മുളയ്ക്കാതെ പോകില്ല ഒരു വിത്തും; ഇതാ 'സീഡ് ബോൾ' വിപ്ലവം :സുരേഷ് മുതുകുളം

മുളയ്ക്കാതെ പോകില്ല ഒരു വിത്തും; ഇതാ 'സീഡ് ബോൾ' വിപ്ലവം :സുരേഷ് മുതുകുളം
മുളയ്ക്കാതെ പോകില്ല ഒരു വിത്തും; ഇതാ 'സീഡ് ബോൾ' വിപ്ലവം :സുരേഷ് മുതുകുളം
Share  
സുരേഷ് മുതുകുളം എഴുത്ത്

സുരേഷ് മുതുകുളം

2026 Mar 08, 02:04 PM

 സുരേഷ് മുതുകുളം സാറിൻറെ കൃഷിയറിവുകൾ ഭക്ഷ്യശ്രീ കുടുംബാംഗങ്ങൾക്കും കൃഷിയിൽ താല്പര്യമുള്ള ഏവർക്കുമായി പങ്കുവെക്കുന്നു ..

'ശുദ്ധമായ ഭക്ഷണം ജന്മാവകാശം' -എന്ന സന്ദേശവുമായി വടകരകേന്ദ്രമായി പ്രവർത്തിക്കുന്ന ഭക്ഷ്യശ്രീ ബഹുജന സംഘടനയുടെ ഉപദേശകസമിതിയിലെ ഗുരുസ്ഥാനീയനായ ഉപദേശകൻ കൂടിയാണ് 

മണ്ണിൻറെ മണമുള്ള ഈ എഴുത്തുകാരൻ !



മുളയ്ക്കാതെ പോകില്ല ഒരു വിത്തും;

ഇതാ 'സീഡ് ബോൾ' വിപ്ലവം :സുരേഷ് മുതുകുളം

"നമ്മുടെ പാരമ്പര്യ കൃഷിരീതികളെയും നാടൻ വിത്തുകളെയും വരുംതലമുറയ്ക്കായി കരുതിവെക്കുന്ന കാർഷിക പണ്ഡിതനും പ്രക്ഷോഭകനുമാണ് സുരേഷ് മുതുകുളം."


വിത്തുണ്ടകൾ വിത്തിനു കരുതൽ കൃഷിക്ക് സുരക്ഷ ..

വിത്തിൽ പരാജയപ്പെട്ടാൽ പിന്നെ തുടർന്ന് കൃഷിയിൽ താത്‌പര്യമുണ്ടാകില്ല.

ഇവിടെയാണ് വിത്തിന് ഒരു കവചംപോലെയോ കുപ്പായം പോലെയോ സംരക്ഷണം നൽ കുന്ന വിത്തുണ്ടകളുടെ (സീഡ് ബോൾസ്) പ്രാ ധാന്യം .

പൊതിഞ്ഞ് ആവരണത്തിനുള്ളിൽ കഴിയുന്ന വിത്തുകൾ മുളയ്ക്കാതെപോകുന്നില്ല. മറ്റു പ്രതികൂല സഹചര്യങ്ങളിൽപ്പെട്ട് നശിക്കുന്നുമില്ല .

 

seed

ഒരു കർഷകനെ സംബന്ധിച്ച് പരമ്പരാഗതമായി കൈമാറി സൂക്ഷിക്കുന്ന മികച്ച നാടൻവി ത്തുകൾ, അല്ലെങ്കിൽ വലിയ വിലകൊടുത്തു വാങ്ങുന്ന മുന്തിയതരം സങ്കരവിത്തുകൾ ഇവ രണ്ടായാലും നഷ്ടപ്പെടാതെ മുളച്ചുകിട്ടുക എന്നതാണ് പ്രധാനം. സങ്കരവിത്തുകളാണെങ്കിൽ അവയ്ക്ക് പാക്കറ്റിന് 100 രൂപമുതൽ 1000 രൂപയോ അതിനുമുകളിലോ ആകാം. ഇവിടെയും വിത്തു സംരക്ഷണം വളരെ പ്രധാനമാണ്.



unda

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് കൃഷി ഭവൻ പരിധിയിൽ വിത്തുണ്ട നിർമാണം നടത്തുന്നുണ്ട്. കൃഷി ഓഫീസർ ജയകുമാറിന്റെ നേ തൃത്വത്തിലാണ് കർമശ്രീ കൃഷിക്കൂട്ടത്തിൻറെ പ്രശ്ന തികൃഷി പ്രചാരണ ടീം വിത്തുണ്ട നിർമാണവും പരിശീലനവും വിതരണവും നടത്തുന്നത്.


തയ്യാറാക്കാം

പ്രാദേശിക പ്രത്യേകതകളനുസരിച്ച് പലതരത്തിൽ തയ്യാറാക്കാം. സാധാരണഗതിയിൽ -കമ്പോസ്റ്റ്) ഉണങ്ങിയ ചാണകം, കളിമണ്ണ് (പശയുള്ളത്), വിത്തുകൾ ആവശ്യത്തിന് വെള്ളം എന്നിവയാണ് മുഖ്യചേരുവകൾ കളിമണ്ണും കമ്പോസ്റ്റും നന്നായി യോജിപ്പിച്ച്, അതിലേക്ക് വിത്തുകൾവെച്ച് യോജിപ്പിക്കുന്നു. മിശ്രിതത്തി ലേലക്ക് അല്പം വെള്ളം ചേർത്ത് പശയുള്ള പരു പത്തിലാക്കി ചെറിയ ഉരുളകളാക്കുന്നു.


bbb

ഇവ 24 മണിക്കൂർ തണലിൽ ഉണക്കും നന്നായി ഉണങ്ങിക്കഴി‌ഞ്ഞാൽ കൃഷിയിടത്തിലും തരിശുഭൂമിയിലും പാകാം. വിത്തിനുപുറത്ത് ആവരണമു ള്ളതിനാൽ പക്ഷികളോ മറ്റോ കൊത്തിത്തിന്നുകയുമില്ല .ഉറുമ്പുകൾ നശിപ്പിക്കുകയുമില്ല .നനവ് കിട്ടുന്നതോടെ പുറംപാളിപൊട്ടി വിത്ത് കരുത്തോടെ മുളക്കുകയും ചെയ്യും .


 ചിറയിൻകീഴ് രീതി

പ്രകൃതി സൗഹൃദവും നൂറുശതമാനം ഫലവത്തുമായ രീതിയിലാണ് ചിറയിൻകീഴിൽ കർഷകർ വിത്തുണ്ടകൾ തയ്യാറാക്കിയത്‌ ,

വിത്തുകൾ ആദ്യം നാടൻ പശുവിൻറെ ചാണകത്തിൽ തയ്യാറാക്കിയ ബീജാമൃത ലായനിയിൽ മുക്കിയെടുക്കും .ഇത് വിത്തിനു ഒരേ സമയം ദ്രുതമുളയ്ക്കൽ ശേഷിയും രോഗപ്രതിരോധശേഷിയും നൽകും. എന്നിട്ട്തഘാനഈവാമൃതക്കൂട്ടിൻ്റെ മാതൃകയിൽ ചെറിയ ഉണ്ടകളായി വിത്തുകൾ തയ്യാറാക്കും. ആദ ത്തെ പരീക്ഷണം ചീരയിലായിരുന്നു. ചീരവിത്തുകൾ നേരിട്ട് വിതച്ചാൽ ഉറുമ്പു കൾ കൊണ്ടുപോകും. ഇത് പരിഹരിക്കു കയായിരുന്നു ആദ്യം .


നാടൻപശുവിന്റെ ചാണകം നേർപ്പിച്ചു ഗോമുത്രത്തിന്റെ ചെറിയനനവോടെ വാഴയിലയിൽ നിരത്തും. അതി ലേക്ക് അരിപ്പൊടിവിതറും . തുടർന്നാണ് വിത്തിട്ടത്. എന്നിട്ട് കർഷകർതന്നെ പ്രത്യേക കൈവഴക്കത്തോടെ കൊഴുക്കട്ട ഉണ്ടാക്കുന്നതുപോലെ ചെറിയ ഉരുളകളാക്കി ചെറിയ വെയിലിൽ ഉണക്കിയെടുക്കും.

 തുടർന്ന് തയ്യാറാക്കിയിരുന്ന തടത്തിൽ നട്ട് നനവ് കിട്ടിയതോടെ ആവരണം കുതിർന്ന്, വിത്തുണ്ടപൊ ടിഞ്ഞു വിത്തുകൾ എല്ലാം നന്നായി മുളച്ചുപൊങ്ങി .


വിത്തുണ്ടകളാക്കിയ ചീരക്ക്യ ഷി വൻവിജമായതോടെ വിഷുകൃഷിക്കായി 10,000 കണിവെള്ളരി യുടെ വിത്തുണ്ടകൾ കർഷകർക്ക് നൽകാനായി തയ്യാറാക്കുകയാണ് കൃഷിഭവനും കൃഷിക്കൂട്ടവും.

 ഇക്കാര്യത്തിൽ ആർക്കും പരിശീലനം നൽകാനും വിത്തുണ്ടകൾ തയ്യാറാക്കി നൽകാനും കർമ്മശ്രീ കൃഷിക്കൂട്ടം തയ്യാറാണ് 9667836750 (കോർഡിനേറ്റർ കർമ്മശ്രീ കൃഷിക്കൂട്ടം)




capture_1772970414

സുരേഷ് മുതുകുളം

മണ്ണിൻറെ മണമുള്ള

എഴുത്തുകാരൻ !


-ദിവാകരൻ ചോമ്പാല



അടവും ചുവടും ചവുട്ടി ചുവടുറപ്പിച്ചു പഠിച്ച അതേ കളരിയിൽ തന്നെ പിൽക്കാലത്ത് കളരിക്ക് ആശാനായിത്തീരുക .

അപൂർവ്വം ചിലർക്കേ അതിന് ഭാഗ്യമുണ്ടായിട്ടുള്ളൂ .

ജന്മനിയോഗം കൊണ്ടാണെന്ന് പറയുന്നതിൽ അർത്ഥമില്ല .

 കഠിനമായ പരിശ്രമവും സ്ഥിരോത്സാഹവും ഇച്ഛാശക്തിയും കർമ്മാനുഷ്ട്ടാനങ്ങൾക്കുമൊപ്പം വാസനാവൈഭവവും ഇത്തരം വ്യക്തികൾക്ക് കൈമുതലായുള്ളതുകൊണ്ടാണെന്ന് പറയുന്നതാവും കൂടുതൽ ശരി .

കേരളത്തിലെ കാർഷികരംഗത്ത് ഘടനാപരമായ മാറ്റങ്ങൾ മുന്നിൽ കണ്ടുകൊണ്ട്

 '' ഉഴുതുനേടുന്നത് ഉത്തമം എഴുതി നേടുന്നത് അത്യുത്തമം '' -എന്ന മുദ്രാവാക്യവുമായി കൃഷിയറിവുകൾ അക്ഷരങ്ങളിലൂടെ വാരിവിതച്ച് വിളവ് കൊയ്തെടുത്ത പ്രമുഖ മലയാളി വ്യക്തിത്വത്തെയാണ്  'ഇന്ന് നമ്മൾ പരിചയപ്പെടുന്നത് .


ശ്രീ .സുരേഷ് മുതുകുളം

 

വെള്ളായണി കായലോരത്ത് സ്ഥിതിചെയ്യുന്ന കാർഷിക കലാക്ഷേത്രത്തിലെ കൃഷിവിജ്ഞാനമേഖലയിൽ കാർഷിക -മാധ്യമ ബന്ധിതമായ വ്യത്യസ്ഥ ദിശകളിലൂടെ സഞ്ചാരപഥം പൂർത്തിയാക്കിയ ഉന്നത സർക്കാർ ഉദ്യാഗസ്ഥനും കൃഷിഅറിവുകളുടെ പ്രമുഖ എഴുത്തുകാരനും സദാ സൗമ്യസാന്നിധ്യവുമായ സുരേഷ് സാർ കടന്നുപോയ വഴികളിലൂടെ ഒരോട്ടപ്രദിക്ഷണം .


കേരളകാർഷിക സർവ്വകലാശാലയിൽ നിന്ന് 1982 ൽ കൃഷിശാസ്ത്രത്തിൽ ബിരുദവും ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം കരസ്ഥമാക്കിയ ശ്രീ. സുരേഷ് മുതുകുളം പത്രപ്രവർത്തനത്തിൽ ബിരുദാനന്തരഡിപ്ലോമയും നേടുകയുണ്ടായി .

1978 മുതൽ കാർഷിക മാധ്യമരംഗത്ത് പുതിയ തിരിച്ചറിവും സാങ്കേതികത്തികവുമായി സജീവസാന്നിദ്ധ്യമുറപ്പാക്കിയതിന് പുറമെ കൃഷി ശാസ്ത്രം ഉൾപ്പെടെയുള്ള പ്രകൃതിശാസ്ത്രവിഷയങ്ങളിൽ ലേഖനങ്ങളും ഫീച്ചറുകളും ന്യുസ് സ്റ്റോറികളും പ്രസിദ്ധീകരിക്കുകയുമുണ്ടായി .

ആനുകാലികങ്ങളിൽ സ്ഥിരം കോളമിസ്റ്റ് . കൃഷി വകുപ്പിന്റെ മുഖപത്രമായ കേരളകർഷകൻ മാസികയുടെ നവീകരണച്ചുമതലകൂടെയുള്ള ആദ്യത്തെ എഡിറ്റർ പദവി .

പുസ്‌തക രചനയ്ക്കും മാധ്യമപ്രവർത്തന മികവിനും സംസ്ഥാന സർക്കാരിൻറെ ''കാർഷികഭാരതി'' അടക്കം നിരവധി പുരസ്‌ക്കാരങ്ങൾ .

കേരളഭാഷാ ഇന്സ്റ്റിറ്റിയൂട്ടിൻറെ പ്രകൃതി ശാസ്ത്രവിഭാഗത്തിൽ റിസർച്ച് ഓഫീസറും പ്രസിദ്ധീകരണച്ചുമതലയുമുള്ള അസിസ്റ്റൻറ് ഡയറക്ടർ കൂടിയായിരുന്നു പ്രമുഖ എഴുത്തുകാരനായ  

ശ്രീ .സുരേഷ്‌മുതുകുളം .


കാർഷിക വകുപ്പ് ഉദ്യോഗസ്ഥൻ എന്നതിലുപരി കൃഷിയെ പ്രണയിക്കുന്ന ഇദ്ദേഹം ഇതിനകം നിരവധി പുസ്‌തകങ്ങളുടെ രചയിതാവ് എന്നനിലയിൽ അനുമോദങ്ങളും ആദരവും ഏറ്റുവാങ്ങിയിട്ടുണ്ട്‌ . കൃഷിവകുപ്പിൽ ജോയിന്റ് ഡയറക്റ്റർ ,പ്രമുഖ ഫാം ജേർണലിസ്റ്റ് ,ഫാം ഇൻഫർമേഷൻ ബ്യുറോയുടെ ഉപദേശക സമിതി അംഗം , ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഇൻഫർമേഷൻ ആഫീസർ എന്നീ നിലകളിലും മികവുറ്റ സേവനമനുഷ്ഠിച്ചിച്ചുണ്ട് .

മികച്ച കാർഷിക മാധ്യമ പ്രവർത്തകനുള്ള സംസ്ഥാന പുരസ്‌കാരവും സദ്‌സേവനരേഖയും ലഭിച്ചി ഇദ്ദേഹം കഴിഞ്ഞ 25 വർഷത്തിലേറെയായി മാതൃഭൂമി ദിനപത്രത്തിൽ കൃഷിയുമായി ബന്ധപ്പെട്ട ചോദ്യോത്തര പംക്തി കൈകാര്യം ചെയ്തുകൊലക്ഷക്കണക്കിന് വായനക്കാർക്ക് കൃഷിയറിവുകൾ പങ്കു വെക്കുന്നു .


കാർഷിക സംസ്‌കൃതിയുമായി ബന്ധപ്പെട്ടുകൊണ്ട് ശ്രീ .സുരേഷ് മുതുകുളം തയ്യാറാക്കിയ രണ്ട് പ്രമുഖ പുസ്തകങ്ങളുടെ പ്രൗഢോജ്വലമായ പ്രകാശനകർമ്മം കേരളത്തിലെ പുസ്‌തകപ്രസാധനരംഗത്തെ രണ്ട് പ്രമുഖ വ്യക്തിത്വങ്ങളുടെ നിറസാന്നിദ്ധ്യത്തിൽ ബഹു .കേരള കൃഷി വകുപ്പ് മന്ത്രി ശ്രീ .പി .പ്രസാദ് തിരുവനന്തപുരത്ത് നിർവ്വഹിച്ചിട്ടേറെയായില്ല .

ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള കാര്‍ഷിക മാസികയായ കൃഷിജാഗരണ്‍ മാസികയുടെ എക്സിക്യുട്ടീവ് എഡിറ്റർ ശ്രീ.സുരേഷ് മുതുകുളം രചിച്ച ''ഇലക്കറികളും കൃഷിപ്പെരുമയും'', ''തെങ്ങ് നന്മമരം '' എന്നീ രണ്ട് പുസ്‌തകങ്ങളുടെ പ്രകാശനകർമ്മമാണ് തിരുവനന്തപുരത്ത്‌ നടന്നത്. കേരളഭാഷാ ഇൻസ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച ഈ പുസ്‌തകങ്ങളുടെ ആദ്യ പ്രതികൾ പ്രഭാത് ബുക്ക് ഹൌസ് ജനറൽ മാനേജരും പ്രമുഖ എഴുത്തുകാരനുമായ ശ്രീ .ഹനീഫ റാവുത്തർ ബഹു.കൃഷിവകുപ്പു മന്ത്രിയിൽ നിന്നും ചടങ്ങിൽ എറ്റുവാങ്ങി.


കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ട് ഡയറക്‌ടർ പ്രൊ.വി.കാർത്തികേയൻ നായർ ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിച്ചു. തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിനിടയിലും പുസ്‌തക പ്രകാശനചടങ്ങിന് വേണ്ടപ്പെട്ട സഹായസഹകരണങ്ങൾ നൽകിയ കൃഷിവകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ശ്രീ.വിനോദ് മോഹൻ കൃഷി വകുപ്പിലെ മറ്റു സുഹൃത്തുക്കൾ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവരോടെല്ലാം തനിക്കുള്ള കൃതജ്ഞതയും കടപ്പാടും ഏറെ വലുതാണെന്ന് നന്ദിപ്രകടനത്തിൽ ഗ്രന്ഥകർത്താവ് സുരേഷ് മുതുകുളം ഹൃദയത്തിൻറെഭാഷയിൽ വ്യക്തമാക്കി.

പുസ്‌തകങ്ങൾക്ക് ആധികാരികവും പ്രൗഢവുമായ നിലയിൽ അവതാരിക എഴുതിയ പ്രൊഫ.വി.കാർത്തികേയനെ ചടങ്ങിൽ ഗ്രന്ധകർത്താവ് പ്രത്യേകം അനുമോദിക്കുകയുമുണ്ടായി.


കേരളത്തിലെ സവിശേഷ കാലാവസ്ഥാ സാഹചര്യത്തിൽ വളർത്താനും വിപണനം ചെയ്യാനും കഴിയുന്ന വിവിധ ഇലച്ചെടികളുടെ വളർത്തൽ, പരിപാലനം, വംശവർധന, ഫസ്റ്റ്എയിഡ് തുടങ്ങിയവ ഉൾപ്പെടുത്തിയ ''അലങ്കാര ഇലകൾ'' എന്ന ഇദ്ദേഹത്തിൻറെ മലയാളകൃതിയുടെ മൂന്നാം പതിപ്പിന്റെ പ്രകാശനകർമ്മവും ഈ അടുത്താണ് തിരുവനന്തപുരത്ത് നടന്നത്.


വിലാസം .

സുരേഷ് മുതുകുളം

സരയു .

ബാപ്പുജി നഗർ  

പോസ്റ് : മെഡിക്കൽ കോളേജ്‌

തിരുവനന്തപുരം -695011

bhakshyasree-large
samudra-harithamrutham26
MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

പരിസ്ഥിതി / ഗാർഡനിംഗ് ചിന്നാറിലെ ഉന്നതികളിൽ വിളഞ്ഞത് 45-ഇനം റാഗി