ഐ.ഇ.ഐ അവധിക്കാല ക്യാമ്പ്: കുട്ടികൾക്കായി 'കൃഷിയെഴുത്തിന്റെ ബാലപാഠങ്ങൾ' ക്ലാസ് സംഘടിപ്പിച്ചു

ഐ.ഇ.ഐ അവധിക്കാല ക്യാമ്പ്: കുട്ടികൾക്കായി 'കൃഷിയെഴുത്തിന്റെ ബാലപാഠങ്ങൾ' ക്ലാസ് സംഘടിപ്പിച്ചു
ഐ.ഇ.ഐ അവധിക്കാല ക്യാമ്പ്: കുട്ടികൾക്കായി 'കൃഷിയെഴുത്തിന്റെ ബാലപാഠങ്ങൾ' ക്ലാസ് സംഘടിപ്പിച്ചു
Share  
2026 Apr 24, 08:14 PM
SAMUDRA
NISH
yoga

തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് ഇന്ത്യ (IEI) കേരള ചാപ്റ്റർ സംഘടിപ്പിക്കുന്ന കുട്ടികളുടെ അവധിക്കാല ക്യാമ്പിൽ 'കൃഷിയെഴുത്തിന്റെ ബാലപാഠങ്ങൾ' എന്ന വിഷയത്തിൽ സവിശേഷമായ ക്ലാസ് സംഘടിപ്പിച്ചു. തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് ഹാളിൽ നടന്ന സെഷനിൽ പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സുരേഷ് മുതുകുളം കുട്ടികളുമായി സംവദിച്ചു.


std

പത്താമുദയത്തിന്റെ പശ്ചാത്തലത്തിൽ, 'പകൽവാഴും പെരുമാൾ' ആയ സൂര്യനെ കേന്ദ്രീകരിച്ചായിരുന്നു ക്ലാസിന്റെ തുടക്കം. കൃഷിയും സൂര്യനും തമ്മിലുള്ള ബന്ധം, കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന വെല്ലുവിളികൾ, ഉഷ്ണതരംഗം നേരിടാൻ സ്വീകരിക്കേണ്ട കൃഷിരീതികൾ എന്നിവയെക്കുറിച്ച് കഥാകഥന ശൈലിയിൽ അദ്ദേഹം കുട്ടികൾക്ക് വിവരിച്ചു നൽകി. കൃഷിയെഴുത്തിലെ അടിസ്ഥാന തത്വങ്ങളെക്കുറിച്ച് സംസാരിച്ച അദ്ദേഹം കുട്ടികൾക്കായി ഒരു ലഘു രചനാ മത്സരവും സംഘടിപ്പിച്ചു.


capture_1777041504

തിരുവനന്തപുരത്തെയും പരിസരപ്രദേശങ്ങളിലെയും വിവിധ സ്കൂളുകളിൽ നിന്നുള്ള ഇരുപത്തഞ്ചോളം വിദ്യാർത്ഥികളും തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയും ക്യാമ്പിൽ പങ്കെടുത്തു. പാഠപുസ്തകങ്ങളിലെ കൃഷി വിജ്ഞാനത്തിനപ്പുറം പ്രായോഗികമായ അറിവ് കുട്ടികളിലെത്തിക്കാൻ വിദ്യാലയങ്ങളിൽ 'മോഡൽ വെജിറ്റബിൾ ഗാർഡനുകൾ' ഒരുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ക്ലാസ്സിൽ ഊന്നിപ്പറഞ്ഞു.

ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് ഇന്ത്യ കേരള ചാപ്റ്റർ ചെയർമാൻ ശ്രീ. കെ.എസ്. ഉദയകുമാറിന്റെ നേതൃത്വത്തിലാണ് ഈ വർഷത്തെയും അവധിക്കാല ക്ലാസ്സുകൾ സംഘടിപ്പിച്ചിരിക്കുന്നത്. ശാസ്ത്ര-സാങ്കേതിക രംഗത്തെ വിദഗ്ധരുടെ കൂട്ടായ്മയായ ഐ.ഇ.ഐയുടെ ഇത്തരം ക്യാമ്പുകൾ കുട്ടികൾക്കിടയിൽ വലിയ സ്വീകാര്യതയാണ് നേടുന്നത്.

bhakshyasree-large
MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

പരിസ്ഥിതി / ഗാർഡനിംഗ് 'കൊളിബിയോപ്‌സിസ് ബ്രൂണിഗലേര' പുതിയ കൂൺ ഇനം
SAMUDRA