വടകര: കോട്ടപ്പള്ളിയിൽ കറുത്ത മാറിടൻ നെയ്ത്തുപക്ഷിയെ കണ്ടെത്തി. കേരളത്തിൽ ആദ്യമായി വർഷങ്ങൾക്ക് മുമ്പ് കണ്ണൂരിലാണ് ഈ നെയ്ത്തുപക്ഷിയെ കണ്ടിട്ടുള്ളത്. പിന്നീട് കോഴിക്കോട് കോട്ടപ്പള്ളിയുടെ ഭാഗത്താണ് ഇപ്പോൾ ഇവയെ കണ്ടെത്തുന്നത്. വടകര മാഹി കനാലിന്റെ കോട്ടപ്പള്ളി ഭാഗത്താണ് പ്രകൃതിയുടെ നെയ്ത്തുകാരനായ ഈ പക്ഷി വിരുന്നെത്തിയത്.
പക്ഷി നിരീക്ഷകനും റിട്ട. അധ്യാപകനുമായ കീഴൽ താഴത്ത് മഠം മോഹനകൃഷ്ണനാണ് തിങ്കളാഴ്ച രാവിലെ പത്തോടെ തൂക്കണാംകുരുവി കൂട്ടത്തിനൊപ്പം രണ്ട് കറുത്ത മാറിടൻ നെയ്ത്തുപക്ഷികളെയും കണ്ടെത്തിയത്. പ്ലോസിയസ് ബെൻഗാലെൻസിസ് എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. നെയ്ത്തുപക്ഷി കുടുംബത്തിൽപ്പെട്ട ഈ പക്ഷി പ്രജനന കാലത്ത് ആൺപക്ഷിയുടെ തലയിൽ പ്രകടമാകുന്ന മഞ്ഞകലർന്ന ഓറഞ്ച് നിറവും മാറിടത്തിലെ കറുത്ത അടയാളവുംകൊണ്ട് ഏറെ ആകർഷകമാണ്.
പുൽമേടുകൾ, കൃഷിയിടങ്ങൾ, നെൽപ്പാടങ്ങൾ തുടങ്ങിയ തുറസായ പ്രദേശങ്ങളിലാണ് ഇവയെ സാധാരണയായി കാണുന്നത്. വിത്തുകളും ചെറുപ്രാണികളുമാണ് ഇവയുടെ പ്രധാന ഭക്ഷണം. സസ്യനാരുകളും പുല്ലുകളും ഉപയോഗിച്ച് അതിമനോഹരമായ കൂടുകൾ നിർമിക്കുന്നതാണ് ഇവയുടെ പ്രധാന സവിശേഷത. ഈ പ്രദേശത്ത് ഇതിനുമുമ്പ് അപൂർവങ്ങളായ വെള്ളവാലുകുലുക്കി പക്ഷികളെയും കണ്ടെത്തിയിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



























































