സിമന്റുതൂണിലും കായ്ക്കും കുരുമുളക്

സിമന്റുതൂണിലും കായ്ക്കും കുരുമുളക്
സിമന്റുതൂണിലും കായ്ക്കും കുരുമുളക്
Share  
2024 Oct 16, 07:20 AM
VASTHU
MANNAN
laureal

കാഞ്ഞിരപ്പള്ളി: മാറുന്ന കാലത്തിനൊപ്പം മാറിക്കൊണ്ടിരിക്കുകയാണ് കർഷകരും കൃഷിരീതികളും. കറുത്ത സ്വർണമെന്ന് അറിയപ്പെടുന്ന കുരുമുളകുകൃഷിയിലും കർഷകർ മാറ്റത്തിനൊപ്പം സഞ്ചരിക്കുകയാണ്. മരത്തിലും കമ്പുകളിലും തെങ്ങുകളിലും കുരുമുളക് പടർന്നുകിടന്നിരുന്ന ഒരു കാലത്തിനിപ്പുറം ഇന്ന് സിമന്റ് തൂണുകളും പി.വി.സി. പൈപ്പുകളും കുരുമുളകുവള്ളി കയറുന്നതിനായി ഉപയോഗിക്കുന്നു. നൂതന കൃഷിരീതിയിൽ വിജയം നേടിയിരിക്കുകയാണ് കാഞ്ഞിരപ്പള്ളി ആനക്കല്ല് അയലൂപ്പറമ്പിൽ ജോർജുകുട്ടി. സാധാരണയായി ആഴാന്തൽ, മുരിക്ക്, പഞ്ചി, കൊന്നക്കാൽ, മറ്റ് മരങ്ങളിലുമാണ് കൊടി നടുന്നത്.


വിവിധ സ്ഥലങ്ങളിലെ അന്വേഷണങ്ങൾക്കൊടുവിൽ സിമന്റുതൂണുകൾ പാലക്കാട് നിന്ന്‌ 1050 രൂപ ചെലവിൽ ഇറക്കി. 15 അടിയോളം പൊക്കത്തിലാണ് പൈപ്പ് നാട്ടിയിരിക്കുന്നത്. രണ്ടടി പി.വി.സി. പൈപ്പ് കൂടിവെച്ചാണ് ഉയരം കൂട്ടിയത്. തൂണ് നാട്ടുന്നത് പണിക്കൂലിയടക്കമുള്ള ചെലവുകൾ 1600-1800 രൂപ വരെയാണ് ചെലവ്. ഒരു പൈപ്പിൽ 60 രൂപ വിലവരുന്ന മൂന്ന് തൈകളാണ് നട്ടിരിക്കുന്നത്.


170 തൂണുകളിലാണ് കൃഷിയിറക്കിയിരിക്കുന്നത്. വേര് എളുപ്പം പിടിച്ചുകയറുന്നതിനും ചൂട് കുറയ്ക്കുന്നതിനുമായി തൂണിൽ ഗ്രീൻനെറ്റും ചുറ്റിയിട്ടുണ്ട്. കൂമ്പുക്കൽ, കരിമുണ്ട ഇനങ്ങളിലുള്ള ചെടികളാണ് നട്ടിരിക്കുന്നത്.


മാസത്തിൽ ഒന്ന് വീതം വളവും തുരിശും ചെയ്യും. മഴയില്ലാത്തപ്പോൾ ഒന്നിടവിട്ട ദിവസങ്ങളിൽ വെള്ളം നനച്ച് നൽകും. ചൂടുകാലത്ത് മുകളിൽ ഗ്രീൻ നെറ്റ് ഇട്ട് സംരക്ഷണം നൽകും. രണ്ട് വർഷം കൂടുമ്പോൾ മരത്തിന്റെ ശിഖരം ഇറക്കുന്ന കൂലി ഒഴിവാക്കാം. ചെയ്യുന്ന വളം കുരുമുളകിന് തന്നെ ലഭിക്കുമെന്നതാണ് സിമന്റ് തൂണുകൾ ഉപയോഗിക്കുന്നതിന്റെ ഗുണമെന്ന് ജോർജുകുട്ടി പറയുന്നു. മറ്റൊരിടത്ത് 450 തേക്കുമരത്തിലും കുരുമുളകുകൃഷി ചെയ്തിട്ടുണ്ട്.ഒപ്പം 170-ആഴാന്തൽ കുരുമുളകുകൃഷി ചെയ്യുന്നതിനായി നട്ടുപരിപാലിക്കുന്നുമുണ്ട്. ഉയരം കുറവായതിനാൽ എളുപ്പത്തിൽ വിളവെടുക്കാനും ഈ കൃഷിരീതി സഹായിക്കും.


ഏഴടി അകലത്തിലാണ് കുരുമുളക് നട്ടിരിക്കുന്നത്. ഇതിന് ഇടവിളയായി ചേനയും തെങ്ങും കൃഷിചെയ്യുന്നുണ്ട്. കൃഷിരീതി ഏതായാലും ദിവസേനയുള്ള പരിചരണവും സമയത്തിന് വളവും ചെയ്യണമെന്നും ജോർജുകുട്ടി പറഞ്ഞു.


വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2