കരിങ്കൽ ഖനന നീക്കത്തിനെതിരെ ആശങ്ക; പ്രദേശത്തെ ജൈവവൈവിധ്യവും ആദിവാസി കുടുംബങ്ങളുടെ ജീവിതവും ഭീഷണിയിലെന്ന് പരിഷത്ത് പ്രവർത്തകർ
വാണിമേൽ: വാണിമേൽ പഞ്ചായത്തിലെ 104 ഏക്കറോളം വിസ്തൃതിയുള്ള ചിറ്റാരി മലയിൽ കരിങ്കൽ ഖനനം നടത്താനുള്ള നീക്കത്തിനെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പരിസ്ഥിതി പ്രവർത്തകർ മല സന്ദർശിച്ചു. വർഷങ്ങളായി പ്രദേശവാസികൾ നടത്തിവരുന്ന ഖനനവിരുദ്ധ സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സന്ദർശനം.
മലയോരം റോക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ചിറ്റാരി മല ഏറ്റെടുത്ത് കരിങ്കൽ ഖനനം നടത്താൻ നീക്കം നടത്തുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഖനനനീക്കത്തിനെതിരെ നടക്കുന്ന സമരവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉൾപ്പെടെ നിരവധി പേർക്കെതിരെ കമ്പനി നൽകിയ കേസ് നിലവിലുണ്ട്.
104 ഓളം ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന ഉന്നതിയും ട്രൈബൽ സ്കൂളും ചിറ്റാരി മലയിലുണ്ട്. നിരവധി ജൈവവൈവിധ്യ സമ്പത്തുകളുടെ യും ശുദ്ധജല സ്രോതസ്സുകളുടെയും കലവറ കൂടിയാണ് ഈ പ്രദേശം. കണ്ണവം വനമേഖലയിൽനിന്ന് ഉത്ഭവിക്കുന്ന ചന്ദനത്താംകുണ്ടിലെ നീരൊഴുക്കാണ് തിരികക്കയം വെള്ളച്ചാട്ടത്തിലേക്ക് എത്തുന്നത്. മലയുടെ സ്വാഭാവിക പരിസ്ഥിതിക്ക് സംഭവിക്കുന്ന ആഘാതം ഈ ജലസ്രോതസ്സു കളെയും ആശ്രയിച്ചു കഴിയുന്ന ജനങ്ങളെയും ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
1999-ൽ ചിറ്റാരി മലയുടെ പടിഞ്ഞാറുഭാഗത്തുള്ള ആയാട് പ്രദേശത്തു ണ്ടായ മണ്ണിടിച്ചിലിൽ രണ്ടുപേർ മരിച്ചിരുന്നു. മണ്ണിടിച്ചിലിന് സാധ്യത യുള്ള ദുർബ ലമായ ഭൂപ്രകൃതിയിൽ പാറഖനനം നടത്തുന്നത് ഗുരുത രമായ അപകടങ്ങൾ ക്ക് വഴിവെക്കുമെന്ന ആശങ്ക പരിഷത്ത് പ്രവർ ത്തകർ പങ്കുവെച്ചു.
മണലിൽ മോഹനൻ, ടി. സുരേഷ്, വി.കെ. ചന്ദ്രൻ, സി.പി. അശോകൻ, എൻ.ടി. ഹരിദാസൻ, കെ. ശശിധരൻ, ഇ. മുരളീധരൻ എന്നിവർ സന്ദർശക സംഘത്തിലുണ്ടായിരുന്നു. സമരസമിതി കൺവീനർ പി.ബി. ബൈജുവും സംഘത്തെ അനുഗമിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
























































