ചിന്നാറിലെ ഉന്നതികളിൽ വിളഞ്ഞത് 45-ഇനം റാഗി

ചിന്നാറിലെ ഉന്നതികളിൽ വിളഞ്ഞത് 45-ഇനം റാഗി
ചിന്നാറിലെ ഉന്നതികളിൽ വിളഞ്ഞത് 45-ഇനം റാഗി
Share  
2026 Mar 02, 06:46 AM
SAMUDRA
NISH

മറയൂർ: നിലം ഒരുക്കൽ മുതൽ വിളവെടുപ്പു വരെയുള്ള എല്ലാ ചെലവും വനംവകുപ്പ് വഹിച്ചു. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലെ അഞ്ച് ഉന്നതികളിൽ വിളഞ്ഞത് 45-ഇനം റാഗി. കഴിഞ്ഞ ദിവസം വിളവെടുപ്പും തുടങ്ങി. വിള വാങ്ങുന്നതും വനംവകുപ്പാണ്.

മറയൂർ പഞ്ചായത്തിലെ തായണ്ണൻകുടി, വെള്ളക്കല്ല്, പുതുക്കുടി, ഇരുട്ടളക്കുടി, കാന്തല്ലൂർ പഞ്ചായത്തിലെ മാങ്ങാപ്പാറക്കുടികളിലാണ് മൂന്നാർ വനം വന്യജീവി ഡിവിഷന്റെ മേൽനോട്ടത്തിൽ റാഗി കൃഷി നടത്തിയത്.


അന്യംനിന്നുപോയ ഇനങ്ങളാണ് കൃഷി ചെയ്തത്. പരമ്പരാഗത വിത്തിനിങ്ങളെ വീണ്ടെടുക്കാനുള്ള വനംവകുപ്പിന്റെ പുനർജീവനം പദ്ധതിയുടെ ഭാഗമായായിരുന്നു കൃഷി.


ഓരോ കുടിയിലെയും ഒരേക്കർ സ്ഥലത്ത് റാഗിക്കൃഷിയ്ക്ക് ഒരുലക്ഷം രൂപയാണ് കർഷകർക്ക് നൽകിയത്. വിത്ത്, പണിക്കൂലി എന്നിവയ്ക്കാണ് തുക അനുവദിച്ചത്.


മൊത്തം അഞ്ചേക്കർ സ്ഥലത്ത് കൃഷിചെയ്യുന്നതിന് അഞ്ചുലക്ഷം രൂപ അനുവദിച്ചു നൽകി.


കുടികളിലെ ഇക്കോ ഡിവലപ്മെൻ്റ് കമ്മിറ്റിയുടെ നേതൃത്തിലാണ് കർഷകർ കൃഷിയിറക്കിയത്.


മൂന്നാർ വാർഡൻ കെ.വി. ഹരികൃഷ്ണൻ, ചിന്നാർ അസി.വാർഡൻ ജി. അജികുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്.


ഗോത്രകർഷകർ വിളവെടുത്ത റാഗിയിൽ കുടിക്കാരുടെ സ്വന്തം ആവശ്യത്തിന് നൽകി ബാക്കിയുള്ള റാഗി വിപണിയിലെ വിലനൽകി വനംവകുപ്പിന്റെ ഇക്കോ ഡിവലപ്മെന്റ് കമ്മിറ്റി വാങ്ങും.


ഇവ മൂല്യവർധിത ഉത്പന്നങ്ങളാക്കി കേരളത്തിലെ വനം വകുപ്പിന്റെ വിവിധ ഇക്കോ ഷോപ്പുകളിൽ വില്പനയ്ക്ക് എത്തിക്കും. പ്രധാന മേളകളിൽ എത്തിച്ച് വില്പന നടത്തുകയും ചെയ്യുമെന്ന് ചിന്നാർ വന്യജീവിസങ്കേതം അസി. വാർഡൻ ജി. അജികുമാർ പറഞ്ഞു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

പരിസ്ഥിതി / ഗാർഡനിംഗ് 'കൊളിബിയോപ്‌സിസ് ബ്രൂണിഗലേര' പുതിയ കൂൺ ഇനം
SAMUDRA