തിരുവനന്തപുരം : സർക്കാർ വനിതാ കോളേജിൽനിന്ന് പുതിയ ഇനം കൂൺ കണ്ടെത്തി. ഇന്ത്യയിൽനിന്ന് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ പുതിയ സ്‌പീഷീസാണ് വനിതാ കോളേജിൽനിന്നു കണ്ടെത്തിയ 'കൊളിബിയോപ്സിസ്' ബ്രൂണിഗലേര'. ഇത് ഭക്ഷ്യയോഗ്യമല്ല.
കോളേജ് വളപ്പിനുള്ളിലെ ചാരക്കൊന്ന, മഴമരം, യൂക്കാലി എന്നീ മരങ്ങളുടെ ചുവട്ടിൽനിന്നും മരത്തോലിൽനിന്നുമാണ്' ഗവേഷകർ കൂൺ കണ്ടെത്തിയത്. പാലോട് ജവാഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലെ മൈക്രോബയോളജി മേധാവിയും സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റുമായ ഡോ. സി.കെ. പ്രദീപ്, ഗവേഷകൻ ഡോ. എസ്. രതീഷ്, വഴുതക്കാട് സർക്കാർ വനിതാ കോളേജിലെ ബോട്ടണി വിഭാഗം അസോസിയേറ്റ് പ്രൊഫസറും സെന്റർ ഫോർ അപ്ലൈഡ് മൈക്കോളജി ആൻഡ് ലൈക്കനോളജി ഡയറക്‌ടറുമായ ഡോ. എ. മനോജ് കുമാർ എന്നിവരുൾപ്പെട്ട സംഘമാണ് പഠനം നടത്തിയത്. മാക്രോ ഫംഗൽ സർവേയുടെ ഭാഗമായി നടത്തിയ പഠനത്തിലാണ് പുതിയ ഇനം കൂൺ കണ്ടെത്തിയത്.
ഡി.എൻ.എ. വിശകലനം നടത്തിയശേഷം പുതിയ സ്പീഷീസാണെന്ന് തിരിച്ചറിയുകയായിരുന്നു. ഒരുവർഷമായി ഇതുസംബന്ധിച്ച് പഠനം നടത്തുകയായിരുന്നു. ന്യൂസിലൻഡിൽനിന്നു പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ജേണലായ ഫൈറ്റോടാക്‌സയുടെ ഫെബ്രുവരി ലക്കത്തിൽ ഈ ഗവേഷണത്തെക്കുറിച്ചും സ്‌പീഷീസിനെക്കുറിച്ചും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














