ഹൈറേഞ്ചിൽ കനത്ത മഴ; ചെമ്മണ്ണാറിൽ ഗ്യാപ് റോഡ് തകർന്നു

ഹൈറേഞ്ചിൽ കനത്ത മഴ; ചെമ്മണ്ണാറിൽ ഗ്യാപ് റോഡ് തകർന്നു
ഹൈറേഞ്ചിൽ കനത്ത മഴ; ചെമ്മണ്ണാറിൽ ഗ്യാപ് റോഡ് തകർന്നു
Share  
2024 Oct 16, 06:54 AM
VASTHU
MANNAN
laureal

രാജാക്കാട്: കനത്ത മഴയെത്തുടർന്ന് ചെമ്മണ്ണാർ ഗ്യാപ് റോഡിൽ രാജാക്കാടിനുസമീപം റോഡ് തകർന്നു. രാജാക്കാട്ട് പഴയ പോസ്റ്റോഫിസിനു സമീപമുള്ള റോഡാണ് തകർന്നത്.


ഈറോഡ് അപകടാവസ്ഥയിലാണന്ന് മാധ്യമങ്ങൾ മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. ക്രോസ്ബാരിയർ ഉൾപ്പെടെ 30 അടി താഴ്ചയിലുള്ള പാടത്തിലേക്കാണ് റോഡ് ഭാഗം ഇടിഞ്ഞ് പോയത്.


ചെമ്മണ്ണാർ-ഗ്യാപ്പ് റോഡിന്റെ ഭാഗമായി ഈ റോഡ് വീതികൂട്ടി പുനർനിർമിച്ചിട്ട് നാലുമാസം പോലുമായിട്ടില്ല. രാജാക്കാട് നിന്ന് പ്രധാന പട്ടണങ്ങളായ എറണാകുളം, കോട്ടയം, മുവാറ്റുപുഴ, മൂന്നാർ, തുടങ്ങിയ സ്ഥലങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി.യും സ്വകാര്യ ബസുകളുമുൾപ്പെടെ നിരവധി സർവീസുകളാണ് ഇതുവഴിയുള്ളത്. തകർന്നുപോയ റോഡിന്റെ ഈ ഭാഗം സംരക്ഷണഭിത്തി നിർമിച്ച് സുരക്ഷിതമാക്കുന്നതിന് പൊതുമരാമത്ത് ഉടൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

പരിസ്ഥിതി / ഗാർഡനിംഗ് സിമന്റുതൂണിലും കായ്ക്കും കുരുമുളക്
പരിസ്ഥിതി / ഗാർഡനിംഗ് വിസ്മയം ഹൃദയതടാകം ഇനി ചെമ്പ്രമല കയറാം
പരിസ്ഥിതി / ഗാർഡനിംഗ് പാപനാശം കുന്ന് വീണ്ടും ഇടിഞ്ഞു
പരിസ്ഥിതി / ഗാർഡനിംഗ് ശാന്തിഗിരി ഫെസ്റ്റിൽ നബാർഡ് കാർഷികമേള
Thankachan Vaidyar 2