വടകര: ഹരിതാമൃതം '26-ന്റെ ഭാഗമായി സംഘടിപ്പിച്ച നഗരസഭാതല പച്ചക്കറിത്തോട്ട മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. മരുതോങ്കരയിലെ ശശീന്ദ്രൻ പാറയുള്ള പറമ്പത്ത് (പുത്തലത്ത്, കോതോട്) മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
മറ്റ് വിജയികൾ:
- രണ്ടാം സ്ഥാനം: രമേഷ് (ഗീതം, മാടോളതിൽ)
- മൂന്നാം സ്ഥാനം: ലക്ഷ്മി വേലായുധൻ (ലക്ഷ്മി നിലയം, ചീരോക്കര, പഴങ്കാവ്)
പ്രോത്സാഹന സമ്മാനങ്ങൾ: വാസു കുന്നുമ്മൽ (എടച്ചേരി നോർത്ത്), കൃഷ്ണകുമാർ (സൂര്യ, കെ.ടി. ബസാർ, ചോറോട്), ബാലകൃഷ്ണൻ (ചോമ്പാല, മുക്കാളി ഹാർബർ പരിസരം), രമേശൻ പാലയാട്ട് (ചേരിപ്പൊയിൽ) എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി.
റിട്ട. സി.സി. ഇ.ടി. ശ്രീധരൻ ചെയർമാനും, റിട്ട. കൃഷി ഫീൽഡ് ഓഫീസർ കൺവീനറും, ചന്ദ്രി മാണിക്കോത്ത്, സി.പി. ചന്ദ്രൻ, വി.പി. ചിത്രഭായി എന്നിവർ അംഗങ്ങളുമായ സമിതിയാണ് പച്ചക്കറിത്തോട്ടങ്ങൾ സന്ദർശിച്ച് വിജയികളെ തിരഞ്ഞെടുത്തത്.
സമ്മാനദാനം 17-ന് ഫെബ്രുവരി 17-ന് വൈകുന്നേരം 4 മണിക്ക് നടക്കുന്ന ഹരിതാമൃതം '26 സമാപന സമ്മേളനത്തിൽ വച്ച് വടകര നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.എം. ഷൈനി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








