ഇരുകൂടിന്റെ ഭംഗി ആസ്വദിച്ചാലോ
Share
തൊമ്മൻകുത്ത് : രണ്ട് പുഴ ഒന്നിച്ചുചേർന്ന് നിറഞ്ഞൊഴുകി കണ്ണാടിപ്പുഴയാകുന്ന സംഗമസ്ഥാനം-ഇരുകൂട്. തൊമ്മൻകുത്തിന്‍റെ വിനോദസഞ്ചാരസാധ്യതയ്ക്ക് മുതൽക്കൂട്ടാക്കാൻ പറ്റുന്ന കിടിലൻ സ്പോട്ട്.
നാക്കയത്തുനിന്ന് ഒഴുകിയെത്തുന്ന തൊമ്മൻകുത്ത് പുഴയും വേളൂർ പുഴയും ഒന്നിച്ചുചേർന്ന് കണ്ണാടിപ്പുഴയാകുന്ന മനോഹരകാഴ്ചയാണ് ഇവിടത്തെ ഹൈലൈറ്റ്. എത്തിച്ചേരണമെങ്കിലോ, തൊമ്മൻകുത്തിൽനിന്ന് മണ്ണൂക്കാട്-കുഴിമറ്റം ഭാഗത്തേക്കുള്ള റോഡിൽക്കൂടി അരക്കിലോമീറ്റർ പോയാൽമതി. രണ്ടുപുഴയും ചേരുന്നിടത്ത് നടുക്കുള്ള തുരുത്തും ഏറെ ഭംഗിയുള്ളതാണ്. തൊമ്മൻകുത്തിൽ വരുന്ന സഞ്ചാരികൾക്ക് പലർക്കും ഈ സ്ഥലം അറിയില്ല. വികസനപ്രവർത്തനങ്ങൾ നടത്തിയാൽ ഏറെപ്പേർ ഇവിടേെക്കത്തും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group