പാപനാശം കുന്ന് വീണ്ടും ഇടിഞ്ഞു

പാപനാശം കുന്ന് വീണ്ടും ഇടിഞ്ഞു
പാപനാശം കുന്ന് വീണ്ടും ഇടിഞ്ഞു
Share  
2024 Oct 14, 01:05 PM
VASTHU
MANNAN
laureal

വർക്കല: ശക്തമായ മഴയിൽ വർക്കല പാപനാശം കുന്ന് വീണ്ടും ഇടിഞ്ഞുവീണു. ഹെലിപ്പാടിൽ പോലീസ് എയ്ഡ് പോസ്റ്റിനു സമീപമാണ് കഴിഞ്ഞദിവസം രാത്രി കുന്നിന് തകർച്ചയുണ്ടായത്. രണ്ട്‌ മീറ്ററോളം നീളത്തിലും 10 മീറ്ററോളം താഴ്ചയിലുമാണ് കുന്നിടിഞ്ഞത്. ഇരിപ്പിടങ്ങൾക്കു മുന്നിലുള്ള ഭാഗത്താണ് തകർച്ചയുണ്ടായത്. ഇവിടെ സ്ഥാപിച്ചിട്ടുള്ള സുരക്ഷാവേലിയോടു ചേർന്നുള്ള ഭാഗം ഇളകി താഴേക്കു പതിക്കുകയായിരുന്നു.

കഴിഞ്ഞ മേയ് 23-ന് മഴയെത്തുടർന്ന് ഇതേ ഭാഗത്ത് വലിയ തകർച്ചയുണ്ടായിരുന്നു. അതിനോടു ചേർന്നാണ് വീണ്ടും ഇടിഞ്ഞത്. മഴയിൽ കുന്നിന്റെ വിടവുകളിൽ വെള്ളമിറങ്ങിയത് തകർച്ചയ്ക്കു കാരണമായി. കഴിഞ്ഞ കാലവർഷസമയത്ത് തുടർച്ചയായി കുന്നിടിഞ്ഞിരുന്നു. ഇതേത്തുടർന്ന് പ്രകൃതിചികിത്സാ കേന്ദ്രത്തിന്റെ കവാടം മുതൽ പോലീസ് എയ്ഡ് പോസ്റ്റ് വരെ വാഹന പാർക്കിങ്ങും സഞ്ചാരികളുടെ കാൽനടയാത്രയും കളക്ടർ നിരോധിച്ചിരുന്നു. ഈ നിർദേശത്തിനു വിരുദ്ധമായി വീണ്ടും ഹെലിപ്പാട് മേഖലയിൽ വലിയ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ട്. കുന്നിടിച്ചിലുണ്ടായ ഭാഗത്ത് തഹസിൽദാർ എത്തി സ്ഥിതിഗതികൾ വിലയിരുത്തി. പ്രദേശത്ത് ബാരിക്കേ‍ഡ് സ്ഥാപിച്ചിട്ടുണ്ട്. കയർകെട്ടി സഞ്ചാരികളെ കടക്കുന്നതിനു വിലക്കിയിട്ടുമുണ്ട്.


വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2