'വയൽക്കഥ'
കൃഷിയുടെ നാട്ടറിവുകൾ
വടകര നഗരസഭ ജനകീയാസൂത്രണം പദ്ധതിയുടെ ഭാഗമായി കാർഷികമേഖലയിൽ സാമൂഹ്യ ഇടപെടൽ സാദ്ധ്യമാക്കുന്നതിനായി ടി. ശ്രീനിവാസൻ മുൻകൈയെടുത്ത് ആവിഷികരിച്ച കാർഷിക സഹായതൊഴിൽദായകസംഘമെന്ന പ്രൊജക്ടിന്റെ ഭാഗമായി വടകരയിലെ പ്രമുഖ വ്യവസായി ശ്രീ.വി.ആർ.കൃഷ്ണൻ ചെയർമാനും ആർ.കെ.നാരായണൻ കൺവീനറുമായുള്ള രാഷ്ട്രീയ -സാംസ്‌കാരിക കോ-ഓർഡിനേഷൻ കമ്മറ്റിയുടെയും പുതുപ്പണംഗ്രന്ഥാലയത്തിന്റെയും സഹകരണത്തോടെ ചീനംവീട് യു.പി.സ്കൂളിൽ വെച്ച് സംഘടിപ്പിച്ച നാട്ടറിവ് സമാഹരണം ശിൽപ്പശാലയിലൂടെ സമാഹരിച്ച വിവരങ്ങളാണ് പ്രധാനമായും പുസ്‌തകത്തിൻ്റെ ഉള്ളടക്കം
മുൻനഗരസഭ ചെയർമാൻ കെ. ശങ്കരക്കുറുപ്പ്, മാണിക്കോത്ത് ബാലൻ മാസ്റ്റർ, കുഴിച്ചാലിൽ ചാത്തു. കതിരുമ്മൽ കുഞ്ഞിരാമൻ, നരിക്കാടൻ രാജൻ, കെ.ഗീത, എ.ബാലകൃഷ്ണൻ, പി.എം.വൽസലൻ, കുമുള്ളം കണ്ടിയിൽ ബാലകൃഷ്ണൻ, അഡ്വ:ലതികാ ശ്രീനിവാസ്, കോട്ടേന്റവിട കുഞ്ഞിരാമൻ, എ.എം.ബാലൻ, നിരഞ്ജനകലാസമിതി പുതുപ്പണം, ചാലഞ്ചേർസ് കലാസമിതി പാക്കയിൽ, തുടങ്ങിയ വ്യക്തികളും സംഘടനകളുമാണ്
കർഷകരിൽ നിന്നും കർഷക തൊഴിലാളികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചത്. കാർഷിക ഗവേഷണ രംഗത്ത് നിസ്‌തുലമായ നിലയിൽ പ്രവർത്തിച്ച പത്മഭൂഷൺ രാഹുൽ സാംകൃത്യായൻ, ഡോ:ശൈലേന്ദ്രനാഥ് ഘോഷ്, ഡോ: വന്ദനാശിവ, ഡോ:കെ.എൻ.രാജ്, ഡോ:വി.ആർ.മുരളീധരൻ, കെ.വി. ശിവപ്രസാദ്, സി.കെ.സുജിത്‌കുമാർ, ഡോ:കെ.എം.ശ്രീകുമാർ, സി.തമ്പാൻ എന്നിവരുടെ നിരീക്ഷണങ്ങൾ പുസ്തകത്തിൽ അനുബന്ധമായി ചേർത്തിട്ടുണ്ട്. തൃശ്ശൂർ നാട്ടറിവ് പഠന കേന്ദ്രം ഡയറക്ടറും കേര ളവർമ്മ കോളജ് പ്രൊഫ സറുമായ ഡോ: സി.ആർ. രാജഗോപാലിന്റേതാണ്
പുസ്‌തകത്തിന്റെ അവതാരിക.രോഗാ തുരമായവരുടെ എണ്ണം വർദ്ധിക്കുകയും ഭക്ഷ്യക്ഷാമം രൂക്ഷമാവുകയും ചെയ്തിരിക്കുന്ന വർത്തമാന കാലഘട്ടത്തിൽ 'വയൽക്കഥ' എന്ന പുസ്തകം ശ്രദ്ധേയമായനിലയിൽ അംഗീകരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. പുസ്തകത്തെ സംബന്ധിച്ച് വാർത്താ മാധ്യമ ങ്ങളിൽ നിര വധി പഠനങ്ങൾ വന്നിട്ടുണ്ട്.
Treasure Troves of Farming Practices-( The Hindu daily,) കൃഷിയിലേക്ക് ക്ഷണിച്ച് വയൽക്കഥ-(ദീപിക ദിന പത്രം,) വിത്തിറക്കുന്നു മണ്ണിലും മനസ്സിലും -(മല യാളമനോരമ ദിനപത്രം,) മണ്ണറിവുമായി വടകരയി ൽ നിന്നൊരു വയൽക്കഥ -(ജനയുഗംദിനപത്രം) വടകരയുടെ പ്രിയപ്പെട്ട സാഹിത്യകാരൻ നമ്മെ വിട്ടു പിരിഞ്ഞ ഹരിതാമൃതം സ്ഥാപക ചെയർമാൻ ഡോ:സി.പി. ശിവദാസ് പൂർണ്ണോദയ
മാസികയിൽ എഴുതിയ ലേഖനത്തിൽ ഇങ്ങനെ പറയുന്നു.
"ഈ പുസ ത്തിന്റെ ആനുകാലിക പ്രസക്തിയെക്കുറിച്ച് ഞാൻ സൂചിപ്പിച്ചത് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ലേഖനങ്ങളുടെ വിഷയം മനസ്സിലൂന്നിക്കൊണ്ടാ ണ്.
നമുക്ക് സർക്കാറിന്റെ കൃഷി ഡിപ്പാർട്ട്മെന്റും കാർഷിക സർവ്വകലാശാലകളുമൊക്കെയുണ്ട്. അവയൊക്കെ കൃഷിയെ അഭിവൃദ്ധിപ്പെടുത്താൻ പല കാര്യങ്ങളും ചെയ്യുന്നുമുണ്ട്. എങ്കിലും യുവതലമുറക്ക് കൃഷിയിൽ താല്പര്യം കുറഞ്ഞു വരുന്നതാണ് അനുഭവം. കാർഷിക മേഖലയിൽ പൊതുവെ മാന്ദ്യം അനുഭവപ്പെടുന്നു മുണ്ട്.
നമ്മളിൽ പലർക്കും പുരോഗതി എന്നതിനർത്ഥം വ്യവസായങ്ങൾ മാത്രമാ ണ്. രാഷ്ട്രത്തിന്റെ മൊത്തത്തിലുള്ള സുസ്ഥിതിക്ക് ആരോഗ്യപൂർണ്ണമായ ഒരു കാർഷികമേഖല അത്യാവശ്യമാണെന്ന് നാം പലപ്പോഴും മറന്നു പോകുന്നു.
വടകര നഗരസഭയുടെ മുൻ വൈസ് ചെയർമാനും മഹാത്മ ദേശസേവ ട്രസ്റ്റ് ചെയർമാനുമായ ടി.ശ്രീനിവാസനാണ് എഡിറ്റർ. പൂർണ പബ്ളി ക്കേഷൻസ് കേഴിക്കോട് ആണ് പുസ്‌തകം പ്രസിദ്ധീകരിച്ചത്
ടി.ശ്രീനിവാസൻ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group