തിരുവനന്തപുരം: കാർഷിക മാധ്യമ രംഗത്തെ എഴുത്തുകാരുടെയും ഗവേഷകരുടെയും കൂട്ടായ്മയായ ഫാം റൈറ്റേഴ്‌സ് ഫോറം (FWF) 2025-26 വർഷത്തെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. കാർഷിക-മാധ്യമ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ വ്യക്തികളെയാണ് പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.
അവാർഡുകൾ മേയ് 24-ന് തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനിയേഴ്സ് ഹാളിൽ നടക്കുന്ന മാധ്യമ സെമിനാറിൽ വെച്ച് വിതരണം ചെയ്യും.
പുരസ്കാര ജേതാക്കൾ:
ഫാം ജേർണലിസം ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ്:
സുരേഷ് മുതുകുളം (റിട്ട. പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ, ഫാം ഇൻഫർമേഷൻ ബ്യൂറോ).
മികച്ച പ്രക്ഷേപകൻ:
അശോക് പി. ഐ. (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, ഫാം ഇൻഫർമേഷൻ ബ്യൂറോ, തിരുവനന്തപുരം).
മികച്ച ഫാം ഫോട്ടോ ജേർണലിസ്റ്റ്:
കെ. ബി. രാജൻ (റിട്ട. അഗ്രിക്കൾച്ചറൽ ഫീൽഡ് ഓഫീസർ, കൃഷി വകുപ്പ്, പാലക്കാട്).
മാധ്യമ പ്രവർത്തകൻ:
അനിൽ നെടുങ്കോട് (വൈസ് ചെയർമാൻ, സാംസ്‌കാര സാഹിതി, തിരുവനന്തപുരം).
മികച്ച വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ:
ഡോ. പി. വി. മോഹനൻ (റിട്ട. അസിസ്റ്റൻറ് ഡയറക്ടർ, മൃഗസംരക്ഷണ വകുപ്പ്).
മികച്ച കവി/ഗാനരചയിതാവ്:
എഴുമാവിൽ രവീന്ദ്രനാഥ് (മുൻ എഡിറ്റർ, കേരള കോ-ഓപ്പറേറ്റിവ് ജേർണൽ).
മികച്ച പ്രോഗ്രാം എക്സിക്യൂട്ടീവ്:
കെ. ജ്യോതിഷ് കുമാർ (റിട്ട. പ്രോഗ്രാം എക്സിക്യൂട്ടിവ്, ദൂരദർശൻ കേന്ദ്രം).
മികച്ച അഗ്രി-സർവീസ് പ്രൊവൈഡർ:
ബിനു ജി. നായർ (സെക്രട്ടറി, കാർഷിക കർമ്മ സേന, ഉള്ളൂർ കൃഷിഭവൻ).
ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനിയേഴ്സ് (ഇന്ത്യ) പ്രത്യേക പുരസ്കാരങ്ങൾ
ഫാം റൈറ്റേഴ്‌സ് ഫോറം അവാർഡുകൾക്കൊപ്പം ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനിയേഴ്സ് (ഇന്ത്യ) കേരള സ്റ്റേറ്റ് സെൻ്റർ ഏർപ്പെടുത്തിയ പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്യും.
മികച്ച അഗ്രി എഞ്ചിനീയറിംഗ് മാനേജ്മെൻ്റ് കൺസൾട്ടൻ്റ് അവാർഡ്: ശ്രീ. സുരേഷ് കെ. (അസിസ്റ്റൻ്റ് പ്രൊഫസർ, അമൃത സ്കൂൾ ഓഫ് ബിസിനസ്സ്, അമൃതപുരി).
കാർഷിക മേഖലയിലെ നൂതന ആശയങ്ങളും വിവരങ്ങളും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ശ്രദ്ധേയമായ പങ്ക് വഹിച്ചവരെ ആദരിക്കാനാണ് ഈ പുരസ്കാരങ്ങൾ നൽകുന്നതെന്ന് ഫാം റൈറ്റേഴ്‌സ് ഫോറം അറിയിച്ചു.
ശുദ്ധമായ ഭക്ഷണം ജന്മാവകാശം
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















