തേനൂറും രുചിയുമായി അരൂർ ഒളോർ വിപണിയിലേക്ക്; വിളവ് കുറഞ്ഞത് തിരിച്ചടിയായി

തേനൂറും രുചിയുമായി അരൂർ ഒളോർ വിപണിയിലേക്ക്; വിളവ് കുറഞ്ഞത് തിരിച്ചടിയായി
തേനൂറും രുചിയുമായി അരൂർ ഒളോർ വിപണിയിലേക്ക്; വിളവ് കുറഞ്ഞത് തിരിച്ചടിയായി
Share  
എഴുത്ത്

News desk

2026 May 09, 09:16 AM
SAMUDRA
r

അരൂർ: പ്രശസ്തമായ അരൂർ ഒളോർ മാങ്ങയുടെ സീസൺ ആരംഭിച്ചതോടെ ആവശ്യക്കാരുടെ തിരക്കേറുന്നു. വിപണിയിലെ രാജാവായി അറിയപ്പെടുന്ന ഒളോർ മാങ്ങകൾ പ്രദേശത്തെ കടകളിൽ വിൽപ്പനയ്‌ക്കെത്തിത്തുടങ്ങി. ഇത്തവണ മാവുകൾ വ്യാപകമായി പൂത്തിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥയെത്തുടർന്ന് പൂക്കുലകൾ കരിഞ്ഞതും മാങ്ങകൾ കൊഴിഞ്ഞതും വിളവിനെ സാരമായി ബാധിച്ചു. ഉത്പാദനം കുറഞ്ഞതിനാൽ വരും ദിവസങ്ങളിൽ മാങ്ങയ്ക്ക് ഡിമാൻഡ് വർധിക്കാനാണ് സാധ്യത.


​നിലവിൽ പഴുത്ത മാങ്ങയ്ക്ക് കിലോയ്ക്ക് 70 രൂപയും പച്ചയ്ക്ക് 60 രൂപയുമാണ് വില. രാസവസ്തുക്കൾ ചേർക്കാതെ സ്വാഭാവികമായി പഴുപ്പിക്കുന്ന മാങ്ങകൾ തേടി കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളിൽ നിന്ന് നിരവധി പേരാണ് അരൂരിലെത്തുന്നത്. വിദേശരാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്ന ഒളോറിന് ഭൗമസൂചികാ പദവി (GI Tag) ലഭിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നത് കർഷകർക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. ഒരു നൂറ്റാണ്ട് മുൻപ് ഇരിങ്ങൽ നങ്ങലേരി തറവാട്ടിൽ നിന്ന് അരൂരിലെത്തിയ ഈ മാമ്പഴം ഇന്ന് നാടിന്റെ തന്നെ അടയാളമായി മാറിയിരിക്കുകയാണ്. മഴ കുറഞ്ഞതും അന്താരാഷ്ട്ര സാഹചര്യങ്ങളും കയറ്റുമതിയെ ബാധിക്കുമോ എന്ന ആശങ്കയും കർഷകർ പങ്കുവെക്കുന്നു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

പരിസ്ഥിതി / ഗാർഡനിംഗ് വൃക്ഷത്തൈ വിതരണവും ബോധവൽക്കരണ പ്രഭാഷണവും
പരിസ്ഥിതി / ഗാർഡനിംഗ് ജൂൺ 5 പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു
പരിസ്ഥിതി / ഗാർഡനിംഗ് പഞ്ചായത്ത് തല പരിസ്ഥിതി ദിന പരിപാടി
r
BHK