അമിതമായി ചൂഷണം ഇനിയെങ്കിലും അവസാനിപ്പിക്കണം : ടി.ശ്രീനിവാസൻ. (ചെയർമാൻ ,മഹാത്മ ദേശ സേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് .വടകര )

അമിതമായി ചൂഷണം ഇനിയെങ്കിലും അവസാനിപ്പിക്കണം : ടി.ശ്രീനിവാസൻ. (ചെയർമാൻ ,മഹാത്മ ദേശ സേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് .വടകര )
അമിതമായി ചൂഷണം ഇനിയെങ്കിലും അവസാനിപ്പിക്കണം : ടി.ശ്രീനിവാസൻ. (ചെയർമാൻ ,മഹാത്മ ദേശ സേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് .വടകര )
Share  
ടി .ശ്രീനിവാസൻ ( ചെയർമാൻ ,മഹാത്മ ദേശ സേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ്) എഴുത്ത്

ടി .ശ്രീനിവാസൻ ( ചെയർമാൻ ,മഹാത്മ ദേശ സേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ്)

2024 Jul 31, 02:05 PM
MANNAN

അമിതമായി ചൂഷണം

ഇനിയെങ്കിലും

അവസാനിപ്പിക്കണം

 : ടി.ശ്രീനിവാസൻ. 

(ചെയർമാൻ, മഹാത്മ ദേശ സേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് .വടകര )


പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യരുതെന്ന് ശ്രീബുദ്ധൻ ഗാന്ധിജി കാറൽമാർക്സ് തുടങ്ങി അനവധിയായ മഹാരഥന്മാരും ഐക്യരാഷ്ട്രസഭയിലെയും ഗാഡ്ഗിൽ കമ്മറ്റിയിലെയും ശാസ്ത്രജ്ഞന്മാരും പഞ്ഞിരുന്നു.

ആരും ചെവിക്കൊണ്ടില്ല. ലോകത്താകമാനമുള്ള തദ്ദേശജനതയെ കൊന്നൊടുക്കുന്ന ബ്രിട്ടീഷുകാരുടെ ശാസ്ത്രമാണ് നമുക്ക് വേദവാക്യം.


മനുഷ്യൻ പ്രകൃതിയെ സ്നേഹിക്കാതെയും അടുത്തറിയാതെയും പ്രവർത്തിക്കുന്ന കാലത്തോളം ഉരുൾപൊട്ടൽ പോലുള്ള ദുരന്തങ്ങൾ നമ്മളെ വേട്ടയാടിക്കൊണ്ടേയിരിക്കും എന്നുറപ്പിച്ചുപറയാൻ വലിയതോതിൽ ശാസ്ത്രബോധം ഒന്നുമാവശ്യമില്ല.സാമാന്യ ബോധം തന്നെ ധാരാളം.

ദൈവത്തിൻറെ വരദാനമായി ഭൂമിക്കും മനുഷ്യർക്കും മറ്റുജീവജാലങ്ങൾക്കും ലഭിച്ചിട്ടുള്ള പ്രകൃതിയെ അമിതമായി ചൂഷണം ചെയ്തു നശിപ്പിക്കുന്നത് ഈശ്വരദൃഷ്ടിയില്‍ മഹാപാപമാണ്


ആധുനികജീവിത്തത്തിന്റെ ഭാഗമായി രൂപംകൊണ്ട വികസന സംസ്‌കാരവും ജീവിതശൈലിയുമാണ് പ്രകൃതിയുടെ ഇന്നത്തെ വ്യതിയാനത്തിനു മുഖ്യ കാരണം.


ഭൗതിക വളര്‍ച്ച മാത്രമാണ് ജീവിത വിജയത്തിനാധാരമെന്നത് മിഥ്യാധാരണയാണ്.

ഉയര്‍ന്ന കുന്നും മലയും ഇടിച്ചു നിരത്തുകയും പാടങ്ങള്‍ മണ്ണിട്ടുയര്‍ത്തിയും ജലസ്രോതസ്സുകള്‍ ഇല്ലാതാക്കിയതുമാണ് ഇന്നത്തെ വരള്‍ച്ചയ്‌ക്കും ജലദൗര്‍ലഭ്യത്തിനും കാരണം.





അപൂര്‍വ്വമായെങ്കിലും വീണു കിട്ടുന്ന മഴവെള്ളം പോലും മണ്ണില്‍ കിനിഞ്ഞിറങ്ങാന്‍ സമ്മതിക്കാതെയായി.

പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്ന മുഖ്യ കാരണവും ഇതൊക്കെത്തന്നെ 


വരും തലമുറയ്‌ക്ക് കൈമാറി കൊടുക്കേണ്ട അത്യമൂല്യമായ പൈതൃക ഭൂസ്വത്ത് നാം തന്നെ നശിപ്പിക്കുന്നത് ശരിയാണോയെന്ന് ആഴത്തില്‍ ചിന്തിക്കണം.

ഇത്തരം നടപടികള്‍ രാഷ്ട്രീയ സാംസ്‌കാരികവേദികളിലും അദ്ധ്യാത്മികതലത്തിലുമെല്ലാം ചര്‍ച്ചചെയ്ത് ജനങ്ങളെ പിന്തിരിപ്പിക്കാന്‍ ബോധവത്ക്കരണവും കർമ്മപദ്ധതികളുമു ണ്ടാകേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (ചിത്രം :പ്രതീകാത്മകം )

 

449841842_122106417680390665_5564251714351598086_n
logo-media-face-kerala
cvb
MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2