പാറപ്പുറത്ത് പച്ചക്കറിത്തോട്ടമൊരുക്കി സർക്കാർ മഹിളാമന്ദിരം

പാറപ്പുറത്ത് പച്ചക്കറിത്തോട്ടമൊരുക്കി സർക്കാർ മഹിളാമന്ദിരം
പാറപ്പുറത്ത് പച്ചക്കറിത്തോട്ടമൊരുക്കി സർക്കാർ മഹിളാമന്ദിരം
Share  
2026 Feb 24, 09:42 AM
SAMUDRA
NISH

കോഴഞ്ചേരി : പാറപ്പുറത്ത് പച്ചക്കറിക്കൃഷി ചെയ്ത് നൂറുമേനി വിളവെടുത്ത് മാതൃകയാകുകയാണ് കീഴുകരയിലെ സർക്കാർ മഹിളാ മന്ദിരം. കോഴഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ കീഴുകരയിൽ വനിതാ ശിശു വികസന വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് സർക്കാർ മഹിളാ മന്ദിരം. 35 സെൻ്റിൽ സ്ഥിതിചെയ്യുന്ന 17 താമസക്കാരും നാല് ജീവനക്കാരുമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം കേരള കൃഷിവകുപ്പുമായി ചേർന്ന് പുതിയൊരു സംരംഭത്തിന് തുടക്കംകുറിച്ചു. മഹിളാ മന്ദിരത്തിലെ താമസക്കാർക്കും ജീവനക്കാർക്കുമായി അവരുടെ മാനസിക ശാരീരിക ഉന്മേഷത്തിനും, ഉണർവിനുമായി സംസ്ഥാന കൃഷിവകുപ്പിന്റെ കീഴിലുള്ള സ്ഥാപനാധിഷ്ഠിത പച്ചക്കറികൃഷി എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി 45,000-രൂപയുടെ പദ്ധതി നടപ്പാക്കി. കെട്ടിടത്തിന് ചുറ്റുമുള്ള പാറപ്പുറത്തും തരിശുഭൂമിയിലുമായി സ്ഥാപനത്തിലെ അംഗങ്ങൾ തന്നെ പച്ചക്കറിത്തോട്ടം ഉണ്ടാക്കുകയും വിവിധ ഇനത്തിലുള്ള പച്ചക്കറികൾ വിളയിച്ച് എടുക്കുകയും ചെയ്തു‌.


കോഴഞ്ചേരി കൃഷി ഓഫീസർ പി.രമേഷ് കുമാറിന്റെ നിരന്തരമായ പരിശ്രമവും അധ്വാനിക്കാൻ തയ്യാറായ മഹിളാ മന്ദിരത്തിലെ അംഗങ്ങളുടെ പ്രയത്നവുമാണ് ഈ വിജയത്തിനുപിന്നിൽ. സ്വന്തം പച്ചക്കറിത്തോട്ടത്തിൽനിന്നും വിളവെടുത്ത ചീരയിൽനിന്ന് സ്ക്വാഷ് ഉണ്ടാക്കാനും ഇവർക്ക് കഴിഞ്ഞു. പച്ചക്കറികൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കോഴഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോമോൻ പുതുപ്പറമ്പിൽ നിർവഹിച്ചു. വാർഡ് അംഗം ബിജോ പി.മാത്യു അധ്യക്ഷതവഹിച്ചു. സ്വന്തം കൃഷിയിടത്തിൽനിന്നും വിളവെടുത്ത ചീരയിൽനിന്നും നിർമിച്ച ചീര സ്ക്വാഷിന്റെ ആദ്യ വിൽപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത സജീവ് ഭാസ്കർ നിർവഹിച്ചു. പത്തനംതിട്ട പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷേർലി സക്കറിയാസ് പദ്ധതി വിശദീകരണം നടത്തി. കൃഷി ഡെപ്യൂട്ടി ഡയറക്‌ടർ ജാനറ്റ് ഡാനിയൽ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ റോളി മാത്യു, അശോക് ഗോപിനാഥ്, കോഴഞ്ചേരി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുനിത ഫിലിപ്പ്, സ്ഥാപനം സൂപ്രണ്ട് പി.എസ്.ഷാഹിന, കോഴഞ്ചേരി കൃഷി ഓഫീസർ പി.എസ്.രമേശ്‌കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

പരിസ്ഥിതി / ഗാർഡനിംഗ് 'കൊളിബിയോപ്‌സിസ് ബ്രൂണിഗലേര' പുതിയ കൂൺ ഇനം
പരിസ്ഥിതി / ഗാർഡനിംഗ് ചിന്നാറിലെ ഉന്നതികളിൽ വിളഞ്ഞത് 45-ഇനം റാഗി
SAMUDRA