ഹരിതാമൃതത്തിലേക്ക് ഒരു ചുവട്: ഓരോ മുറ്റത്തും ഒരു അവരപ്പന്തൽ ; പന്തൽ നിറയെ പച്ചപ്പ്, മനസ്സ് നിറയെ ഓർമ്മകൾ

ഹരിതാമൃതത്തിലേക്ക് ഒരു ചുവട്: ഓരോ മുറ്റത്തും ഒരു അവരപ്പന്തൽ ;  പന്തൽ നിറയെ പച്ചപ്പ്, മനസ്സ് നിറയെ ഓർമ്മകൾ
ഹരിതാമൃതത്തിലേക്ക് ഒരു ചുവട്: ഓരോ മുറ്റത്തും ഒരു അവരപ്പന്തൽ ; പന്തൽ നിറയെ പച്ചപ്പ്, മനസ്സ് നിറയെ ഓർമ്മകൾ
Share  
ദിവാകരൻ  ചോമ്പാല  (ഭക്ഷ്യശ്രീ സംസ്ഥാന കോർഡിനേറ്റർ ) എഴുത്ത്

ദിവാകരൻ ചോമ്പാല (ഭക്ഷ്യശ്രീ സംസ്ഥാന കോർഡിനേറ്റർ )

2026 Jul 21, 12:37 AM
sug
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കേരളത്തിലെ ഗ്രാമീണ ജീവിതത്തിൻ്റെയും ഹരിതാഭമായ ഓർമ്മകളുടെ യും പ്രതീകമാണ് വീട്ടുമുറ്റത്തെ അവരപ്പന്തലുകൾ.

ഒരു പച്ചക്കറി കൃഷി എന്നതിനപ്പുറം, കൂട്ടായ്മയുടെയും കാർഷിക സംസ്കാരത്തിൻ്റെയും വലിയൊരു പാരമ്പര്യം ഇതിന് പിന്നിലുണ്ട്. പ്രത്യേകിച്ച് മലബാറിൻ്റെ ഗ്രാമീണ ചരിത്രത്തിൽ അവരപ്പന്തലിന് സവിശേഷമായ സ്ഥാനമാണുള്ളത്.വടകര കേന്ദ്രമായി പ്രവർത്തിക്കുന്ന മഹാത്മ ദേശസേവ എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ ഏതാനും വർഷങ്ങളായി കർക്കിടകമാസാരംഭത്തിത്തന്നെ അമരപന്തൽ മത്സരങ്ങൾക്കുള്ള മുന്നൊരുക്കങ്ങളുടെ തിരക്കിലാവും ..ഒരുണർത്തുപാട്ടുപോലെ .


മാറുന്ന കാലത്തിനനുസരിച്ച് മുറ്റങ്ങൾ കോൺക്രീറ്റ് ചെയ്യപ്പെടുകയും ഫ്ലാറ്റ് സംസ്കാരം വളരുകയും ചെയ്തപ്പോൾ നമുക്ക് നഷ്ടമായത് ഈ മനോഹരമായ അവരപ്പന്തലുകളാണ്. വിപണിയിലെ വിഷം പുരട്ടിയ പച്ചക്കറികളിൽ നിന്ന് മോചനം നേടാനും, നഷ്ടപ്പെട്ടുപോയ ആ പഴയ കാർഷിക സംസ്കാരം വീണ്ടെടുക്കാനും വടക്കേ മലബാ റിലെയും മറ്റ് ഉൾനാടൻ ഗ്രാമങ്ങളിലെയും ആ പഴയ അവരപ്പന്തൽ ഓർമ്മകൾ നമുക്ക് പ്രചോദനമാ കട്ടെ. വീണ്ടുമൊരു കർക്കിടകത്തിൽ നമ്മുടെ വീട്ടുമുറ്റങ്ങളിലും ഒരു ചെറിയ അവരവി ത്തെങ്കിലും മുളച്ചുപൊന്തട്ടെ.ഓർമ്മക്കാഴ്ച്ചകൾപോലെ.... 

പച്ചപ്പിൻ്റെ കുടക്കീഴിലെ കളിക്കാലം

: ഓർമ്മയിലെ അവരപ്പന്തലുകൾ

കേരളത്തിലെ ഉൾനാടൻ ഗ്രാമങ്ങളുടെ വീട്ടുമുറ്റങ്ങളിൽ ഒരുകാലത്ത് സജീവമായിരുന്ന മനോഹരമായ ഒരു കാർഷിക സംസ്കൃതിയുടെ അടയാളമാണ് അവരപ്പന്തലുകൾ.

ഇന്ന് വിപണിയിൽ നിന്ന് പണം കൊടുത്തു വാങ്ങുന്ന പച്ചക്കറികൾക്ക് അപ്പുറം, പ്രകൃതിയോട് ഇണങ്ങി ജീവിച്ച ഒരു ജനതയുടെ ആത്മബന്ധത്തിൻ്റെ പ്രതീകമായിരുന്നു അത്. ഒരു മികച്ച പച്ചക്കറി വിഭവം എന്നതിലുപരി, ഗ്രാമീണ സൗഹൃദങ്ങളുടെയും കുട്ടിക്കാലത്തെ കളികളുടെയും ഈറ്റില്ലം കൂടിയായിരുന്നു മുറ്റത്തെ ഈ പച്ചക്കുടകൾ.

കർക്കിടകത്തിലെ കറുപ്പും അവരയുടെ പച്ചപ്പും

മലയാളിക്ക് കർക്കിടകം വറുതിയുടെയും പഞ്ഞത്തിൻ്റെയും മാസമാണ്. എന്നാൽ ഈ വറുതിയെ അതിജീവിക്കാനുള്ള കരുത്ത് കരുതിവെക്കുന്നത് ഇതേ കർക്കിടകത്തിലാണ്. കർക്കിടക മാസത്തോടുകൂടിയാണ് ഗ്രാമങ്ങളിൽ അവര വിത്തുകൾ നടുന്നത്. കർക്കിടകത്തിലെ കനത്ത മഴ പെയ്തു തോരുമ്പോഴേക്കും അവര മുളച്ചു പൊന്തി മുറ്റത്തെ പന്തലിലേക്ക് പടർന്നു കയറാൻ തുടങ്ങും.


മുളങ്കുറ്റികളും കവുങ്ങിൻ വാരികളും കയറുകളും ഉപയോഗിച്ച് വീടിൻ്റെ ഉമ്മറത്തോ മുറ്റത്തോ ആണ് പന്തൽ ഒരുക്കുന്നത്. തുലാവർഷവും കഴിഞ്ഞ് വൃശ്ചികത്തിലെ തണുപ്പുള്ള രാവുകൾ എത്തുന്നതോടെ പന്തൽ നിറയെ വെളുത്തതോ ഇളംപർപ്പിൾ നിറത്തിലോ ഉള്ള അവരപ്പൂക്കൾ നിറയും. പിന്നീട് അങ്ങോട്ട്‌ പന്തലിൽ അവരക്കായകളുടെ വിളവെടുപ്പുകാലമാണ്.കുലകുത്തിമറിയുന്നപോലെ ...


കളിമുറ്റവും ഒത്തുചേരലിൻ്റെ കേന്ദ്രവും

പണ്ടുകാലത്ത് ഗ്രാമങ്ങളിലെ കുട്ടികളുടെ പ്രധാന കളിസ്ഥലം ഈ അവരപ്പന്തലിൻ്റെ ചുവടായിരുന്നു. പന്തലിന് താഴെ വീഴുന്ന തണലും തണുപ്പും ഒരൊറ്റ വീടിൻ്റെ അതിരുകൾക്കപ്പുറമുള്ള കുട്ടികളെ അങ്ങോട്ട് ആകർഷിക്കുമായിരുന്നു.


"അവരപ്പന്തലിൻ്റെ ഉള്ളിലിരുന്ന് ചോറും കറിയും വെച്ചുകളിച്ചും, കഥകൾ പറഞ്ഞും കഴിഞ്ഞുകൂടിയ ആ പഴയ ബാല്യം ഇന്നത്തെ തലമുറയ്ക്ക് വിസ്മയമാണ്. മുതിർന്നവർ പന്തലിൻ്റെ തണലിലിരുന്ന് വിശേഷങ്ങൾ പങ്കുവെച്ചു. അങ്ങനെ അതൊരു ഗ്രാമീണ ഒത്തുചേരലിൻ്റെ കേന്ദ്രമായി മാറി."

കാർഷിക സംസ്കാരത്തിനും ഏറെ പേരുകേട്ട കടത്തനാടൻ മേഖലകളിൽ, പ്രത്യേകിച്ച് വടകര പോലുള്ള ഗ്രാമങ്ങളിൽ അവരപ്പന്തൽ എന്നത് കേവലം ഒരു കൃഷിയായിരുന്നില്ല; അതൊരു വികാരമായിരുന്നു. പണ്ടുകാലത്ത് ഓരോ തറവാട്ടു മുറ്റങ്ങളിലും വലിയ അവരപ്പന്തലുകൾ കാണാമായിരുന്നു.


ഈ പ്രദേശങ്ങളിലെ മണ്ണും കാലാവസ്ഥയും നാട്ടറിവുകളും അവരക്കൃഷിക്ക് ഏറെ അനുയോജ്യമായിരുന്നു. ഇവിടങ്ങളിലെ മുതിർന്ന കാരണവന്മാർക്ക് അവര വിത്ത് നടാനും അതിന് തടമൊരുക്കാനും പ്രത്യേകമായ പരമ്പരാഗത രീതികൾ ഉണ്ടായിരുന്നു. വീട്ടിലെ കഞ്ഞിവെള്ളവും ചാരവും കോഴിവളവുമൊക്കെ നൽകി ജൈവരീതിയിൽ വളർത്തിയെടുക്കുന്ന ഇവിടുത്തെ അവരക്കായകൾക്ക് പ്രത്യേക രുചിയായിരുന്നു. അയൽപക്കങ്ങളിലേക്ക് സ്നേഹത്തോടെ ഈ അവരക്കായകൾ പറിച്ചു നൽകുന്നതായിരുന്നു അക്കാലത്തെ പ്രധാന സന്തോഷങ്ങളിലൊന്ന്.

81yukn2iags_sl1500_

പോഷകസമൃദ്ധിയുടെ കലവറ

ഇന്നത്തെ ഫാസ്റ്റ് ഫുഡ് സംസ്കാരത്തിൽ നമ്മൾ മറന്നുപോകുന്ന ഒന്നാണ് അവരക്കായയുടെ ഗുണങ്ങൾ. തികച്ചും ജൈവരീതിയിൽ വളരുന്ന അവര, പോഷകങ്ങളുടെ കാര്യത്തിൽ മുൻപന്തിയിലാണ്.

സസ്യഭുക്കുകൾക്ക് ആവശ്യമായ പ്രോട്ടീൻ്റെ മികച്ച ഉറവിടമാണിത് ദഹനപ്രക്രിയ സുഗമമാക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്ന നാരുകളാൽ സമ്പന്നമാണ്.

വിറ്റാമിൻ എ, സി, അയൺ, കാൽസ്യം എന്നിവ ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഇത് സഹായിച്ചിരുന്നു.

രാസവളങ്ങളോ കീടനാശിനികളോ ഇല്ലാതെ വളരുന്നതിനാൽ പൂർണ്ണമായും ആരോഗ്യപ്രദമായിരുന്നു.തികച്ചും വിഷമുക്തമായ ആഹാരം

അവരക്കായ മെഴുക്കുപുരട്ടിയും, പരിപ്പ് ചേർത്ത കറിയും, തേങ്ങ അരച്ചുവെച്ച പച്ചടിയുമൊക്കെ അന്നത്തെ ഊണുമേശകളിലെ പ്രധാന വിഭവങ്ങളായിരുന്നു.'അവരത്തടത്തിൽ തവള തുള്ളണം 'എന്നൊരു നാട്ടുചൊല്ലുതന്നെ ഇവിടങ്ങളുണ്ട് ,ഈ ഹരിതാമൃതം പോലുള്ള കർമ്മപദ്ധതിയിൽ നമുക്കും കൈകോർക്കാം  

bhakshyasree-large

'ശുദ്ധമായ ഭക്ഷണം ജന്മാവകാശം': ഭക്ഷ്യശ്രീ ബഹുജന സംഘടനയുടെ കൂടിയാലോചനായോഗം സെപ്റ്റംബർ 4-ന് കോഴിക്കോട്ട്

കോഴിക്കോട്: 'ശുദ്ധമായ ഭക്ഷണം ജന്മാവകാശം' എന്ന സന്ദേശം മുൻനിർത്തി, കോഴിക്കോട് സർവകലാശാല മുൻ വൈസ് ചാൻസലറും പ്രമുഖ ചരിത്രകാരനുമായ ഡോ. കെ.കെ.എൻ. കുറുപ്പിൻ്റെ നേതൃത്വ ത്തിൽ രൂപീകൃതമായ 'ഭക്ഷ്യശ്രീ' ബഹുജന സംഘടനയുടെ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനുള്ള കൂടിയാലോചനായോഗം ചേരുന്നു.

2026 സെപ്റ്റംബർ 4 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കോഴിക്കോട് സ്റ്റേഡിയം ജംഗ്ഷൻ, രാംമോഹൻ റോഡിലുള്ള 'ഗുരുകുലം ആർട് ഗാലറി'യിലാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.

സംഘടനയുടെ ഭാവി പ്രവർത്തന പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും സംഘടന വിപുലീകരിക്കുന്നതിനുമായാണ് യോഗം വിളിച്ചുചേർത്തിട്ടുള്ളത്.

സുരക്ഷിതവും വിഷമുക്തവുമായ ആഹാരം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ഈ ജനകീയ മുന്നേറ്റത്തിൽ പങ്കാളികളാകാൻ താല്പര്യമുള്ള മുഴുവൻ സമാനമനസ്കരും യോഗത്തിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

യോഗത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരും കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യപ്പെടുന്നവരും താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്:

  • ടി. ശ്രീനിവാസൻ (ജനറൽ സെക്രട്ടറി) – 8075260180
  • പ്രൊഫ. വർഗീസ് മാത്യു (ഓർഗനൈസർ) – 6238367746


thanachan-samudra-new_1774065014
MANNAN
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
s

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

പരിസ്ഥിതി / ഗാർഡനിംഗ് വൃക്ഷത്തൈ വിതരണവും ബോധവൽക്കരണ പ്രഭാഷണവും
പരിസ്ഥിതി / ഗാർഡനിംഗ് ജൂൺ 5 പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു
N
NIS
N