ചാന്തുവിന്റെ ഒറ്റയാൾ പോരാട്ടം: പ്രതിസന്ധികളുടെ പാടത്ത് വിജയത്തിന്റെ വിളവെടുപ്പ്

ചാന്തുവിന്റെ ഒറ്റയാൾ പോരാട്ടം: പ്രതിസന്ധികളുടെ പാടത്ത് വിജയത്തിന്റെ വിളവെടുപ്പ്
ചാന്തുവിന്റെ ഒറ്റയാൾ പോരാട്ടം: പ്രതിസന്ധികളുടെ പാടത്ത് വിജയത്തിന്റെ വിളവെടുപ്പ്
Share  
2024 Nov 05, 09:46 AM
VASTHU
MANNAN
laureal
AYUR MANTRA
LAUREAL

ചെല്ലാനം: പ്രതിസന്ധികളുടെ പാടത്ത് വീണ്ടും വിജയക്കൊടി നാട്ടുകയാണ് മഞ്ചാടിപ്പറമ്പിൽ ചാന്തു എന്ന കർഷകൻ. മൂന്നുമാസം മുൻപ്‌ മറുവക്കാട്ടെ രണ്ടേക്കർ പാടത്ത് വിത്ത് വിതയ്ക്കുമ്പോൾ പതിവുപോലെ ചാന്തുവിനെ കാത്തിരുന്നത് തടസ്സങ്ങളാണ്. കൃഷി നടത്താതിരിക്കാനുള്ള ഇടപെടലുകളും തടസ്സപ്പെടുത്തലുകളുമാണ് ചുറ്റുപാടുമുണ്ടായിരുന്നത്. 260 ഏക്കറോളം വരുന്ന പാടശേഖരത്തിൽ ആകെ നെൽകൃഷി നടത്താനുണ്ടായിരുന്നത് ചാന്തു മാത്രം. പൊക്കാളിപ്പാടങ്ങളിൽ ഒരു നെല്ലും ഒരു മീനും കൃഷി നടത്താൻ പ്രതിജ്ഞയെടുത്ത് ഇറങ്ങിയ കൃഷിവകുപ്പിന് ചെല്ലാനം മേഖലയിൽ കാര്യമായി ഇടപെടാൻ കഴിയാറില്ല. ഇക്കുറിയും ചാന്തു ഒറ്റയാൾ പോരാട്ടമാണ് നടത്തിയത്. മൂന്ന് മാസത്തിനിടയിൽ ഒരു തവണപോലും കൃഷിക്കനുയോജ്യമായ രീതിയിൽ വെള്ളം വറ്റിച്ചില്ലെന്ന് ചാന്തു പറയുന്നു. പല ഘട്ടത്തിലും വെള്ളം വളരെ കൂടുതലായി. ജില്ലാ കളക്ടറോട് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും ഈ കർഷകൻ പറയുന്നു. പാടശേഖരത്തിലെ വെള്ളം വറ്റിക്കുന്നതിന് സർക്കാർ പമ്പും വൈദ്യുതിക്കുള്ള പണവും നൽകുന്നുണ്ട്. മൂന്ന് പമ്പുകളുമുണ്ട്. പക്ഷേ, വെള്ളം വറ്റിക്കാൻ പാടശേഖര സമിതി കൂട്ടാക്കുന്നില്ലെന്നാണ് ചാന്തുവിന്റെ പരാതി. ഇക്കാര്യത്തിനായി ഇത്തവണയും ചാന്തു കോടതിയെ സമീപിച്ചു. കോടതിനടപടികൾ തുടരുകയാണ്. പക്ഷേ, ചാന്തുവിന് നീതികിട്ടുന്നില്ല. ചാന്തുവും ഭാര്യയും കിടക്കുന്നത് പാടത്തോട് ചേർന്ന് തയ്യാറാക്കിയ താമസസ്ഥലത്താണ്. ഏതാണ്ട് 24 മണിക്കൂറും പാടത്തുതന്നെ. ഇതിനിടയിൽ നിയമപ്രശ്നങ്ങളുമായി അഭിഭാഷകനെ കാണാനും കോടതിയിൽ പോകാനും സമയം കണ്ടെത്തണം. ഒരുഘട്ടത്തിലും സർക്കാരിന്റെ സഹായം കിട്ടിയില്ലെന്ന് ചാന്തു പറയുന്നു. 'കൃഷി നടത്താൻ പണമൊന്നും തരേണ്ട... വെള്ളം വറ്റിച്ചുതരാൻ സർക്കാർ ഇടപെട്ടാൽ മാത്രം മതി...' ചാന്തു പറയുന്നു. കഴിഞ്ഞ കാൽനൂറ്റാണ്ട് കാലമായി മറുവക്കാട് പൊക്കാളികൃഷി ചെയ്യുകയാണ് ചാന്തു. 'കൃത്യമായി വെള്ളം വറ്റിച്ചാൽ എല്ലാവർക്കും ലാഭകരമായി കൃഷിചെയ്യാം. ഒരു നഷ്ടവുമുണ്ടാകില്ല. പക്ഷേ, മുഴുവൻ സമയവും മീൻകൃഷി ചെയ്യാനാണ് ശ്രമം. സർക്കാരാണെങ്കിൽ നോക്കുകുത്തിയായി നിൽക്കുന്നു. പിന്നെ എന്തുചെയ്യും.' -ചാന്തു പറയുന്നു. വനംവകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന ചാന്തു, വിരമിച്ചപ്പോൾ കിട്ടിയ പണം വിനിയോഗിച്ചാണ് കൃഷി തുടങ്ങിയത്. നല്ലരീതിയിൽ കൃഷിചെയ്ത് വരുകയായിരുന്നു. എന്നാൽ പത്തുവർഷം മുൻപാണ് വെള്ളം വറ്റിക്കുന്നതിന് തടസ്സങ്ങൾ തുടങ്ങിയത്. പിന്നീട് എല്ലാ വർഷങ്ങളിലും പ്രതിസന്ധിയായിരുന്നു. എല്ലാ വർഷവും കേസ് നടത്തേണ്ട സ്ഥിതിയുമുണ്ട്. പൊക്കാളികൃഷി നടത്തുന്നവർക്ക് പിന്തുണ നൽകാൻ കൃഷിവകുപ്പും സർക്കാരും തയ്യാറാകാത്തതാണ് പ്രശ്നമെന്ന് ചാന്തു പറയുന്നു. ഇക്കുറി ചാന്തുവിന്റെ കൃഷിക്കാര്യങ്ങൾ കേട്ടറിഞ്ഞ് ഐസ്‌ലൻഡിൽ നിന്നുള്ള ഗവേഷകരായ ഹാനസ് ഗുർനാർസണും ഹെൽഗയും ചെല്ലാനത്ത് എത്തിയിരുന്നു. ഇവരുടെ സാന്നിധ്യത്തിലായിരുന്നു വിളവെടുപ്പ്. ഓരുവെള്ളം കൂടിയതിനാൽ ഇക്കുറി മുഴുവനും കൊയ്തെടുക്കാനാകുന്നില്ലെന്ന് ചാന്തു പറയുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

പരിസ്ഥിതി / ഗാർഡനിംഗ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു
പരിസ്ഥിതി / ഗാർഡനിംഗ് ഹരിതം മനോഹരം ഈ കടൽത്തീരം
പരിസ്ഥിതി / ഗാർഡനിംഗ് ആഫ്രിക്കൻ ഒച്ച് ഏലം തിന്നുമുടിക്കുന്നു
പരിസ്ഥിതി / ഗാർഡനിംഗ് ഇരുകൂടിന്റെ ഭംഗി ആസ്വദിച്ചാലോ
പരിസ്ഥിതി / ഗാർഡനിംഗ് കടലിലെ വിസ്മയക്കാഴ്ചകൾ കാണാം
Thankachan Vaidyar 2
AYUR MANTRA
LAUREAL