മാവ് പൂക്കാൻ 'സ്മഡ്ജിങ്' രീതിയും ഹോർമോൺ പ്രയോഗവും : സുരേഷ് മുതുകുളം

മാവ് പൂക്കാൻ 'സ്മഡ്ജിങ്' രീതിയും ഹോർമോൺ പ്രയോഗവും : സുരേഷ് മുതുകുളം
മാവ് പൂക്കാൻ 'സ്മഡ്ജിങ്' രീതിയും ഹോർമോൺ പ്രയോഗവും : സുരേഷ് മുതുകുളം
Share  
സുരേഷ് മുതുകുളം എഴുത്ത്

സുരേഷ് മുതുകുളം

2026 Jul 12, 12:06 AM
BENNI
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ചോദ്യം: എനിക്ക് അഞ്ച് നാടൻ മാവുകളുണ്ട്. ഇതിൽ മൂന്നെണ്ണം സാമാന്യം നന്നായി വിളവുതരുന്നുണ്ട്. എന്നാൽ, രണ്ടെണ്ണം പൂക്കാതെതന്നെ മടിച്ചുനിൽക്കുന്നു. മാവ് പൂക്കാൻ എന്തായതു പ്രതിവിധികളുണ്ടോ?

- സി. ചന്ദ്രാനന്ദൻ നായർ, തൃശ്ശൂർ


മറുപടി: മാവിന്റെ പൂപ്പിടുത്തവും കായ്പിടുത്തവും മിക്കപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണ്. തൈയുടെ പ്രായം, വളങ്ങളുടെ സന്തുലിതാവസ്ഥ, ഇലകളുടെ പക്വത, രാത്രിയും പകലുമുള്ള താപനിലകളുടെ അന്തരം, ജലസമ്പൂർദ്ധം, ആർദ്രത, മരത്തിലെ അന്നജശേഖരത്തിന്റെ തോത്, ചില സസ്യ ഹോർമോണുകളുടെ സന്തുലനം, രോഗ-കീടബാധ തുടങ്ങി ഒട്ടേറെ ഘടകങ്ങൾ പൂപ്പിടുത്തത്തിനെ നേരിട്ട് സ്വാധീനിക്കുന്നുണ്ട്.


ഇത്തരം പ്രശ്നങ്ങൾ മറികടക്കാൻ പരമ്പരാഗതമായും ആധുനിക രീതിയിലും ചില സാങ്കേതികവിദ്യകൾ ശുപാർശചെയ്യുന്നു. ഇതിലൊന്നാണ് മാവിന്റെ ചുവട്ടിൽ കരിയിലയും മറ്റും കൂട്ടി ജൈവമാർഗത്തിൽ പുകയ്ക്കുക എന്നത്. ഇതിന് ശാസ്ത്രീയമായി 'സ്മഡ്ജിങ്' (Smudging) എന്നാണ് പറയുന്നത്.


ഇത് മാവ് പൂക്കാൻ മാത്രമല്ല, സീസൺ അല്ലാത്ത സമയത്തും (ഓഫ് സീസൺ) മാങ്ങ കിട്ടാൻ ഇടയാക്കും. എന്നാൽ, ഇതിന് ചില നിബന്ധനകളുണ്ട്. ശാഖകൾക്ക് ഒരു വയസ്സ് പ്രായമാകുമ്പോഴും ഇലകൾ മങ്ങിയ പച്ചനിറത്തിൽനിന്ന് ചെമ്പ് നിറം കൈവരിക്കുമ്പോഴും അഗ്രമുകുളങ്ങൾ നന്നായി വികസിക്കുമ്പോഴും പുകയ്ക്കണം. ഇത് ചെയ്തിട്ടും രണ്ടാഴ്ച കഴിഞ്ഞിട്ടും പൂമൊട്ടുകൾ ഉണ്ടാകുന്നില്ലെങ്കിൽ 1-2 മാസം കഴിയുമ്പോൾ പുകയ്ക്കൽ ഒന്നുകൂടി ആവർത്തിക്കാം. ഇവിടെ പുകയ്ക്കുമ്പോൾ ഉണ്ടാകുന്ന എത്തിലീൻ വാതകമാണ് പൂക്കാൻ പ്രേരകമാകുന്നത്.


കായികവളർച്ചയിൽനിന്ന് പ്രത്യുത്പാദനഘട്ടത്തിലേക്ക് മാറ്റാൻ ഇതിന് ഒരുപരിധിവരെ കഴിയും. മറ്റെല്ലാ സാഹചര്യവും ഒത്തുവന്നാൽ പൂമൊട്ടുകളുടെ ഉത്പാദനവും ത്വരിതപ്പെടും. ഇതിനായി കരിയിലകൾ, വൈക്കോൽ, ഉണങ്ങിയ തൊണ്ട്, മറ്റു സസ്യഅവശിഷ്ടങ്ങൾ എന്നിവ ഉപയോഗിക്കാം. പുകയ്ക്കുമ്പോൾ വെറുതെ തീ കത്തിച്ചുതീർക്കാതെ പച്ചപ്പുല്ലോ മറ്റോ ഇട്ടും വേണമെങ്കിൽ അല്പം നനച്ചും കട്ടിപ്പുക ഉണ്ടാകാനും മാവിലേക്ക് ഏൽക്കാനും ശ്രദ്ധിക്കണം. ഇത് പൂമൊട്ടുകൾ ഉണ്ടാകുന്നതുവരെ തുടരുന്നതിലും തെറ്റില്ല. പരമ്പരാഗത രീതിയാണെങ്കിലും ഇതിന് ചില പരിമിതികളുമുണ്ട്.


താഴെയുള്ള തായ്ത്തടിയിൽ രണ്ട് സെ.മീറ്റർ വീതിയിൽ വളയത്തിലോ, അല്ലെങ്കിൽ അല്പം ഒരു ഭാഗത്തു നിർത്തി ഭാഗികമായോ നീക്കംചെയ്യുക എന്നതാണ് മറ്റൊന്ന്.


ഇനിയൊന്ന് കൾട്ടാർ (Cultar) എന്ന ഹോർമോൺ പ്രയോഗമാണ്. വലിയ മരത്തിന് 20 മില്ലിയും ചെറിയ മരത്തിന് 10 മില്ലിയും മതി.

20 മില്ലി 20 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച ലായനി മരത്തിനു നാലുഭാഗത്തും ഒരു മീറ്റർ അകലത്തിലായി അര അടിയിൽ കുറയാതെ ആഴമുള്ള നാല് കുഴികുത്തി അതിൽ അഞ്ചുലിറ്റർ ലായനിവീതം ഓരോ കുഴിയിലും ഒഴിക്കണം. മഴ മാറിനിൽക്കുമ്പോൾ രണ്ടുദിവസം തുടർച്ചയായി ചുവട് നനച്ചശേഷം നാലാം ദിവസം പ്രയോഗിക്കുന്നതാണ് ഉത്തമം. കുഴി മൂടി തുടർന്ന് അഞ്ചുദിവസം രണ്ടുനേരം വീതം നന്നായി നനയ്ക്കുകയും വേണം. courtesy:mathurubhumi


തയ്യാറാക്കിയത്: സുരേഷ് മുതുകുളം


MANNAN
MN
ayur
ayur
ayur
ayur
NIS
lr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

പരിസ്ഥിതി / ഗാർഡനിംഗ് വൃക്ഷത്തൈ വിതരണവും ബോധവൽക്കരണ പ്രഭാഷണവും
പരിസ്ഥിതി / ഗാർഡനിംഗ് ജൂൺ 5 പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു
പരിസ്ഥിതി / ഗാർഡനിംഗ് പഞ്ചായത്ത് തല പരിസ്ഥിതി ദിന പരിപാടി
N
NIS
N