണൽ വഴി എത്തിയതാണ് മാലന്യം.
ഇവയെല്ലാം ടണൽ പരിസരത്ത് ജലാശയത്തിൽ ഒഴുകി നടക്കുകയായിരുന്നു. ഉദ്യോഗസ്ഥരും, കരാർ തൊഴിലാളികളും ചേർന്നാണ് മാലിന്യം ചാക്കിലാക്കിയത്. ടണൽ മുഖത്ത് ഉൾപ്പടെ പരസരങ്ങളിൽ നൂറുകണക്കിന് ചില്ല്, പ്ലാസ്റ്റിക് കുപ്പികളും ഉണ്ടായിരുന്നു. വള്ളം ഉപയോഗിച്ചായിരുന്നു തിരച്ചിൽ. കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന കെ.എസ്.ഇ.ബി. അണക്കെട്ട് സുരക്ഷാവിഭാഗത്തിന്റെ യോഗത്തിന്റെ തീരുമാന പ്രകാരമാണ് ശുചീകരണം നടത്തിയത്. മാലിന്യം കാഞ്ചിയാർ പഞ്ചായത്ത് ഹരിതകർമസേനക്ക് നൽകുമെന്നും, മാലിന്യം തള്ളുന്നതിനെതിരേ ബോധവത്കരണം നടത്തുമെന്നും ശുചീകരണത്തിന് നേതൃത്വം നൽകിയ കെ.എസ്.ഇ.ബി. ഡാംസേഫ്ടി വിഭാഗം അസിസ്റ്റന്റ് എൻജിനീയർ രാഹുൽ രാജശേഖരൻ പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group