തിപ്പലി ;അഥവാ സുഗന്ധവ്യജ്ഞനങ്ങളുടെ രാജാവ് തെങ്ങിൻ തോപ്പിൽ സമൃദ്ധമായി വളരും

തിപ്പലി ;അഥവാ സുഗന്ധവ്യജ്ഞനങ്ങളുടെ രാജാവ്    തെങ്ങിൻ തോപ്പിൽ സമൃദ്ധമായി വളരും
തിപ്പലി ;അഥവാ സുഗന്ധവ്യജ്ഞനങ്ങളുടെ രാജാവ് തെങ്ങിൻ തോപ്പിൽ സമൃദ്ധമായി വളരും
Share  
2024 May 15, 12:23 AM
VASTHU
MANNAN

തെങ്ങിൻ തോപ്പിൽ നന്നായി

ജൈവവളപ്രയോഗം നടത്തിയാൽ

തിപ്പലി സമൃദ്ധമായി വളരും

കുരുമുളകിന്റെ രുചിയോട് കൂടിയതും ആയുര്‍വേദ ഔഷധങ്ങളില്‍ ധാരാളമായി ഉപയോഗിക്കാറുള്ളതുമായ ഒരു ഔഷധ സസ്യമാണ് തിപ്പലി. 

അസ്സം, ബംഗാള്‍, എന്നിവിടങ്ങളിലും കേരളത്തിലും വളരുന്നു.

 പിപ്പലി എന്നും അറിയപ്പെടുന്നു. ത്രീകടുകളില്‍ ഒന്നായ് തിപ്പലി വാതകഫഹരമായ ഒരു ഔഷധമാണ്. വിട്ടുമാറാത വിധത്തിലുള്ള ജ്വരതിനും കഫകെട്ട്, ശ്വാസതടസതിനും ഇത് ഉപയോഗിക്കുന്നു, ആസ്മ,ക്ഷയരോഗങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ ശമിപ്പിക്കുന്നതിനു തിപ്പലി ഉപയോഗിച്ചുവരുന്നു.

കാണ്ഡം മുറിച്ച് നട്ട് വളര്‍ത്തുന്നതും കുരുമുളക് ചെടിയോട് രൂപസാദൃശ്യമുള്ളതുമായ തിപ്പലി പടര്‍ന്ന് വളരുന്ന ഒരു സസ്യമാണ്. 

പക്ഷേ ഇത് കുരുമുളകിനോളം ഉയരത്തില്‍ വളരുന്നുമില്ല. ഒന്നിടവിട്ട് വിന്യസിച്ചിരിക്കുന്ന ഇലകള്‍ക്ക് അണ്ഡാകാരമുള്ളതും എരിവ് രുചിയുമുള്ളതാണ്. പക്ഷേ കുരുമുളകിന്റെ ഇലകളുടെയത്ര കട്ടിയില്ലാത്ത ഇലകളാണ് തിപ്പലിക്കുള്ളത്

തിപ്പലി

സുഗന്ധവ്യജ്ഞനങ്ങളുടെ രാജാവെന്നറിയപ്പെടുന്ന കുരുമുളകിന്റെ ബന്ധുവായ തിപ്പലിക്ക് ഔഷധ സസ്യങ്ങളുടെ കൂട്ടത്തില്‍ രാജ്ഞി പട്ടമാണ് നല്‍കിയിരിക്കുന്നത്. 

ത്രികടുവിലൂടെ പ്രശസ്തമായ തിപ്പലി ഒട്ടുമിക്ക ആയുര്‍വേദ ഔഷധങ്ങളിലും ചേരുന്നുണ്ട്. ഇക്കിളിന് തിപ്പലി എന്ന ചൊല്ല് തന്നെ സുപരിചിതമാണ്.


ആകൃതിയിലും പ്രകൃതിയിലും എല്ലാം തന്നെ കുരുമുളകിനോട്‌ സാദൃശ്യമുള്ള തിപ്പലി മൃദുലമായ കാണ്ഡത്തോട് കൂടി നിലത്ത് പടര്‍ന്നു വളരുന്ന ഒരു സസ്യമാണ്. 

ഈര്‍പ്പവും ജൈവാംശവും ഉള്ള മണ്ണില്‍ അല്പം തണല്‍ ലഭിച്ചാല്‍ തിപ്പലി നന്നായി വളരും.

 വീടുകളില്‍ തെങ്ങിന്‍ ചുവട്ടിലോ ഉദ്യാനങ്ങളില്‍ നിഴല്‍ കൂടുതലായി ലഭിക്കുന്ന സ്ഥലങ്ങളിലോ മറ്റു ചെടികളുടെ ചുവട്ടിലോ തിപ്പലി വളര്‍ത്താം.

ഒരു ഔഷധ കാര്‍പ്പറ്റായും ഈ സസ്യത്തെ വളര്‍ത്താം. ഇത് കൂടാതെ മണ്ചട്ടികളിലും മണ്ണ് നിറച്ച ചാക്കുകളിലും തിപ്പലി വളര്‍ത്താവുന്നതാണ്. എന്നാല്‍ ജലസേചനം ആവശ്യമാണെങ്കിലും വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.



cvb

പടര്‍ന്നു കിടക്കുന്ന തണ്ടില്‍ ഓരോ മുട്ടുകളിലും വേരുകള്‍ ഉണ്ടായിരിക്കും. വേരുള്ള രണ്ടോ മൂന്നോ മുട്ടുകളോട് കൂടിയ തണ്ടുകള്‍ മുറിച്ചെടുത്ത്‌ നടാന്‍ ഉപയോഗിക്കാം. പടര്‍ന്നു തുടങ്ങുന്ന ചെടി ഏകദേശം ഒന്നര വര്‍ഷം പ്രായമെത്തിയാല്‍ കായ്ക്കാന്‍ തുടങ്ങും.

 കായ്കള്‍ ആണ് പ്രധാനമെങ്കിലും ഇലയും തണ്ടുമെല്ലാം ഔഷധ യോഗ്യമാണ്.

 പടര്‍ന്നു വളരുന്ന ഒരു നിത്യ ഹരിത സസ്യമായ തിപ്പലി ഉദ്യാനങ്ങളിലെക്കും ടെറസ്സ്കളിലേക്കും വളരെ അനുയോജ്യമായ ഒരു ഔഷധ സസ്യമാണ്.


ഔഷധ ഉപയോഗങ്ങള്‍

തിപ്പലിപ്പൊടി തേനില്‍ ചാലിച്ച് കഴിച്ചാല്‍ പഴകിയ പനി, ചുമ, ഇക്കിള്‍ എന്നിവ മാറും.

തിപ്പലിയും കരിനൊച്ചി വേരും സമം ചേര്‍ത്ത് കരിക്കിന്‍ വെള്ളത്തില്‍ അരച്ച് കലക്കി സേവിച്ചാല്‍ മൂത്രാശയത്തില്‍ ഉണ്ടാകുന്ന കല്ല്‌ ദ്രവിച്ച് പോകും.


3 – 6 ഗ്രാം തിപ്പലിപ്പൊടി 250 മില്ലി മോരില്‍ കലക്കി കുടിച്ചാല്‍ അതിസാരം ശമിക്കും.

തിപ്പലിപ്പൊടി 2 ഗ്രാം വീതം ദശമൂലം കഷായത്തിലോ തേനിലോ ചേര്‍ത്ത് കഴിച്ചാല്‍ ഊരുസ്തംഭം എന്ന വാതരോഗം ശമിക്കും.

പ്രസവാനന്തരം 1 ഗ്രാം തിപ്പലിപ്പൊടി 3 ഗ്രാം ഉണങ്ങിയ മുന്തിരിങ്ങാ പഴവും ചേര്‍ത്ത് ദിവസവും രാവിലെ കഴിക്കുന്നത് ദഹനശക്തിക്കും ആരോഗ്യത്തിനും നല്ലതാണ്.


ജലദോഷം കൊണ്ട് ഉണ്ടാകുന്ന ഒച്ചയടപ്പിന് തിപ്പലിയും തിപ്പലിവേരും കുരുമുളകും ചുക്കും സമം ചേര്‍ത്ത് ഉള്ള കഷായം ഗുണപ്രദമായിരിക്കും.

വയറുവേദനക്ക് 2 ഗ്രാം തിപ്പലിയും 3 ഗ്രാം കുരുമുളകും 1 ഗ്രാം കല്ലുപ്പും പൊടിച്ച് 1 ഗ്രാം വീതം സേവിക്കുക.

താതിരിപൂവും തിപ്പലിയും സമം ചേര്‍ത്ത് പൊടിച്ച് തേനില്‍ ചാലിച്ച് മോണയില്‍ പുരട്ടിയാല്‍ വേഗത്തില്‍ പല്ലുകള്‍ വരും.

തിപ്പലിയുടെ പൂവ് വറുത്തു പൊടിച്ച് തേന്‍ ചേര്‍ത്ത് കൊടുത്താല്‍ ശരീരവേദന ശമിക്കും.

 വൈദ്യ നിർദേശ പ്രകാരം മാത്രമേ ഇത് കഴിക്കാന്‍ പാടുള്ളൂ


കേരളത്തിലെ വനപ്രദേശങ്ങളിൽ നിത്യഹരിത വനങ്ങളിലെ വന്മരങ്ങളുടെ തണലിൽ തിപ്പലി സമൃദ്ധിയായി വളരുന്നുണ്ട്. 

അതു കൊണ്ടുതന്നെ തിപ്പലികൃഷി ചെയ്യുമ്പോൾ ഭാഗീകമായി തണൽ ലഭിക്കുന്ന സ്‌ഥലങ്ങൾ വേണം തിരഞ്ഞെടുക്കേണ്ടത്. 

തെങ്ങിൻതോപ്പും, റബ്ബർ തോട്ടങ്ങളും തിപ്പലികൃഷിയ്ക്ക് വളരെ അനുയോജ്യമാണ് നല്ല നീർവാർച്ചയുള്ള ചരൽ ചേർന്ന ജൈവാംശം കൂടുതലായുള്ള പ്രദേശമാണ് തിപ്പലി കൃഷിയ്ക്ക് യോജിച്ചത്.



വരണ്ട കാലാവസ്‌ഥ തിപ്പലികൃഷിയെ പ്രതികൂലമായി ബാധിക്കും. തിപ്പലിയുടെ തണ്ടു മുറിച്ചു വച്ചാണ് വംശവർദ്ധനവ് നടത്തുന്നത്. 

മുറിച്ച വള്ളികൾ ഒന്നോ രണ്ടോ മുട്ടു മണ്ണിനടിയിൽ വരത്തക്കവിധം പോളിത്തിൻ കവറുകളിൽ നട്ടു വേരു പിടിപ്പിച്ചതിനു ശേഷം മാറ്റി നടുന്നതാണ് ഉത്തമം. ഒരു പോളിത്തീൻ കവറിൽ മൂന്നോ നാലോ വള്ളികൾ നടാം.


കൃഷിചെയ്യാനുദ്ദേശിക്കുന്ന സ്‌ഥലം നന്നായി കിളച്ച് കട്ടകൾ ഉടച്ചു 5 മീറ്റർ നീളവും മുന്നു മീറ്റർ വീതിയുമുള്ള തവാരണകൾ ഉണ്ടാക്കി തവാരണകളുടെ വലിപ്പം സ്‌ഥലത്തിൻ്റെ കിടപ്പും വിസ്‌തീർണ്ണവുമനുസരിച്ച് യുക്‌തം പോലെ മാറ്റാവുന്നതാണ്. 

50 സെ.മീ. അകലത്തിൽ കുഴികളെടുത്ത് വരിവരിയായി വേരുപിടിച്ച തൈകൾ നടുക.

 

നടുന്നതിനു മുമ്പ് കുഴിയിലെ മണ്ണിൽ അഴുകിപ്പൊടിഞ്ഞ കമ്പോസ്‌റ്റോ കാലിവളമോ 100 ഗ്രാം വീതം ഇളക്കി ചേർക്കുക. 

നല്ല രീതിയിൽ വളപ്രയോഗം നടത്തുന്നതിന് ഹെക്‌ടർ ഒന്നിന് 25 ടൺ വരെ ജൈവവളം ആവശ്യമാണ്. ഓരോകുഴിയിലും വേരുപിടിച്ച രണ്ടോ മൂന്നോ വള്ളികൾ നടാം .

കുഴികൾ തയ്യാറാക്കിയ തവാരണകളിൽ യാതൊരു കാരണവശാലും വെള്ളം കെട്ടി നില്‌കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മഴക്കാലം പകുതിയാകുമ്പോൾ കൃഷി ആരംഭിക്കാം.



മഴക്കാലം പൂർണ്ണമായും മാറിയാൽ ദിവസേന ജലസേചനം നടത്തുന്നത് ചെടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തും. 

വേരു പിടിപ്പിച്ച് കുറഞ്ഞത് ഒന്നര മാസം പ്രായമുള്ള വള്ളികൾ വേണം ഇപ്രകാരം മാറ്റിനടേണ്ടത്. 

ചെടികൾ നട്ട് നാലുമാസം കഴിയുമ്പോൾ തന്നെ നന്നായി പടർന്നു വളരാൻ തുടങ്ങിയ ചെടികളിൽ പൂക്കുലകൾ അഥവാ തിരികൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും. ഈ തരികൾ ഇളം പച്ച നിറത്തിൽ നിന്ന് കറുത്ത പച്ച നിറത്തിലാകുമ്പോൾ മാത്രമാണ് വിളവെടുപ്പ് നടത്തേണ്ടത്.

asd

മഴക്കാലം പൂർണ്ണമായും മാറിയാൽ ദിവസേന ജലസേചനം നടത്തുന്നത് ചെടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തും. 

വേരു പിടിപ്പിച്ച് കുറഞ്ഞത് ഒന്നര മാസം പ്രായമുള്ള വള്ളികൾ വേണം ഇപ്രകാരം മാറ്റിനടേണ്ടത്. 

ചെടികൾ നട്ട് നാലുമാസം കഴിയുമ്പോൾ തന്നെ നന്നായി പടർന്നു വളരാൻ തുടങ്ങിയ ചെടികളിൽ പൂക്കുലകൾ അഥവാ തിരികൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും. ഈ തരികൾ ഇളം പച്ച നിറത്തിൽ നിന്ന് കറുത്ത പച്ച നിറത്തിലാകുമ്പോൾ മാത്രമാണ് വിളവെടുപ്പ് നടത്തേണ്ടത്.

long-black-pepper-1513924239-3536400

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2