കടലിലെ വിസ്മയക്കാഴ്ചകൾ കാണാം

കടലിലെ വിസ്മയക്കാഴ്ചകൾ കാണാം
കടലിലെ വിസ്മയക്കാഴ്ചകൾ കാണാം
Share  
2024 Nov 01, 09:16 AM
VASTHU
MANNAN
laureal
AYUR MANTRA
LAUREAL

മാവേലിക്കര : അക്രിലിക് അണ്ടർ വാട്ടർ ടണൽ അക്വേറിയം മാവേലിക്കരയിൽ പ്രദർശനം തുടങ്ങി. നവീന സാങ്കേതികവിദ്യകളുടെ സഹായത്തോടെ, വിദേശത്തുനിന്ന് ഇറക്കുമതിചെയ്ത ടണലിലാണ് കരയിൽത്തന്നെ കടലിനുള്ളിലെ അദ്‌ഭുതക്കാഴ്ചകൾ ഒരുക്കിയിട്ടുള്ളത്. കണ്ടിയൂർ മഹാദേവക്ഷേത്രത്തിനു തെക്കുള്ള കൊച്ചിക്കൽ സർക്കസ് മൈതാനിയിലാണ് പ്രദർശനം.


ആഴക്കടലിലെ കൂറ്റൻ മത്സ്യങ്ങൾ മുതൽ വ്യത്യസ്തങ്ങളായ വർണമീനുകൾ വരെ അക്വേറിയത്തിലുണ്ട്. കാഴ്ചകൾകണ്ട് കടലിന്റെ അടിത്തട്ടിലൂടെ നടക്കുമ്പോൾ തലയ്ക്കുമുകളിൽ വലിയ മത്സ്യങ്ങൾ നീരാടുന്നതുകാണാം. കാഴ്ചകൾ നവംബർ 24 വരെ ആസ്വദിക്കാം.


അരുമപ്പക്ഷികളെയും ഓമനമൃഗങ്ങളെയും അലങ്കാരമത്സ്യങ്ങളെയും ഉൾപ്പെടുത്തിയുള്ള പ്രദർശനം, ഫർണിച്ചർ തുണിത്തരങ്ങൾ ഗൃഹോപകരണങ്ങൾ എന്നിവയ്ക്ക് ഓഫർ മേള എന്നിവയുമുണ്ട്.


പ്രവൃത്തിദിവസങ്ങളിൽ ഉച്ചയ്ക്ക് മൂന്നുമുതൽ രാത്രി ഒൻപതുവരെയും അവധിദിവസങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 മണിവരെയുമാണ് പ്രവേശനം.



വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

പരിസ്ഥിതി / ഗാർഡനിംഗ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു
പരിസ്ഥിതി / ഗാർഡനിംഗ് ഹരിതം മനോഹരം ഈ കടൽത്തീരം
പരിസ്ഥിതി / ഗാർഡനിംഗ് ആഫ്രിക്കൻ ഒച്ച് ഏലം തിന്നുമുടിക്കുന്നു
പരിസ്ഥിതി / ഗാർഡനിംഗ് ഇരുകൂടിന്റെ ഭംഗി ആസ്വദിച്ചാലോ
Thankachan Vaidyar 2
AYUR MANTRA
LAUREAL