പഞ്ചായത്ത് തല പരിസ്ഥിതി ദിന പരിപാടി

പഞ്ചായത്ത് തല പരിസ്ഥിതി ദിന പരിപാടി
പഞ്ചായത്ത് തല പരിസ്ഥിതി ദിന പരിപാടി
Share  
എഴുത്ത്

News desk

2026 Jun 05, 05:01 PM
SAMUDRA
r

ബാലുശ്ശേരി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ബാലുശ്ശേരി ശ്രീ ഗോകുലം ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റ്, ബോട്ടണി ഡിപ്പാർട്ട്മെന്റ്, ബാലുശ്ശേരി കൃഷിഭവൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പഞ്ചായത്ത് തല പരിസ്ഥിതി ദിന പരിപാടി സംഘടിപ്പിച്ചു.


വിദ്യാർത്ഥികൾ തന്നെ മുളപ്പിച്ചെടുത്ത നൂറോളം മാവിൻ തൈകളും, കൃഷിഭവനിൽ നിന്ന് ലഭ്യമാക്കിയ പുതിയ ഇനം മാവ്, പ്ലാവ് എന്നിവയുടെ തൈകളും പരിപാടിയുടെ ഭാഗമായി വിതരണം ചെയ്തു.


ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മംഗൾ ദാസ്, ബാലുശ്ശേരി എ.യു.പി സ്കൂൾ വിദ്യാർത്ഥികൾക്ക് മാവിൻ തൈ നൽകിക്കൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീമതി ബീന കാട്ടുപറമ്പത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. മുസാഫർ അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. എൻ.എസ്.എസ് വോളന്റീർ ദിയ ചടങ്ങിൽ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.


അസിസ്റ്റന്റ് കൃഷി ഓഫീസർ സിന്ധു സ്വാഗതം ആശംസിച്ച ചടങ്ങിൽ, ബാലുശ്ശേരി ബ്ലോക്ക് മെമ്പർമാരായ ശ്രീമതി അതുല്യ, ശ്രീമതി പുഷ്പ, കോളേജ് മാനേജർ ബലരാമൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രോഗ്രാം ഓഫീസർ ഡോ. ആശാലത നന്ദി രേഖപ്പെടുത്തിയ ചടങ്ങിന് ബോട്ടണി വിഭാഗം മേധാവി ദിൽന നേതൃത്വം നൽകി.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

പരിസ്ഥിതി / ഗാർഡനിംഗ് വൃക്ഷത്തൈ വിതരണവും ബോധവൽക്കരണ പ്രഭാഷണവും
പരിസ്ഥിതി / ഗാർഡനിംഗ് ജൂൺ 5 പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു
r
BHK