പല്ലിശ്ശേരി കുന്നിലുറങ്ങുന്നു, കുന്നോളം ഓർമകൾ

പല്ലിശ്ശേരി കുന്നിലുറങ്ങുന്നു, കുന്നോളം ഓർമകൾ
പല്ലിശ്ശേരി കുന്നിലുറങ്ങുന്നു, കുന്നോളം ഓർമകൾ
Share  
2024 Oct 18, 07:42 AM
VASTHU
MANNAN
laureal

ചേർപ്പ്: പല്ലിശ്ശേരി കുന്ന് എന്നറിയപ്പെടുന്ന വല്ലച്ചിറ ഇളംകുന്ന് ആളുകൾ അധികം എത്താത്ത പ്രദേശമാണ്. ജില്ലയുടെ ഏറ്റവും ഉയരം കൂടിയ കുന്നുകളിൽ ഒന്നാണിത്. കുന്നിന്റെ പടിഞ്ഞാറ് ഏതു നിമിഷവും ഉരുണ്ട് ജനവാസ കേന്ദ്രത്തിലേക്ക് എത്താവുന്ന കൂറ്റൻ കരിങ്കല്ല് നാട്ടുകാരിൽ ആശങ്ക ഉയർത്തുന്നു.


ആയിരങ്ങളുടെ ദാഹമകറ്റുന്ന ജലസംഭരണികൾ കുന്നിന്റെ കിഴക്ക് കാണാം. പോലീസിന്റെ ടെലികമ്യൂണിക്കേഷൻ സെന്റർ, സർവേ വകുപ്പിന്റെ ജി.ടി. സ്റ്റേഷൻ, ചേർപ്പ് പള്ളിയുടെ പഴയ സെമിത്തേരി, വല്ലച്ചിറ പള്ളിയുടെ സ്ഥലം, വല്ലച്ചിറ പഞ്ചായത്തിന്റെ അഞ്ച് ഏക്കർ ഭൂമി, പാലിയേറ്റീവ് ആശുപത്രി എന്നിവയുമുണ്ട് കുന്നിനോട് ചേർന്ന്.


ജലസംഭരണികളുടെ കുന്ന് : വല്ലച്ചിറ, അവിണിശ്ശേരി, ചേർപ്പ് എന്നീ പഞ്ചായത്തുകളുടെ ദാഹമകറ്റുന്ന കുന്നാണ് പല്ലിശ്ശേരി. 13 ലക്ഷം ലിറ്റർ കുടിവെള്ളം സംഭരിക്കുന്ന നാല് ജലസംഭരണികൾ ഇവിടെയാണ്.


കുന്നിൽ നടക്കുന്ന അനധികൃത നിർമാണങ്ങൾ ഒരിക്കലും അനുവദിക്കരുതെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെടുന്നു.


തിരിച്ചുപിടിക്കാൻ പഞ്ചായത്ത്


ഇളംകുന്നിലെ അഞ്ച് ഏക്കർ തിരിച്ചു പിടിക്കാൻ വല്ലച്ചിറ പഞ്ചായത്ത് ശ്രമം തുടരുന്നു. രേഖകളിൽ കാലിമേച്ചിൽ സ്ഥലമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്ഥലം പുറമ്പോക്ക് ആണെന്നും അത് ലഭിക്കാൻ റവന്യൂമന്ത്രിക്ക്‌ അപേക്ഷ നൽകിയിരുന്നെന്നും വല്ലച്ചിറ പഞ്ചായത്ത് പ്രസിഡന്റ് എൻ. മനോജ് പറഞ്ഞു.


സ്ഥലം അളക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകിയിരുന്നു. ഇപ്പോൾ പഞ്ചായത്തിന് നിർദേശം നൽകിയിരിക്കുകയാണ് ഭൂരേഖാ തഹസിൽദാർ. നടപടികൾ നീളുകയാണ്. നാല് കുടുംബങ്ങൾ ഇവിടെ കഴിയുന്നുണ്ട്. പഞ്ചായത്ത് സ്ഥലം ഏറ്റെടുത്ത ശേഷം വിനോദസഞ്ചാരകേന്ദ്രം, ശ്മശാനം എന്നിവയ്ക്കും ആലോചിക്കുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് എൻ. മനോജ് പറഞ്ഞു


വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2