ബാലേട്ടൻറെ ഓർമ്മക്കായി മാവിൻ തൈ ഭൂമിക്ക് സമർപ്പിച്ചു

ബാലേട്ടൻറെ ഓർമ്മക്കായി മാവിൻ തൈ ഭൂമിക്ക് സമർപ്പിച്ചു
ബാലേട്ടൻറെ ഓർമ്മക്കായി മാവിൻ തൈ ഭൂമിക്ക് സമർപ്പിച്ചു
Share  
2024 Jul 21, 12:56 AM
VASTHU
MANNAN
laureal

ബാലേട്ടൻറെ ഓർമ്മക്കായി

മാവിൻ തൈ ഭൂമിക്ക് സമർപ്പിച്ചു 

വടകര: പ്രമുഖ സോഷ്യലിസ്റ്റും, പ്രഭാഷകനും, അദ്ധ്യപക പ്രസ്ഥാനത്തിന്റെ സംസ്ഥാനനേതാവും, വടകരയിലെ പ്രമുഖസംഘാടകനും, പൊതു പ്രവർത്തകനും, ഹരിതാമൃതം ചീഫ് കോർഡിനേറ്ററും ദേശീയ അദ്ധ്യാപക അവാർഡ് ജേതാവുമായിരുന്ന പി.ബാലൻമാസ്റ്ററുടെ നിത്യ സ്മരണക്കായി സ്‌മൃതിവൃക്ഷം വീട്ടുവളപ്പിൽ നട്ടു . 

mango2

ദേശീയമാമ്പഴ ദിനത്തിൽ ഓയിസ്ക ഇന്റർനാഷണൽ ദേശീയ സമിതി അംഗം കെ.പി.ചന്ദ്രശേഖരൻ മാവിൻതൈ ഭൂമിക്ക് സമർപ്പിച്ചു .


capture

മഹാത്മ ദേശസേവ ട്രസ്റ്റ് ചെയർമാൻ ടി.ശ്രീനിവാസൻ, ആർ.ജെ.ഡി.നേതാവ് എടയത്ത് ശ്രീധരൻ, ഹരിതാമൃതം വൈസ്ചെയർമാൻ തയ്യുള്ളതിൽ രാജൻ, ചരിത്രഗ്രന്ഥകാരൻ പി.ഹരീന്ദ്രനാഥ്, ബാലൻമാസ്റ്ററുടെ മക്കളായ പ്രൊഫ.സിന്ധുവിജയകുകുമാർ, സന്ധ്യസജു,ബന്ധുവായ ഗണേശൻ എന്നിവർ സമീപം.

ss

ഇന്ന് ദേശീയ മാമ്പഴ ദിനം


ഏവർക്കും ഇഷ്ട്ടമുള്ള ഫലവർഗമാണ് മാങ്ങ. വേനൽക്കാലത്ത് ആളുകൾ ഏറ്റവും കൂടുതൽ കഴിക്കാൻ തിരഞ്ഞെടുക്കുന്ന പഴവും മാമ്പഴം തന്നെ. 

അതുകൊണ്ടു തന്നെ പഴങ്ങളുടെ രാജാവായ മാമ്പഴത്തിന് വേണ്ടി ഒരു പ്രത്യേക ദിനവും ഇന്ത്യയിൽ ആഘോഷിക്കാറുണ്ട്. 

ജൂലൈ 22, അതായത് ഇന്നാണ് ഈ വർഷത്തെ ദേശീയ മാമ്പഴ ദിനം.

 ഇങ്ങനെയൊരു ദിനം ആചരിക്കുന്നതിന് പിന്നിലെ ചരിത്രവും മാമ്പഴത്തെക്കുറിച്ച് നിങ്ങൾ അറിയാനിടയില്ലാത്ത ചില വസ്തുതകളും പരിശോധിക്കാം.



capture_1721504069

ദേശീയ മാമ്പഴ ദിനത്തിന്റെ ചരിത്രം


മാമ്പഴത്തിന്റെ ഉത്ഭവം അജ്ഞാതമാണെങ്കിലും മാമ്പഴത്തിന് ഒരു നീണ്ട ചരിത്രം തന്നെയുണ്ട്.

 5000 വർഷങ്ങൾക്ക് മുമ്പാണ് മാമ്പഴം ആദ്യമായി ഇന്ത്യയിൽ വളർന്നത്.

 ഇന്ത്യൻ നാടോടിക്കഥകളുമായും മതപരമായ ആചാരങ്ങളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഒരു മാമ്പഴത്തോട്ടം ബുദ്ധന് സമ്മാനമായി നൽകിയ കഥകൾ പണ്ട് മുതൽ കേൾക്കുന്ന ഒന്നാണ്.


ഇംഗ്ലീഷ്, സ്പാനിഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ അറിയപ്പെടുന്ന മാങ്കോ (Mango) എന്ന പേര് സ്വീകരിച്ചിരിക്കുന്നത് മലയാള പദമായ ‘മന്ന’ എന്നതിൽ നിന്നാണ്. 

പോർച്ചുഗീസുകാർ 1498 ൽ സുഗന്ധവ്യഞ്ജന വ്യാപാരത്തിനായി കേരളത്തിൽ എത്തിയപ്പോൾ ‘മന്ന’ ‘മാങ്ങ’ ആയി മാറുകയായിരുന്നു. 

1700ഓടെ ബ്രസീലിൽ നട്ടുപിടിപ്പിക്കുന്നതുവരെ മാവുകൾ പടിഞ്ഞാറൻ രാജ്യങ്ങളിൽ ഉണ്ടായിരുന്നില്ല. പിന്നീട് 1740 ൽ വെസ്റ്റ് ഇൻഡീസിൽ പ്രവേശിച്ചു.


ഇന്ത്യയിൽ പ്രതിവർഷം നിലവിൽ 20 മില്യൺ ടൺ എന്ന നിരക്കിൽ മാമ്പഴം കൃഷി ചെയ്യുന്നുണ്ട്. 

എന്നാൽ പുതിയ കാലഘട്ടത്തില്‍ മാവുകളോടും മാമ്പഴങ്ങളോടും താല്‍പര്യം വർധിച്ചു വരുന്നത് ഗുണപരമായി കാണാമെങ്കിലും നാടന്‍ ഇനങ്ങളെ മറന്ന് വൈദേശിക ഇനങ്ങളിലേക്കാണ് പലരും ചേക്കേറുന്നത്. 

3/4 കപ്പ് മാങ്ങയിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്നത് പ്രതിദിനം ശരീരത്തിന് ആവശ്യമായ വൈറ്റമിൻ സിയുടെ 50% ആണ്.

 വൈറ്റമിൻ എയുടെ 8 ശതമാനവും മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ ബി 6ന്റെ 8 ശതമാനവും മാമ്പഴത്തിലുണ്ട്.


അതേസമയം യുഎസിൽ വിപണനം ചെയ്യുന്ന മിക്ക മാമ്പഴങ്ങളും മെക്സിക്കോ, പെറു, ഇക്വഡോർ, ബ്രസീൽ, ഗ്വാട്ടിമാല, ഹെയ്തി എന്നിവിടങ്ങളിൽ നിന്ന് കൊണ്ടു വരുന്നതാണ്. 

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2