പെരിങ്ങോട്ടുകര : മൂന്നു പതിറ്റാണ്ടിലേറെയായി തരിശായി കിടന്നിരുന്ന താന്ന്യം ലാവടി പാടത്ത് മുണ്ടകൻ കൃഷി ആരംഭിച്ചു. മുൻ കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ ഞാറുനട്ട് നെൽകൃഷിക്ക് തുടക്കമിട്ടു. വി.കെ. മോഹനൻ കാർഷിക സംസ്‌കൃതി കൃഷിക്കൂട്ടായ്മയാണ് കൃഷി ചെയ്യുന്നത്.
താന്ന്യം ഗവ. സ്‌കൂളിലെ എൻ.എസ്.എസ്. വിദ്യാർഥികളും ഇതിന്റെ ഭാഗമാകുന്നുണ്ട്. കൊയ്ത്ത് വരെ വിവിധ ഘട്ടങ്ങൾ കണ്ട് പഠിക്കുന്നതിന് കുട്ടികൾക്ക് അവസരം ഒരുക്കിയിട്ടുണ്ട്.
അന്തിക്കാട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ മിനി ജോസഫും മുതിർന്ന കർഷകരും കുട്ടികൾക്ക് കൃഷി പാഠങ്ങൾ വിശദീകരിച്ചു. താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് ശുഭ സുരേഷ് ചടങ്ങിൽ അധ്യക്ഷയായി.
ജില്ലാ പഞ്ചായത്തംഗം ഷീന പറയങ്ങാട്ടിൽ, വാർഡ് മെമ്പർ സിജോ പുലിക്കോട്ടിൽ, ബാബു വിജയകുമാർ, കർഷകനായ വിൻസൺ പുലിക്കോട്ടിൽ എന്നിവർ പ്രസംഗിച്ചു. ഈ കൃഷിയിടം അനന്തരാവകാശികളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടതുമൂലം ഉടമകളുടെ ഏകോപനവും ദുഷ്‌കരമായിരുന്നു.
കൂടാതെ കനോലിക്കനാലിൽ നിന്നുള്ള ഉപ്പുവെള്ള ഭീഷണിയും ഇവിടെയുണ്ട്. ഈ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ടാണ് മേഖലയിൽ നെൽകൃഷി തിരിച്ചു പിടിക്കുന്നതിന്റെ ആദ്യഘട്ടമായി നാല് ഏക്കറിൽ ജ്യോതി നെൽച്ചെടികൾ നട്ടത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group