ഇന്ന് ആകാശത്തേക്ക് നോക്കിയാൽ ചന്ദ്രനിലെ അത്ഭുത കാഴ്‌ച കാണാം; ഇനി ദൃശ്യമാവുക 20 വർഷങ്ങൾക്ക് ശേഷം

ഇന്ന് ആകാശത്തേക്ക് നോക്കിയാൽ ചന്ദ്രനിലെ അത്ഭുത കാഴ്‌ച കാണാം; ഇനി ദൃശ്യമാവുക 20 വർഷങ്ങൾക്ക് ശേഷം
ഇന്ന് ആകാശത്തേക്ക് നോക്കിയാൽ ചന്ദ്രനിലെ അത്ഭുത കാഴ്‌ച കാണാം; ഇനി ദൃശ്യമാവുക 20 വർഷങ്ങൾക്ക് ശേഷം
Share  
2024 Aug 19, 02:50 PM
VASTHU
MANNAN
laureal

ഇന്ന് ആകാശത്തേക്ക് നോക്കിയാൽ

ചന്ദ്രനിലെ അത്ഭുത കാഴ്‌ച കാണാം


.ന്യൂഡൽഹി: ഇന്ന് ആകാശത്തേക്ക് നോക്കിയാൽ സൂപ്പർ മൂൺ, ബ്ലൂ മൂൺ പ്രസിഭാസം കാണാം. ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രൻ കൂടുതൽ അടുത്ത് നിൽക്കുന്ന സമയത്തെ പൂർണ ചന്ദ്രനെയാണ് സൂപ്പർ മൂൺ എന്ന് വിളിക്കുന്നത്.

നാല് പൂർണ ചന്ദ്രന്മാരുള്ള ഒരു കാലയളവിലെ മൂന്നാമത്തെ പൂർണ ചന്ദ്രനാണ് ബ്ലൂ മൂൺ എന്ന് അറിയപ്പെടുന്നത്. സീസണിലെ മൂന്നാമത്തെ പൂർണ ചന്ദ്രനാണിത്.

രണ്ട് പ്രതിഭാസങ്ങളും ഒരുമിച്ച് വരുന്നതിനാലാണ് ഇതിനെ സൂപ്പർ മൂൺ - ബ്ലൂ മൂൺ പ്രതിഭാസമെന്ന് വിളിക്കുന്നത്.

ഇന്ന് രാത്രി മുതൽ മൂന്ന് ദിവസത്തേക്ക് തെളിഞ്ഞ അന്തരീക്ഷത്തിൽ ഈ പ്രതിഭാസം കാണാനാകും.

ഒരു വർഷത്തിൽ മൂന്നോ നാലോ തവണ സൂപ്പർ മൂൺ പ്രതിഭാസം ഉണ്ടാകാറുണ്ട് എന്നാണ് നാസ പറയുന്നത്.

1979ലാണ് സൂപ്പർ മൂൺ എന്ന പേര് ലഭിച്ചത്.

അടുത്ത മൂന്ന് പൂർണ ചന്ദ്രന്മാരും സൂപ്പർ മൂൺ ആയിരിക്കും.

സെപ്‌തംബർ 17, ഒക്‌ടോബർ 17, നവംബർ 15 തീയതികളിലായിരിക്കും അടുത്ത സൂപ്പർ മൂണിനെ കാണാനാകുന്നത്.

രണ്ട് തരത്തിലുള്ള ബ്ലൂ മൂണുകളുണ്ട്. നിശ്ചിത കാലയളവിൽ ദൃശ്യമാകുന്നതും ഓരോ മാസത്തിൽ ദൃശ്യമാകുന്നതും

. ഇപ്പോഴത്തേത് സീസണലാണ്. ഒരു സീസണിൽ നാല് പൂർണ ചന്ദ്രന്മാരെ കാണാനാകും. അതിൽ മൂന്നാമത്തെതാണ് സീസണൽ ബ്ലൂ മൂൺ.

2027ലാണ് അടുത്ത സീസൺ ബ്ലൂ മൂൺ ദൃശ്യമാകുകയെന്ന് നാസ പറയുന്നു. ഒരു മാസത്തിലെ രണ്ടാമത്തെ പൂർണ ചന്ദ്രനെയാണ് മാസത്തിലെ ബ്ലൂ മൂൺ എന്ന് വിളിക്കുന്നത്. ബ്ലൂ മൂണിന് നീല നിറവുമായി ബന്ധമില്ല. അപൂർവ സന്ദർഭങ്ങളിൽ ചന്ദ്രൻ നീല നിറത്തിൽ കാണപ്പെട്ടിട്ടുണ്ട്.

ഇന്നത്തെ സൂപ്പർ മൂൺ നീലയായിരിക്കില്ല. വായുവിലെ ചെറിയ കണങ്ങൾക്കൊപ്പം പുകയും പൊടിയും പ്രകാശത്തിന്റെ ചുവന്ന തരംഗങ്ങളും ചേരുമ്പോഴാണ് ചന്ദ്രനെ നീല നിറമായി കാണുന്നത്.

സൂപ്പർ മൂണും സീസണൽ ബ്ലൂ മൂണും സാധാരണമാണെങ്കിലും രണ്ട് പ്രതിഭാസങ്ങളും ചേർന്ന് വരുന്നത് അപൂർവമായാണ്.

പത്ത് മുതൽ 20 വർഷത്തിനിടയിലാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്.

2037 ജനുവരിയിലായിരിക്കും അടുത്ത സൂപ്പർ മൂൺ ബ്ലൂ മൂൺ.

vasthu-advt
samudra

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2