വടകരയിലെ 'പച്ച മനുഷ്യന് ' നാളെ പൗരസ്വീകരണം

വടകരയിലെ 'പച്ച മനുഷ്യന് ' നാളെ പൗരസ്വീകരണം
വടകരയിലെ 'പച്ച മനുഷ്യന് ' നാളെ പൗരസ്വീകരണം
Share  
2024 Jul 23, 10:54 AM
VASTHU
MANNAN

വടകരയിലെ

'പച്ച മനുഷ്യന് ' 

നാളെ പൗരസ്വീകരണം 

വടകര : മികച്ച പരിസ്ഥിതിസംരക്ഷകനുള്ള സംസ്ഥാനസർക്കാരിന്റെ പരിസ്ഥിതിമിത്രം പുരസ്കാരംനേടിയ മണലിൽ മോഹനന് വടകര എഫാസിന്റെ നേതൃത്വത്തിൽ 24-ന് വടകരയിൽ പൗരസ്വീകരണംനൽകും.

വടകര ടൗൺഹാളിൽ വൈകീട്ട് നാലുമണിക്ക് നവകേരളം പദ്ധതി സംസ്ഥാന കോഡിനേറ്ററും ഹരിതകേരളം മിഷൻ സംസ്ഥാന എക്സിക്യുട്ടീവ് ഡയറക്ടറുമായ ഡോ. ടി.എൻ. സീമ ഉദ്ഘാടനംചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.


കോഴിക്കോട് മേയർ ബീന ഫിലിപ്പ് മുഖ്യാതിഥിയാകും. കലാ-സാംസ്കാരിക പരിസ്ഥിതിമേഖലകളിലെ പ്രമുഖവ്യക്തികളും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. പത്രസമ്മേളനത്തിൽ എഫാസ് ജനറൽ സെക്രട്ടറി സി. വത്സകുമാർ, ടി.വി.എ. ജലീൽ, കെ. വിജയൻ, എൻ. ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

സ്വീകരണപരിപാടിയുടെ ഭാഗമായി ഹൈസ്കൂൾ


വിദ്യാർഥികൾക്കായ് സംഘടിപ്പിച്ച ഉപന്യാസരചനാമത്സരത്തിൽ പുത്തൂർ ഗവ. എച്ച്.എസ്.എസിലെ ടി. വിഷ്ണുപ്രിയ ഒന്നാംസ്ഥാനംനേടി. മണിയൂർ ഗവ. എച്ച്.എസ്.എസ്. വിദ്യാർഥിനികളായ തന്മയ. ബി. രാജ്, എം. നിവേദ്യ എന്നിവർ രണ്ടും മൂന്നും സ്ഥാനത്തെത്തി. നമ്മുടെ ഭൂമി, നമ്മുടെ ഭാവി എന്നതായിരുന്നു വിഷയം. വിജയികൾക്ക് സ്വീകരണച്ചടങ്ങിൽ സമ്മാനം വിതരണംചെയ്യും.

revised

മികച്ച പരിസ്ഥിതിസംരക്ഷകനുള്ള അവാർഡ് മണലിൽ മോഹനന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കുന്നു


പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ്, കേരള നിയമസഭ മീഡിയ & പാർലമെൻററി സ്റ്റഡീസ്, യൂണിസെഫ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ മസ്‌കോട്ട് ഹോട്ടലിൽ നടന്ന ലോക പരിസ്ഥിതി ദിനാചരണചടങ്ങിൽ മികച്ച പരിസ്ഥിതിസംരക്ഷകനുള്ള അവാർഡ് മണലിൽ മോഹനന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കുന്നു.

ശ്രീനിവാസ് കൃഷ്ണസ്വാമി, ഡി.ഒ.ഇ.സി.സി ഡയറക്ടർ സുനിൽ പമീടി, പരിസ്ഥിതി വകുപ്പ് സെക്രട്ടറി ഡോ.രത്തൻ യു. ഖേൽക്കർ, ചീഫ് സെക്രട്ടറി ഡോ.വി വേണു, നിയമസഭാ സെക്രട്ടറി ഷാജി സി ബേബി എന്നിവർ സമീപം (ഫയൽ കോപ്പി -ജൂൺ 5 .2024 )

qqqqq
ad-(2)

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/KqSXoUHr3379ho11fvP7FU


വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2