വാഴയുടെ വേരുകളിൽ നീരൂറ്റി കുടിക്കുന്ന മീലിമൂട്ട തടയാനുള്ള രീതികൾ

വാഴയുടെ വേരുകളിൽ നീരൂറ്റി കുടിക്കുന്ന മീലിമൂട്ട തടയാനുള്ള രീതികൾ
വാഴയുടെ വേരുകളിൽ നീരൂറ്റി കുടിക്കുന്ന മീലിമൂട്ട തടയാനുള്ള രീതികൾ
Share  
2024 Jul 23, 06:28 PM
VASTHU
MANNAN

വാഴയുടെ വേരുകളിൽ

നീരൂറ്റി കുടിക്കുന്ന

മീലിമൂട്ട തടയാനുള്ള

രീതികൾ

സംയോജിത കീടനിയന്ത്രണമാണ് ഉത്തമം.

മറ്റു ചെടികളിൽ നിന്നു വ്യത്യസ്ഥമായി വാഴയുടെ വേരുകളിൽ ഒട്ടിപിടിച്ചിരുന്ന് നീരൂറ്റികുടിക്കുന്ന ഒരു കീടമാണ് മീലിമൂട്ട. മണ്ണിനടിയിലാണ് ആക്രമണമെന്നതിനാൽ പലപ്പോഴും ആക്രമണകാരണം മനസിലാകാറില്ല. കിളക്കുന്ന സമയത്ത് വേരിൽ പറ്റി പിടിച്ചിരിക്കുന്ന വെള്ള നിറത്തിലുള്ള കീടങ്ങളാണ് ഇവ. മണ്ണിൽ കുമ്മായം ഇട്ടതിൻ്റെ അവശിഷ്‌ടങ്ങളാണ് എന്ന് കരുതി ശ്രദ്ധിക്കാറില്ല.

മീലി മൂട്ടകൾ വേരിൽ പറ്റിപ്പിടിച്ചിരുന്നു നീരൂറ്റി കുടിച്ച് വേരുകൾ കറുത്ത നിറമായി ഉണങ്ങിപ്പോകുന്നു. വേരുകൾക്ക് നാശം സംഭവിക്കുന്നതോടെ ഇലകൾ വാടി വാഴയുടെ വളർച്ച പതുക്കെയാകുന്നു. ഇതു വിളവിനേയും ബാധിക്കും. ഇതിനെതിരെ സംയോജിത കീടനിയന്ത്രണമാണ് ഉത്തമം.

വാഴകൃഷി ആരംഭിക്കുന്നതിന് മുമ്പ് നിർബന്ധമായും കുമ്മായം അര കിലോയെങ്കിലും ചേർക്കണം. കൂടാതെ വേപ്പിൻ പിണ്ണാക്ക് കുഴികളിൽ അരക്കിലോ വീതം ഇട്ടു കൊടുക്കാം.

ആക്രമണം രൂക്ഷമാവുകയാണെങ്കിൽ ക്വിനൽഫോസ്-2 മില്ലി/ലിറ്റർ എന്ന തോതിലെടുത്ത് തടം കുതിർക്കണം. കൂടാതെ കുലകളുടെ തുക്ക വ്യത്യാസം ഉണ്ടായാൽ മറികടക്കുന്നതിനായി പൊട്ടാസ്യം സൾഫേറ്റ് (എസ് ഒപി) 15 ഗ്രാം/ലിറ്റർ എടുത്ത് കുലകളിലും അതിനോടൊപ്പം ചേർത്ത് നിൽക്കുന്ന ഇലകളിലും തളിച്ചു കൊടുക്കാവുന്നതാണ്.


capture_1721743984

വാഴക്കന്ന് ചരിച്ചു നട്ടാല്‍

വാഴകൃഷി ആദായകരമാകും

1) വാഴക്കന്ന് ചരിച്ചു നട്ടാല്‍ മുളങ്കരുത്ത് കൂടും വിളവും മെച്ചപ്പെട്ടതായിരിക്കും. 2) വാഴക്കന്ന് ചൂടു വെള്ളത്തില്‍ പത്തു മിനിറ്റ് മുക്കി വച്ചതിനു ശേഷം നട്ടാല്‍ നിമാ വിരയെ ഒഴിവാക്കാം.

1) വാഴക്കന്ന് ചരിച്ചു നട്ടാല്‍ മുളങ്കരുത്ത് കൂടും വിളവും മെച്ചപ്പെട്ടതായിരിക്കും.

2) വാഴക്കന്ന് ചൂടു വെള്ളത്തില്‍ പത്തു മിനിറ്റ് മുക്കി വച്ചതിനു ശേഷം നട്ടാല്‍ നിമാ വിരയെ ഒഴിവാക്കാം.

3) വാഴക്കന്ന് നന്നായി ചെത്തി വൃത്തിയാക്കുക. നടാനുള്ള കുഴിയില്‍ ഒരു കിലോ വേപ്പിന്‍ പിണ്ണാക്കു ചേര്‍ക്കുക. തുടര്‍ന്ന് വാഴ നട്ടാല്‍ നിമാ വിരയുടെ ഉപദ്രവം ഉണ്ടാവുകയില്ല.

4) വാഴ നടുന്ന കുഴിയില്‍ 25 ഗ്രാം ഫുറഡാന്‍ ഇട്ടാല്‍ മാണവണ്ടിന്റെ ഉപദ്രവം ഒഴിവാക്കാം.

5) ചുവട്ടിലേക്കു വണ്ണമുള്ള മുകളിലേക്ക് നേര്‍ത്ത് വാള്‍ മുന പോലെ കൂര്‍ത്ത ഇലകളോടു കൂടിയ സൂചിക്കന്നുകളാണ് നടാന്‍ ഉത്തമം.

6) നേത്ര വാഴക്കന്ന് ഇളക്കിയാല്‍ 15 - 20 ദിവസത്തിനുള്ളില്‍ നടണം.

7മറ്റുള്ള വാഴക്കന്നുകള്‍ എല്ലാം 3- 4 ദിവസത്തിനുള്ളില്‍ നടണം.

8) ഏത്ത വാഴക്കന്ന് ഇളക്കിയ ശേഷം ചാണക വെള്ളത്തില്‍ മുക്കി ഉണക്കി സൂക്ഷിച്ചാല്‍ ഒരു മാസം വരെ ജീവനക്ഷമത നിലനിര്‍ത്താം.

9) അത്തം ഞാറ്റുവേലയാണ് ഏത്തവാഴ നടാന്‍ ഏറ്റവും പറ്റിയത്.

10) വാഴക്കന്ന് നടുന്നതിനു മുമ്പ് വെള്ളത്തില്‍ താഴ്ത്തി വച്ചിരുന്നാല്‍ അതില്‍ പുഴുക്കളുണ്ടെങ്കില്‍ അവ ചത്തുകൊള്ളും.

11) വാഴ പുതുമഴയോടെ നടുക, നല്ല കരുത്തോടെ വളരും പുഷ്ടിയുള്ള കുലയും കിട്ടും.

12) വാഴവിത്ത് നടുന്ന കുഴിയില്‍ കുറച്ച് ചാണകപ്പൊടി കൂടി ഇടുക. മണ്ടയടപ്പില്‍ നിന്നും വാഴ രക്ഷപ്പെടും.

13) വേപ്പിന്‍ പിണ്ണാക്ക് ചുവട്ടിലിട്ട് വാഴ നട്ടാല്‍ കരിക്കിന്‍ കേട് തടയാം. നട്ടതിന് ശേഷം രണ്ടു പ്രാവശ്യം കൂടി വേപ്പിന്‍ പിണ്ണാക്ക് ഇടണം.

14) ഓണത്തിന് ഏത്തവാഴ വെട്ടണമെങ്കില്‍ നടുന്ന സമയം ക്രമീകരിക്കുക. ഓണം വിട്ടേ ചിങ്ങം ആവൂ എങ്കില്‍ അത്തം ഞാറ്റുവേലയുടെ തുടക്കത്തില്‍ കന്ന് നടുക. ഓണം അവസാനമാണെങ്കില്‍ ചോതി ഞാറ്റുവേലയില്‍ നടുക.

15) വാഴ നടുമ്പോള്‍ കുഴിയില്‍ അല്‍പ്പം വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കുകയും വാഴയിലയുടെ കുരലില്‍ രണ്ടു മൂന്നു പ്രാവശ്യം അല്പം വേപ്പെണ്ണ ഒഴിച്ചു കൊടുക്കുകയും ചെയ്താല്‍ കുറുമ്പുരോഗം വരികയില്ല.

16) വാഴക്കുഴിയില്‍ ഇഞ്ചിപ്പുല്ലു വച്ച് വാഴക്കന്ന് നട്ടാല്‍ കീടശല്യം കുറയും.

17) വാഴയുടെ മാണപ്പുഴുക്കളെ നശിപ്പിക്കാന്‍ , പ്ലാസ്റ്റിക് ചാക്കുകള്‍ വെള്ളം നനച്ച് കുമ്മായപ്പൊടി തൂകി പിണ്ടിയില്‍ അധികം മുറുക്കാതെ കെട്ടിയുറപ്പിക്കുക. ഉണങ്ങിയ പോളകള്‍ മാറ്റിക്കളഞ്ഞതിന് ശേഷം വേണം ഇങ്ങനെ ചെയ്യാന്‍. ആക്രമണം തുടങ്ങുമ്പോള്‍ തന്നെ ചെയ്താല്‍ ഏറ്റവും ഫലം കിട്ടും.

18) കുരലപ്പ് വന്ന വാഴയുടെ കവിളില്‍ അഞ്ചു ഗ്രം വീതം വറുത്ത ഉലുവ വിതറുക ഭേദമാകും.

19) എല്ലായിനം വാഴയിലും ഉണ്ടാകുന്ന ചെല്ലി, പലവക കീടങ്ങള്‍ എന്നിവ ഒഴിഞ്ഞു പോകാന്‍ ഉണങ്ങിയ പോളകള്‍ പൊളിച്ചു മാറ്റി തീയിലിടുക. ഇവയിലാണ് കീടങ്ങള്‍ കൂടു വക്കുന്നത്.


20) വയല്‍ വരമ്പുകളില്‍ വാഴ നടുമ്പോള്‍ ഞണ്ടിന്റെ മാളത്തില്‍ നികക്കെ ചാണകവെള്ളം ഒഴിക്കുക. അവ ശ്വാസം മുട്ടി പുറത്ത് വരും. അപ്പോള്‍ പിടിച്ച് നശിപ്പിക്കാം.

21) വാഴ മുളച്ചു വരുമ്പോള്‍ രണ്ടാഴ്ചയിലൊരിക്കല്‍ മഞ്ഞുവെള്ളം തോരുന്നതിനുമുമ്പ് ഓരോ നുള്ള് ചാരം കൂമ്പിലും കവിളിലും ഇട്ടുകൊടുത്താല്‍ പുഴുക്കളുടെ ശല്യം ഒഴിവാകും.

21) കുഴികളില്‍ നേന്ത്ര വാഴ നട്ടതിനു ശേഷം കുഴിക്ക് ചുറ്റും തകര നട്ടുവളര്‍ത്തിയാല്‍ വാഴയെ ബാധിക്കുന്ന നിമാവിരകളെ നിയന്ത്രിക്കാം.

ബന്ധപ്പെട്ട വാർത്തകൾ

23) വാഴയ്ക്കിടയില്‍ പയര്‍ വിതക്കുന്നത് വളരെ പ്രയോജനപ്രദമായ കള നിവാരണമാര്‍ഗ്ഗമാണ് .

24) കുറുനാമ്പു രോഗം ഒഴിവാക്കാന്‍ വാഴ നടുന്ന സമയത്ത് 40 ഗ്രാം ഫുറഡാന്‍ ചുവട്ടിലും മൂന്നു മാസങ്ങള്‍ക്കു ശേഷം 20 ഗ്രാം ഫുറഡാന്‍ വീതം പോളകള്‍ക്കിടയിലും ഇടുക.

25) ടിഷ്യു കള്‍ച്ചര്‍ വാഴകള്‍ക്ക് മാണപ്പുഴുവിന്റെ ഉപദ്രവം വളരെ കുറവായിരിക്കും. ടിഷ്യൂ കള്‍ച്ചര്‍ വാഴകള്‍ക്ക് കുറുനാമ്പ് ഉണ്ടാകാനുള്ള സാധ്യതയും തീരെ കുറവാ‍ണ്.

26) നേന്ത്രവാഴ കുലക്കാന്‍ എടുക്കുന്ന കാലം നടാന്‍ ഉപയോഗിക്കുന്ന കന്നിന്റെ മൂപ്പിനെ ആശ്രയിച്ചാണ്. മൂപ്പു കുറഞ്ഞ ചെറിയ കന്നുകള്‍ നട്ട് ഏതാനും ദിവസങ്ങള്‍ക്കു ശേഷം മൂപ്പു കൂടിയവ നട്ടാല്‍ ‍ എല്ലാ വാഴകളും ഏതാ‍ണ്ട് ഒരേകാലത്ത് കുലക്കുന്നതാണ്.

27) വാഴക്കുലയുടെ നേരെ ചുവട്ടിലും , എതിര്‍വശത്തും ഉള്ള കന്നുകള്‍ നടാനുപയോഗിച്ചാല്‍ നല്ല വലിപ്പമുള്ള കുലകള്‍ കിട്ടും.

28) വാഴത്തോപ്പില്‍ വെയിലടി ഉള്ള ഇടങ്ങളില്‍ പോളിത്തീന്‍ ഷീറ്റുവിരിച്ചാല്‍ കളയുടെ വളര്‍ച്ച ഒഴിവാക്കാം.

29) ത്രികോണ രീതിയില്‍ നട്ടിട്ടുള്ള വാഴകള്‍ പരസ്പരം കയറു കൊണ്ടു കെട്ടിയാല്‍ കാറ്റു മൂലം മറിഞ്ഞു വീഴുന്നത് ഒഴിവാക്കാം.

30) വാഴയുടെ വേരു പടലം ഉപരിതലത്തോട് ചേര്‍ന്നിരിക്കുന്നതിനാല്‍ ആഴത്തില്‍ വളം ഇട്ടാല്‍ പ്രയോജനം കിട്ടുകയില്ല.

vbn-(1)-(1)

കൃഷിജാഗരൺ

ഇന്ത്യയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന

ആദ്യത്തെ ബഹുഭാഷാകൃഷി മാഗസിൻ

 പ്രസിദ്ധീകരണം ഡൽഹിയിൽ നിന്ന്  

Krishi Jagran Kerala: Agriculture news from kerala, agriculture ...

krishijagran.com

https://malayalam.krishijagran.com


capture_1721740504

https://online.fliphtml5.com/wzbyl/hfut/#p=1


ശ്രീവൽസം അഗ്രോ നേഴ്സറി ,വടകര .

 ഭഗവതി കോട്ടക്കൽ ക്ഷേത്രത്തിനു സമീപം 


മികച്ച ഇനം നടീൽ വസ്‌തുക്കളുടെ വടകരയിലെ പ്രമുഖ വിതരണക്കാർ  .

കൃഷി അറിവുകൾ കൃഷി പരിപാലനം തുടങ്ങിയ കാര്യങ്ങൾക്കുള്ള അറിവുകളും

 നിർദ്ദേശങ്ങളും കാർഷിക വിദഗ്ധരിൽ 

നിന്ന് നേരിട്ടും ഫോണിലും സൗജന്യമായി ഈ സ്ഥാപനത്തിൽ 

നിന്നും ലഭിക്കുന്നതാണ് .

ഫോൺ : 9446482110 

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2