ഒരു ഫ്രൂട്ട് ട്രക്ക് നമ്മളോട് പറയുന്നത് : മുരളി തുമ്മാരുകുടി

ഒരു ഫ്രൂട്ട് ട്രക്ക്  നമ്മളോട് പറയുന്നത്  : മുരളി തുമ്മാരുകുടി
ഒരു ഫ്രൂട്ട് ട്രക്ക് നമ്മളോട് പറയുന്നത് : മുരളി തുമ്മാരുകുടി
Share  
മുരളി തുമ്മാരുകുടി എഴുത്ത്

മുരളി തുമ്മാരുകുടി

2024 Jul 23, 01:42 PM
VASTHU
MANNAN

ഒരു ഫ്രൂട്ട് ട്രക്ക്

നമ്മളോട് പറയുന്നത്

: മുരളി തുമ്മാരുകുടി


വെങ്ങോലയിൽ നിന്നും കോലഞ്ചേരിക്ക് പി പി റോഡ് വഴി യാത്ര ചെയ്യുന്പോൾ ഓണം കുളത്തിനടുത്ത് റോഡിൽ രണ്ടു ഫ്രൂട്ട് ട്രക്കുകൾ ഉണ്ട്. അതിരാവിലെ മുതൽ രാത്രി വൈകി വരെ അതവിടെ കാണും.

എപ്പോഴും ധാരാളം നല്ല പഴങ്ങൾ അവിടെ കാണും. ഞാൻ ഇടക്കിടക്ക് അവിടെ നിന്നും വാങ്ങാറുണ്ട്.


പഴം വാങ്ങാൻ നിൽക്കുന്പോൾ ഞാൻ അവിടെയുള്ള പഴങ്ങൾ ശ്രദ്ധിക്കും. പഴം വിൽക്കാൻ നിൽക്കുന്നവരോട് സംസാരിക്കും. വിൽക്കുന്ന പഴങ്ങളിൽ പകുതിയും കേരളത്തിന് പുറത്തു വളരുന്നതാണ്.

കുറച്ചൊക്കെ ഇന്ത്യക്ക് പുറത്ത് നിന്ന് തന്നെ ആണെന്ന് തോന്നുന്നു (പച്ച ആപ്പിളും കിവിയും ഒക്കെ ഇന്ത്യയിൽ ഉല്പാദിപ്പിക്കുന്നുണ്ടോ?).


പക്ഷെ ഞാൻ എപ്പോഴും ശ്രദ്ധിക്കുന്നത് അതല്ല. കേരളത്തിൽ വളരുന്ന അനവധി പഴങ്ങൾ അവിടെ വിൽപ്പനക്ക് ഉണ്ട്.

മാന്പഴം മുതൽ മാങ്കോസ്റ്റിൻ, ഡ്രാഗൺ ഫ്രൂട്ട്, മാതള നാരങ്ങാ വരെ. പക്ഷെ അതൊന്നും കേരളത്തിൽ നിന്നും വരുന്നതല്ല.

ഇത് വെങ്ങോലയിലെ ഫ്രൂട്ട് ട്രക്കിൻറെ മാത്രം കാര്യമല്ല. ഏതു പഴക്കടയിലും സൂപ്പർമാർക്കെറ്റിലും നിങ്ങൾക്ക് ചോദിച്ചു നോക്കാവുന്നതേ ഉള്ളൂ.


അരിയും പച്ചക്കറിയും കോഴിയും മുട്ടയും മാത്രമല്ല തമിഴ്‌നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നും ആണ് കേരളത്തിനാവശ്യമായ പഴവർഗ്ഗങ്ങളും വരുന്നത്.

കേരളം പൈനാപ്പിളിന്റെ കാര്യത്തിലെങ്കിലും ഇന്ത്യയിൽ ഒരു സൂപ്പർ പവർ ആണെന്നായിരുന്നു ഞാൻ കരുതിയിരുന്നത്. എവിടെ !


ഇന്ത്യയിലെ പൈനാപ്പിൾ ഉൽപ്പാദനത്തിന്റെ വെറും ആറു ശതമാനം മാത്രമാണ് കേരളത്തിൽ നിന്നുള്ളത്. മാങ്ങയും പപ്പായയും രണ്ടു ശതമാനം ആണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്കെത്തുന്ന പഴങ്ങളുടെ വില തന്നെ ഒരുപക്ഷെ ഒരു ബില്യൺ ഡോളർ ബിസിനസ്സ് ആകും. കേരളത്തിലെ ആഭ്യന്തര ഉപഭോഗവും കടന്ന് ഗൾഫിലേക്കും മറ്റും കയറ്റുമതി ചെയ്യേണ്ട വിഭവങ്ങളാണ്.


ഭൂമി തുണ്ടുതുണ്ടായി പോകുകയും കൃഷിഭൂമി കൈയിലുള്ളവർക്ക് കാർഷിക വൃത്തിയിൽ അറിവോ താല്പര്യമോ ഇല്ലാതാകുകയും ചെയ്തതോടെ കേരളത്തിലെ കൃഷി താഴേക്കാണ്.

അല്ലെങ്കിൽത്തന്നെ ഒരേക്കർ സ്ഥലത്ത് കുറച്ചു മാങ്ങയും മാങ്കോസ്റ്റിനും നട്ട് പ്രകൃതിയുടെ കണക്കിൽ എപ്പോഴെങ്കിലും ഉണ്ടാകുന്ന പഴങ്ങൾ കൊണ്ട് ഒരു ബിസിനസ്സ് നടത്താൻ പറ്റില്ല.


അതേസമയം തന്നെ കേരളത്തിൽ ആയിരക്കണക്കിന് ഏക്കർ സ്ഥലം റബ്ബറും മറ്റു തോട്ടവിളകളുമായി ലാഭമില്ലാതെ കിടക്കുന്നുണ്ട്.

കൃഷിയിൽ താല്പര്യമുള്ള ഒരു പുതിയ തലമുറ വളർന്നു വരുന്നുമുണ്ട്. നമ്മുടെ തോട്ടഭൂമികളിൽ വൻതോതിൽ പഴങ്ങളുടെ കൃഷി നടത്താനുള്ള സാഹചര്യം വേണം.

കൃഷിയിൽ താല്പര്യമുള്ളവർക്ക് തോട്ടങ്ങൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്യാനുള്ള നിയമങ്ങളും ഉണ്ടാകണം.

പഴങ്ങളുടെ കൃഷി വൻ തോതിൽ ആയിക്കഴിഞ്ഞാൽ സ്റ്റോറേജിന്റെ കാര്യവും മൂല്യവർദ്ധനവിന്റെ കാര്യവും കന്പോളം ശരിയാക്കും എന്നാണ് എൻറെ വിശ്വാസം.


മുരളി തുമ്മാരുകുടി

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2