5000 കണ്ടൽച്ചെടികൾ വെച്ചുപിടിപ്പിക്കും

5000 കണ്ടൽച്ചെടികൾ വെച്ചുപിടിപ്പിക്കും
5000 കണ്ടൽച്ചെടികൾ വെച്ചുപിടിപ്പിക്കും
Share  
2024 Nov 09, 08:08 AM
VASTHU
MANNAN
laureal

കയ്യൂർ : കയ്യൂർ-ചീമേനി പഞ്ചായത്തിൽ 5000 കണ്ടൽച്ചെടികൾ വെച്ചുപിടിപ്പിക്കുന്ന പദ്ധതി തുടങ്ങി. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും വാട്ടർ സെക്യൂരിറ്റി ആൻഡ് ക്ലൈമറ്റ് അഡാപ്‌റ്റേഷനും കാർഷിക (വാസ്‌ക)യുമാണ് പദ്ധതി നടപ്പാക്കുന്നത്. പ്രവൃത്തിയുടെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ചുമതല വഹിക്കുന്ന എം. ശാന്ത നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് അംഗം എൻ.വി. രാമചന്ദ്രൻ അധ്യക്ഷനായി.


പ്രാദേശിക കർഷക ശാസ്ത്രജ്ഞൻ ദിവാകരൻ നീലേശ്വരത്തിന്റെ ‘ജീവനം’ പദ്ധതിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കൊടക്കാട് നാരായണൻ, പി. ശശിധരൻ, എ.ജി. അജിത്ത്‌കുമാർ, വാസ്‌ക അസോസിയേറ്റ് സയന്റിസ്റ്റ് എസ്. സജിൻ, ദിവാകരൻ നീലേശ്വരം, പി.വി. ഗിരീഷ്, എം. അമ്പാടി, എ.വി. ആതിര, പി. നവീൻ എന്നിവർ സംസാരിച്ചു.


samudra

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
ev