ശാന്തിഗിരി ഫെസ്റ്റിൽ നബാർഡ് കാർഷികമേള

ശാന്തിഗിരി ഫെസ്റ്റിൽ നബാർഡ് കാർഷികമേള
ശാന്തിഗിരി ഫെസ്റ്റിൽ നബാർഡ് കാർഷികമേള
Share  
2024 Oct 12, 04:00 PM
VASTHU
MANNAN
laureal

ശാന്തിഗിരി ഫെസ്റ്റിൽ 

നബാർഡ് കാർഷികമേള


പോത്തൻകോട് : ആശ്രമം സ്ഥാപകഗുരു നവജ്യോതി

ശ്രീകരുണാകരഗുരുവിന്റെ ജന്മദിന ശതാബ്ദി ആഘോഷങ്ങൾക്ക് മുന്നോടിയായി പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന ഫെസ്റ്റിൽ നബാർഡിന്റെ ആഭിമുഖ്യത്തിൽ കാർഷികമേളയ്ക്ക് തുടക്കമായി.

പ്രദേശത്തെ കർഷകർ കാത്തിരുന്ന വിപണനമേളയ്ക്കാണ് ഇതോടെ തുടക്കമായത്. 


ഫെസ്റ്റ് നഗരിയിൽ രണ്ടാം നമ്പർ കവാടത്തിനടുത്ത് ഒരുങ്ങിയ മേള അക്ഷരാർത്ഥത്തിൽ നാടിന്റെ കാർഷികോത്സവമായി മാറുകയായിരുന്നു. നാടൻ ഏത്തക്കുലകൾ, വളളിപ്പയർ, കുമ്പളം, തക്കാളി, വെളളരിക്ക, പപ്പായ, കത്തിരി തുടങ്ങിയ പച്ചക്കറികളൂമായി പ്രാദേശിക കർഷകർ ആദ്യമെത്തി.

ജൈവപച്ചക്കറികൾക്കൊപ്പം ഇലവർഗ്ഗങ്ങളും മേളയിൽ നിറഞ്ഞു. മുരിങ്ങയിലയ്ക്കും ചീരയ്ക്കും ആവശ്യക്കാർ ഏറെയായിരുന്നു.

മൂന്നു വയസ്സു മുതൽ അപ്പൂപ്പനൊപ്പം കൃഷി ആരംഭിച്ച കുട്ടി കർഷകൻ ആരുഷായിരുന്നു മേളയിലെ താരം. മാണിക്കൽ ഗ്രാമപഞ്ചായത്ത് കാർഷിക വികസന ക്ഷേമ വകുപ്പിന്റെ മികച്ച വിദ്യാർത്ഥി കർഷകനുളള അവാർഡ് ജേതാവ് കൂടിയാണ് ആരുഷ്.

മേളയിൽ ആരുഷിന്റെ കൃഷി വിഭവങ്ങളുമുണ്ട്. 


ഒരു മാസത്തോളം നീണ്ടൂനിൽക്കുന്ന മേളയുടെ ഉദ്ഘാടനം നബാർഡ് ചീഫ് ജനറൽ മാനേജർ ബൈജു.എൻ. കുറുപ്പ് നിർവഹിച്ചു. 

സ്വാമി ഗുരുസവിധ് , സ്വാമി ജനമോഹനനൻ, സ്വാമി ആത്മധർമ്മൻ, എന്നിവർ ചടങ്ങിൽ മഹനീയ സാന്നിദ്ധ്യമായി. 

വിപണി പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, മാണിക്കൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.സഹീറത്ത് ബീവി, നബാർഡ് ജില്ലാ വികസന ഓഫീസർ റോണി രാജു, മാണിക്കൽ അഗ്രോ പ്രൊഡ്യൂസേഴ്സ് കമ്പനി പ്രസിഡന്റ് എം.എസ്. രാജു, ഡോ.സുനിൽ രാഘവൻ, അഡ്വ വി. ദേവദത്ത്, പ്രമോദ് എം.പി, വിജയൻ.എസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. 


വരും ദിവസങ്ങളിൽ കാർഷിക വിഭവങ്ങൾക്ക് പുറമെ പുതിയ വിത്തിനങ്ങൾ, കൃഷിരീതികൾ, സങ്കേതികവിദ്യങ്ങൾ തുടങ്ങിയവയും മേളയിൽ പരിചയപ്പെടുത്തും. പ്രാദേശിക കർഷകർക്ക് തങ്ങളുടെ വിളകൾ ഇടനിലക്കാരില്ലാതെ നേരിട്ട് വിൽപ്പന നടത്താനുളള അവസരമാണ് നബാർഡ് കാർഷികമേളയിലൂടെ ലഭിക്കുന്നത്.

കൃഷിയറിവുകൾ ഉൾപ്പെടുത്തി കാർഷിക സെമിനാറുകൾ സംഘടിപ്പിക്കാനും കർഷകരുടെ പ്രശ്നങ്ങൾ ചർച്ച് ചെയ്ത് സുസ്ഥിര വരുമാന മാതൃക വികസിപ്പിക്കാനും ശാന്തിഗിരി ഫെസ്റ്റിൽ ശ്രമമുണ്ടാകുമെന്ന് കോർഡിനേഷൻ ചുമതലക്കാർ അറിയിച്ചു.

മേളയ്ക്കു പുറമെ പ്രദർശനനഗരിയിൽ നബാർഡിന്റെ സ്റ്റാളും തുറന്നിട്ടുണ്ട്. ഹരിദോദയം , അഗ്രി തനിമ, ട്രാവൻകൂർ അഗ്രി, മാണിക്കൽ തുടങ്ങിയ ഫാർമർ പ്രൊഡ്യൂസേഴ്സ് കമ്പനികളുടെയും ഹൈറെഞ്ച് തേനീച്ച സംരഭക യൂണിറ്റ്, ശാന്തിഗിരി പ്രകൃതിനീതി എന്നിവയുടെ ഉൽപ്പന്നങ്ങളും നബാർഡ് സ്റ്റാളിലുണ്ട്. 


ഫോട്ടോ: ശാന്തിഗിരി ഫെസ്റ്റിൽ ആരംഭിച്ച നബാർഡ് കാർഷികമേളയുടെ ഉദ്ഘാടനം ചീഫ് ജനറൽ മാനേജർ ബൈജു.എൻ. കുറുപ്പ് നിർവഹിക്കുന്നു.


whatsapp-image-2024-10-12-at-10.25.15_917a4d79
new-doc-2020-01-21-084912123
vathubharathi

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2