ചോമ്പാല: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. വൃക്ഷതൈ നടീൽ, പരിസ്ഥിതി പ്രതിജ്ഞ, സെമിനാർ എന്നിവയാണ് ദിനാചരണത്തോട് അനുബന്ധിച്ച് ലൈബ്രറിയിൽ നടന്നത്.
പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ടി. ശ്രീനിവാസൻ നിർവ്വഹിച്ചു. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾക്കെതിരെയും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
ലൈബ്രറി പ്രസിഡന്റ് കെ.എം.കെ. കൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. രാജീവൻ മാസ്റ്റർ കണ്ണമ്പത്ത്, ബാലൻ നീലാംബരി, എം.പി. അബ്ദുൾ റഷീദ് മാസ്റ്റർ എന്നിവർ പരിസ്ഥിതി ദിന സന്ദേശങ്ങൾ നൽകിക്കൊണ്ട് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ പങ്കെടുത്തവർ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും എടുത്തു.
ചടങ്ങിൽ ടി.പി. രാജീവൻ സ്വാഗതവും രാഹുൽ എസ്.എസ്. നന്ദിയും രേഖപ്പെടുത്തി. നാട്ടുകാരും ലൈബ്രറി പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















