നൂൽപ്പുഴ സമ്പൂർണ ഇ-മാലിന്യമുക്ത പഞ്ചായത്ത്; 5,423 കിലോ ഇ-മാലിന്യം ശേഖരിച്ചു;വയനാടിനെ രാജ്യത്തെ ആദ്യ സമ്പൂർണ ഇ-മാലിന്യമുക്ത ജില്ലയാക്കാനുള്ള പ്രവർത്തനങ്ങൾക്ക് ജനപിന്തുണ

നൂൽപ്പുഴ സമ്പൂർണ ഇ-മാലിന്യമുക്ത പഞ്ചായത്ത്; 5,423 കിലോ ഇ-മാലിന്യം ശേഖരിച്ചു;വയനാടിനെ രാജ്യത്തെ ആദ്യ സമ്പൂർണ ഇ-മാലിന്യമുക്ത ജില്ലയാക്കാനുള്ള പ്രവർത്തനങ്ങൾക്ക് ജനപിന്തുണ
നൂൽപ്പുഴ സമ്പൂർണ ഇ-മാലിന്യമുക്ത പഞ്ചായത്ത്; 5,423 കിലോ ഇ-മാലിന്യം ശേഖരിച്ചു;വയനാടിനെ രാജ്യത്തെ ആദ്യ സമ്പൂർണ ഇ-മാലിന്യമുക്ത ജില്ലയാക്കാനുള്ള പ്രവർത്തനങ്ങൾക്ക് ജനപിന്തുണ
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Oct 28, 12:48 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

വയനാട്: രാജ്യത്തെ ആദ്യ സമ്പൂർണ ഇ-മാലിന്യമുക്ത ജില്ലയായി വയനാടിനെ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി നൂൽപ്പുഴ ഗ്രാമപഞ്ചായത്തിനെ സമ്പൂർണ ഇ-മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായി പഞ്ചായത്തിൽനിന്ന് 5,423 കിലോഗ്രാം ഇ-മാലിന്യമാണ് ശേഖരിച്ചത്.

കേരളം കൃഷി, കാർഷിക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖിന്റെ പ്രസ്‌താവനയിൽ നിന്നും വ്യക്തമാകുന്ന തുടർ വിവരങ്ങൾ  .....

ഒന്നാംഘട്ടത്തിൽ 3,395 കിലോഗ്രാമും രണ്ടാംഘട്ടത്തിൽ 2,028 കിലോഗ്രാമും ഇ-മാലിന്യം ശേഖരിച്ചു. ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ അവയുടെ അവശിഷ്ടങ്ങൾ അലക്ഷ്യമായി ഉപേക്ഷിക്കുന്നതുമൂലമുള്ള പരിസ്ഥിതി മലിനീകരണവും ആരോഗ്യപ്രശ്നങ്ങളും തടയുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് ഇതിലൂടെ ഊന്നൽ നൽകുന്നത്.

ഉപയോഗശൂന്യമായ മൊബൈൽ ഫോണുകൾ, ടെലിവിഷനുകൾ, കമ്പ്യൂട്ടറുകൾ, ചാർജറുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ശാസ്ത്രീയമായി ശേഖരിച്ച് അംഗീകൃത സംവിധാനങ്ങളിലൂടെ കൈമാറുന്നതിനാണ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കിയത്.

2026 ഒക്ടോബർ 15, 16 തീയതികളിലായിരുന്നു ഒന്നാംഘട്ട ഇ-മാലിന്യശേഖരണം. തുടർന്ന് ഒക്ടോബർ 25-ന് രണ്ടാംഘട്ട ശേഖരണവും സംഘടിപ്പിച്ചു. വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ഇ-മാലിന്യം ശേഖരിക്കുന്നതിന് ഹരിതകർമസേനയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നേതൃത്വം നൽകി. പൊതുജനങ്ങളുടെ സഹകരണവും പ്രവർത്തനങ്ങളുടെ വിജയത്തിന് സഹായകമായി.

ഇ-മാലിന്യത്തിന്റെ അശാസ്ത്രീയ സംസ്കരണം തടയുക, ശാസ്ത്രീയമായ മാലിന്യസംസ്കരണരീതികൾ പ്രോത്സാഹിപ്പിക്കുക, പരിസ്ഥിതി സംരക്ഷണത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

തുടർ ഇ-മാലിന്യശേഖരണം, പൊതുജന ബോധവൽക്കരണം, ശേഖരണ സംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കൽ എന്നിവയ്ക്കുള്ള പ്രവർത്തനങ്ങളും ഏകോപിപ്പിക്കും. വയനാടിനെ സമ്പൂർണ ഇ-മാലിന്യമുക്ത ജില്ലയാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

നൂൽപ്പുഴയിലെ ഈ നേട്ടം മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും മാതൃകയാകുമെന്നാണ് പ്രതീക്ഷ. ശാസ്ത്രീയ മാലിന്യസംസ്കരണത്തിലൂടെ പരിസ്ഥിതി സൗഹൃദമായ വയനാട് സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ജനങ്ങളുടെ തുടർച്ചയായ പങ്കാളിത്തം നിർണായകമാണ്.



MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur