വടകര: "ആരോഗ്യരക്ഷയ്ക്ക് അനുയോജ്യ ഭക്ഷണം" എന്ന മുദ്രാവാക്യവുമായി വടകരയുടെ കാർഷിക പാരമ്പര്യത്തെ വിളിച്ചോതുന്ന 'ഹരിതാമൃതം 2026' ഫെബ്രുവരി 13 മുതൽ 17 വരെ വടകര ടൗൺഹാളിൽ അരങ്ങേറും. വടകര മഹാത്മാ ദേശസേവ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ആവിഷ്‌കരിച്ച മേളയിൽ കേരള ജൈവ കർഷക സമിതി, ഓയിസ്ക ഇന്റർനാഷണൽ വടകര ചാപ്റ്റർ, ഭക്ഷ്യശ്രീ ബഹുജന സംഘടന എന്നിവർ സഹകരിക്കുന്നു.
ഫെബ്രുവരി 13: ഉദ്ഘാടനവും വിജ്ഞാന സദസ്സും
വെള്ളിയാഴ്ച രാവിലെ 9 മണിക്ക് എം.ജി. സർവ്വകലാശാല ഓർഗാനിക് ഫാമിംഗ് കോഴ്സ് ഡയറക്ടർ കെ.വി. ദയാൽ മേള ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാനും നഗരസഭ ചെയർപേഴ്സണുമായ പി.കെ. ശശി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വി.പി. രമേശൻ സ്വാഗതം പറയും. ഹരിതാമൃതം ചെയർമാൻ പി.പി. ദാമോദരൻ മാസ്റ്റർ ഉദ്ഘാടകനെ പൊന്നാട അണിയിക്കും. ഹീര നെട്ടൂർ, എം. ഫൈസൽ മാസ്റ്റർ, വിജിൽ കുമാർ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിക്കും.
ടി.പി. ഗോപാലൻ, സതീശൻ കുരിയാടി, എം.സി. ഇബ്രാഹിം, കെ.കെ. കൃഷ്ണൻ, വി.എം. വിനു, സി.പി. പ്രിയങ്ക, എൻ.എം. ബിജു, പി. സോമശേഖരൻ, പി. സത്യാനാഥൻ, കൊയിലോത്ത് ബാബു, സി.കെ. കരീം എന്നിവർ ആശംസകൾ നേരും. മുൻ ചെയർപേഴ്സൺ കെ.പി. ബിന്ദു ബ്രോഷർ പ്രകാശനം ചെയ്യും; ഗിന്നസ് ജേതാവ് ബാലകൃഷ്ണൻ അത്തോളി ഏറ്റുവാങ്ങും. പുറന്തോടത്ത് ഗംഗാധരൻ (ഹരിതാമൃതം ഇന്നലെകളിലൂടെ), പ്രൊഫ. കെ.കെ. മഹ്മൂദ് (സ്മരണാഞ്ജലി) എന്നിവർ പ്രഭാഷണങ്ങൾ നടത്തും. ട്രസ്റ്റ് ചെയർമാൻ ടി. ശ്രീനിവാസൻ നന്ദി പറയും.
- രാവിലെ 11 - സെമിനാർ: 'കാലാവസ്ഥയും കൃഷിരീതികളും' - ഉദ്ഘാടനം: വി.പി. സുകുമാരൻ. അവതരണം: ബാബുരാജ് എം. വയനാട്. സംസാരിക്കുന്നവർ: ഇല്യാസ് കെ.പി., സുന്ദരൻ മലപ്പുറം. സ്വാഗതം: കെ.എം. ബാലകൃഷ്ണൻ, അധ്യക്ഷൻ: അഡ്വ. വിനൽകുമാർ ടി.വി., ആശംസ: കെ.പി. ചന്ദ്രശേഖരൻ, പ്രൊഫ. കെ.കെ. മഹ്മൂദ്, നന്ദി: കെ.പി. വിനോദൻ.
- ഉച്ചയ്ക്ക് 2 - ഓപ്പൺ ഫോറം: 'മനുഷ്യ മൂത്രത്തിലെ 3079 ഘടകങ്ങൾ' - അവതരണം: അഡ്വ. ടി. നാരായണൻ. അധ്യക്ഷൻ: ബാലഗോപാലൻ വെള്ളികുളങ്ങര. സ്വാഗതം: സി.പി. ചന്ദ്രൻ, നന്ദി: കെ.കെ. കുഞ്ഞികൃഷ്ണൻ.
- വൈകുന്നേരം 5 - പ്രഭാഷണം: 'ഔഷധ സസ്യങ്ങളുടെ പ്രാധാന്യം' - അവതരണം: കെ. തങ്കച്ചൻ വൈദ്യർ. അധ്യക്ഷൻ: ഡോ. പി.കെ. സുബ്രഹ്മണ്യൻ. സ്വാഗതം: അഡ്വ. ലതിക ശ്രീനിവാസ്, നന്ദി: ജിഷ വി.കെ.
ഫെബ്രുവരി 14: ഭക്ഷ്യകൃഷി സമ്മേളനവും പുരസ്കാരദാനവും
രാവിലെ 10-ന് 'ഭക്ഷ്യശ്രീ'യുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യകൃഷി സമ്മേളനം മുൻ വൈസ് ചാൻസലർ ഡോ. കെ.കെ.എൻ. കുറുപ്പ് ഉദ്ഘാടനം ചെയ്യും. ഡോ. കെ.വി. മുഹമ്മദ് കുഞ്ഞി അധ്യക്ഷനാകും. വി.കെ. വിനു, റെനീഷ് എം., എം. അബ്ദുൽ സലാം, അസീസ് വി., വരപ്പുറത്ത് രാമചന്ദ്രൻ, മുഹമ്മദ് പി. എവറസ്റ്റ്, അടിയേരി രവീന്ദ്രൻ, ഡോ. പത്മനാഭൻ ഊരാളുങ്കൽ, കെ.എം. ബാലകൃഷ്ണൻ എന്നിവർ സംസാരിക്കും. പ്രൊഫ. വർഗീസ് മാത്യൂ, എ.കെ. വിനോദ, ജേക്കബ് മേലേടത്ത്, സി.വി. വിദ്യാധരൻ, എം.ജി. സേവ്യർ, നർഗീസ് ടീച്ചർ, സത്യൻ മാടാക്കര, ഗ്രേസ് ബിജോ, പുഷ്പ കാനാട്, ടി.പി. ഫാത്തിമ ടീച്ചർ എന്നിവർ ചർച്ചയിൽ പങ്കെടുക്കും. ദിവാകരൻ ചോമ്പാല, പി.പി. ഉണ്ണികൃഷ്ണൻ, അഡ്വ. എ.എം. സന്തോഷ് എന്നിവർ രേഖകൾ അവതരിപ്പിക്കും. സ്വാഗതം: ടി. ശ്രീനിവാസൻ, നന്ദി: കെ. പ്രകാശൻ.
- ഉച്ചയ്ക്ക് 2 - ജൈവ നെൽകർഷക സംഗമം: ഉദ്ഘാടനം: പത്മശ്രീ ചെറുവയൽ രാമൻ. സംസാരിക്കുന്നവർ: ലെനീഷ് കെ., കണ്ണമ്പ്രത്ത് പദ്മനാഭൻ, ടി.വി. ജയകൃഷ്ണൻ, രവീന്ദ്രൻ കൊടക്കാട്. പ്രസീഡിയം: ടി.കെ. ജയപ്രകാശ്, Er. ഉണ്ണികൃഷ്ണപ്പണിക്കർ, ടി.വി. രാജൻ. സ്വാഗതം: രമേശൻ പാലയാട്ട്, നന്ദി: പി.കെ. കൃഷ്ണൻ.
- വൈകുന്നേരം 5 - പുരസ്കാര സമർപ്പണം: എസ്.ആർ. ശ്യാംകുമാറിന് (അമ്പാടി ഗോശാല) കെ.കെ. രമ എം.എൽ.എ. ഹരിതാമൃതം പുരസ്കാരം നൽകും. അധ്യക്ഷൻ: ടി. ശ്രീനിവാസൻ. പി.പി. ദാമോദരൻ മാസ്റ്റർ, പി.പി. പ്രസീത് കുമാർ, പുറന്തോടത്ത് ഗംഗാധരൻ, പ്രൊഫ. കെ.കെ. മഹ്മൂദ്, വി.പി. രമേശൻ, ടി.കെ. വിജയരാഘവൻ, അഡ്വ. ഇ. നാരായണൻ നായർ, ടി.കെ. ജയപ്രകാശ്, അടിയേരി രവീന്ദ്രൻ, പി.പി. രാജൻ, പി.എം. വത്സലൻ, വി.പി. ശിവകുമാർ എന്നിവർ പങ്കെടുക്കും. സ്വാഗതം: എൻ.കെ. അജിത് കുമാർ, നന്ദി: പി.കെ. പ്രകാശൻ.
- 6:30 - ഗാനാമൃതം: മോഹനൻ മോഹനാലയവും സംഘവും.
ഫെബ്രുവരി 15: ജൈവകൃഷി പ്രായോഗിക രീതികൾ
രാവിലെ ഡോ. ടി. വനജയെ ആദരിക്കും. കുര്യാച്ചൻ തെരുവൻ കുന്നേൽ ക്ലാസെടുക്കും. അധ്യക്ഷൻ: പത്മനാഭൻ കണ്ണമ്പ്രത്ത്. സ്വാഗതം: രവീന്ദ്രൻ പി., നന്ദി: പി.കെ. രാജൻ മാസ്റ്റർ. തുടർന്ന് പത്മനാഭൻ കണ്ണമ്പ്രത്ത്, ചന്ദ്രൻ ചാലിയകത്ത് എന്നിവർ വിവിധ സെഷനുകൾ നയിക്കും. സി.പി. കൃഷ്ണകുമാർ, പത്മനാഭൻ ഊരാളുങ്കൽ, കെ.എം. ഗോവിന്ദൻ, രവീന്ദ്രൻ ചള്ളയിൽ, ടി.കെ. ജയപ്രകാശ്, കെ. സുരേഷ് എന്നിവർ പങ്കെടുക്കും.
- വൈകുന്നേരം 4 - ഓപ്പൺ ഫോറം: അവതരണം: ഡോ. വി. വിജയകുമാർ. അധ്യക്ഷൻ: സി.എച്ച്. ശിവദാസ്. സംസാരിക്കുന്നവർ: എം. അബ്ദുള്ള വൈദ്യർ, മണലിൽ മോഹനൻ, ഡോ. പി.കെ. സുബ്രഹ്മണ്യൻ, സബിത്ത് റിയാലു. സ്വാഗതം: ഒ.പി. ചന്ദ്രൻ, നന്ദി: അച്യുതൻ കുളങ്ങരത്ത്.
- വൈകുന്നേരം 6 - ഡോക്യുമെന്ററി: ടി.കെ. അഷ്റഫ് പ്രകാശനം ചെയ്യും. ബിജു കാരക്കോണം, ഇസ്മായിൽ, റസാഖ് കല്ലേരി, വി.പി. ശിവകുമാർ, ഒ.എ. ലക്ഷ്മി ടീച്ചർ, ഷബീഷ് എം.കെ., പി.കെ. സുകിൽ, ഷാജി എടയത്ത് എന്നിവർ പങ്കെടുക്കും.
ഫെബ്രുവരി 16: പുസ്തക ചർച്ചയും അനുസ്മരണവും
ഡോ. നിശാന്ത് പുതുപ്പണം, ബാലൻ മടപ്പള്ളി, പ്രദീപ് ഓർക്കാട്ടേരി എന്നിവരുടെ പുസ്തകങ്ങളെക്കുറിച്ച് ചർച്ച. ഉദ്ഘാടനം: പി.പി. ഉണ്ണികൃഷ്ണൻ. പങ്കെടുക്കുന്നവർ: പി.കെ. രാജൻ മാസ്റ്റർ, ദിവാകരൻ ചോമ്പാല, കെ.കെ. ദിലീപ് കുമാർ, വി.ടി. സദാനന്ദൻ, രമേശൻ മാസ്റ്റർ പലയാട്. സ്വാഗതം: മോഹനൻ മോഹനാലയം, അധ്യക്ഷൻ: പ്രസാദ് വിലങ്ങിൽ, നന്ദി: വി.പി. ചിത്രഭായി.
- ഉച്ചയ്ക്ക് 2 - എന്റോവ്മെന്റ്: പി. ഹരീന്ദ്രനാഥ് സമർപ്പിക്കും. അധ്യക്ഷൻ: പ്രൊഫ. കെ.കെ. മഹ്മൂദ്. സ്വാഗതം: പി.പി. രാജൻ, നന്ദി: സി.കെ. സുധീർ.
- ഉച്ചയ്ക്ക് 2:30 - ഓപ്പൺ ഫോറം: ഡോ. ജേക്കബ് വടക്കൻചേരി. അധ്യക്ഷൻ: ഹാരിഫ് ഗ്രീൻവ്യൂ. പങ്കാളികൾ: കെ.എം. ബാലകൃഷ്ണൻ, അടിയേരി രവീന്ദ്രൻ, എൻ.കെ. അജിത് കുമാർ. സ്വാഗതം: സി.എം. മുഹമ്മദ് ശരീഫ്, നന്ദി: പി.കെ. പ്രകാശൻ.
- മാധവ് ഗാഡ്ഗിൽ പ്രഭാഷണം: അഡ്വ. വിനോദ് പയ്യട. അധ്യക്ഷൻ: ടി.കെ. വിജയരാഘവൻ. സ്വാഗതം: കെ.എം. അസ്ലം, നന്ദി: കെ. രവീന്ദ്രൻ.
- വൈകുന്നേരം 5 - അനുസ്മരണ സഭ: ഉദ്ഘാടനം: കവി വീരാൻകുട്ടി. പങ്കെടുക്കുന്നവർ: ശ്രീനിവാസൻ (സിനിമാതാരം), മഹേഷ് മങ്ങാട്, എം.എം. ഭാസ്കരൻ വൈദ്യർ, ആർ. ഉത്തമൻ വൈദ്യർ, പി. രജനി, സോമൻ മുതുവന, പപ്പൻ നരിപ്പറ്റ, ടി. രാധാകൃഷ്ണൻ മാസ്റ്റർ, സി.എച്ച്. ശിവദാസ്, സുരേഷ് ഗുരുക്കൾ, അശോകൻ ചെമഞ്ചേരി, പി.കെ. പ്രകാശൻ, സിജിന പി.കെ. സ്വാഗതം: കെ. ശശികല ടീച്ചർ, അധ്യക്ഷൻ: തയ്യുള്ളതിൽ രാജൻ, നന്ദി: നാൻസി പി.
- കലാപരിപാടി: പ്രേംകുമാർ വടകര & റസാഖ് കല്ലേരി.
ഫെബ്രുവരി 17: സമാപന സമ്മേളനം
രാവിലെ നഗരസഭയുടെ ജനകീയ ആസൂത്രണ വാർഷികവും സ്മരണാഞ്ജലിയും പി.കെ. ശശി ഉദ്ഘാടനം ചെയ്യും. മണലിൽ മോഹനൻ പ്രഭാഷണം നടത്തും. ഡോ. എൻ. മോഹനൻ, ഇ. അരവിന്ദാക്ഷൻ മാസ്റ്റർ, അഡ്വ. ഇ. നാരായണൻ നായർ, എം.സി. ഇബ്രാഹിം, കെ. സരോജിനി, വി.കെ. അസീസ്, എൻ.കെ. രവീന്ദ്രൻ മാസ്റ്റർ, കോറോത്ത് ബാബു, വി.സി. ലീല, എ.പി. മോഹനൻ, അഡ്വ. ലതികാ ശ്രീനിവാസ്, പി. സഫിയ, ബേബി പ്രസീത, എൻ.പി. ബാലകൃഷ്ണൻ, പി.പി. ബാലകൃഷ്ണൻ, അരവിന്ദാക്ഷൻ പുത്തൂർ, വി.സി.വി. നാസർ, മോഹനൻ മാസ്റ്റർ എന്നിവർ സംബന്ധിക്കും. സ്വാഗതം: കെ. ഗീത, അധ്യക്ഷൻ: പി.എം. വത്സലൻ, നന്ദി: കെ. പ്രവീൺ കുമാർ.
- വൈകുന്നേരം 3 - സമാപനം: ഉദ്ഘാടനം: ഷാഫി പറമ്പിൽ എം.പി. അധ്യക്ഷൻ: പി.പി. ദാമോദരൻ. പാലേരി രമേശൻ, കോട്ടയിൽ രാധാകൃഷ്ണൻ, സി.വി. ശുഭ, മുടപ്പിലാവിൽ വിജയൻ ഗുരുക്കൾ എന്നിവർ സംസാരിക്കും.
- ആദരം: സി.കെ. നാണു, എം. അബ്ദുള്ള വൈദ്യർ, കെ.പി. ഉണ്ണിഗോപാലൻ, വി.സി. വിജയൻ മാസ്റ്റർ, കെ.പി. ചന്ദ്രശേഖരൻ എന്നിവരെ ആദരിക്കും. പി.പി. പ്രസീത് കുമാർ, പ്രൊഫ. കെ.കെ. മഹ്മൂദ് എന്നിവർ ആദരണീയരെ പരിചയപ്പെടുത്തും.
- ആശംസകൾ: ഡോ. എം. മുരളീധരൻ, മനയത്ത് ചന്ദ്രൻ, അഡ്വ. ഇ.കെ. നാരായണൻ, പ്രൊഫ. ടി.വി. അബ്ദുനൂർ, കെ.വി. മുഹമ്മദ് ഗുരുക്കൾ, ടി. ശ്രീധരൻ, ഇ. അരവിന്ദാക്ഷൻ, ഡോ. എം.കെ. രശ്മി, മാണിക്കോത്ത് ചന്ദ്രി, എ.പി. മോഹനൻ, ടി.ജി. മയ്യന്നൂർ, രാജേഷ് ഗുരുക്കൾ, രഘു ഇരിങ്ങൽ.
- സമ്മാനദാനം: പച്ചക്കറിത്തോട്ട മത്സര വിജയികൾക്ക് വടകര നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.എം. ഷൈനി സമ്മാനങ്ങൾ നൽകും.
- അവലോകനം: വി.പി. രമേശൻ, സ്വാഗതം: പുറന്തോടത്ത് ഗംഗാധരൻ, നന്ദി: അഡ്വ. ലതികാ ശ്രീനിവാസ്.
- രാത്രി 7 - പാട്ടുമഴ: ഭരതൻ കുട്ടോത്ത് & സംഘം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








