പനമരം: പനമരത്തും പരിസരങ്ങളിലും തെങ്ങുകളിൽ മഞ്ഞളിപ്പുരോഗം പടർന്നുപിടിക്കുന്നു. തൈത്തെങ്ങുകളിലടക്കം തെങ്ങോലകൾ മഞ്ഞനിറത്തിലാകുന്നത് കേരകർഷകരെ ആശങ്കയിലാഴ്ത്തുകയാണ്.
മഞ്ഞളിപ്പിനുപിന്നാലെ ദിവസങ്ങൾക്കുള്ളിൽ തെങ്ങോലകൾ കരിഞ്ഞുണങ്ങുകയും മട്ടൽ അടർന്നുവീഴുകയുമാണ്. പതിയെ കൂമ്പുകരിയുകയും ചീയുകയും ചെയ്യുകയാണ്. മുൻപ് വെള്ളക്കെട്ടുള്ള ഇടങ്ങളിലാണ് തെങ്ങുകൾക്ക് ഇത്തരത്തിലുള്ള രോഗബാധകൾ കണ്ടിരുന്നത്. എന്നാൽ, ഇപ്പോൾ കരഭൂമിയിൽ ഉൾപ്പെടെ രോഗംപടരുകയാണ്.
വർഷങ്ങളായ തെങ്ങുമുതൽ കായ്‌ഫലമാകാത്ത ചെറിയ തെങ്ങുകൾക്കുപോലും രോഗബാധ കാണുന്നുണ്ട്. രോഗം ബാധിച്ച തെങ്ങുകൾ ആഴ്ചയ്ക്കുള്ളിൽ പട്ടയെല്ലാം കൊഴിഞ്ഞ് തടിമാത്രമായി മാറുകയാണ്. മച്ചിങ്ങ പൊഴിയുന്നതും കൂടുതലാകുന്നതോടെ തേങ്ങ ഉത്പാദനത്തെയും ബാധിക്കുകയാണ്. പല മരുന്നുകളുളം പ്രയോഗിച്ചെങ്കിലും ഒരുഫലവുമില്ലെന്നാണ് കർഷകർ പറയുന്നത്. വിഷയത്തിൽ കൃഷിവകുപ്പിന്റെ അടിയന്തരശ്രദ്ധ ഉണ്ടാവണമെന്ന ആവശ്യം ശക്തമാവുകയാണ്.
മഗ്നീഷ്യത്തിന്റെയും ബോറോണിൻ്റെയും അളവുകുറയുന്നതാണ് ഇത്തരത്തിലുള്ള രോഗബാധയ്ക്കുകാരണമെന്നാണ് കർഷകർ അഭിപ്രായപ്പെടുന്നത്. കാത്സ്യത്തിൻ്റെ കുറവ് തെങ്ങിന്റെ വളർച്ചയെ ബാധിക്കുന്നുണ്ടെന്നും മണ്ണിലെ ധാതുലവണങ്ങളുടെയും മൂലകങ്ങളുടെയും ഘടനയിൽ വന്നിരിക്കുന്ന മാറ്റമാണ് കുമിൾരോഗം ബാധിക്കാനും കൂമ്പുചീയലിനും കാരണമെന്നുമാണ് കർഷകർ പറയുന്നത്. വർധിച്ചുവരുന്ന രോഗബാധയിൽ ബന്ധപ്പെട്ടവരുടെ ശാസ്ത്രീയപരിശോധനകൾ വേണമെന്നും പ്രതിരോധമാർഗങ്ങൾ കണ്ടെത്തണമെന്നും കേരകർഷകർ ആവശ്യപ്പെടുന്നു.
സർക്കാരുകൾ ശ്രദ്ധചെലുത്തണം
കാലാവസ്ഥാവ്യതിയാനവും വന്യമൃഗശല്യവും കാരണം വിളനാശം നേരിട്ടിട്ടും കർഷകർ പിടിച്ചുനിൽക്കുന്നതിനിടെയാണ് വ്യാപകമായ രോഗം പടരുന്നത്. മണ്ടചീയൽ, കൂമ്പുചീയൽ, മഞ്ഞളിപ്പ്, ഇലകരിച്ചിൽ തുടങ്ങിയ രോഗങ്ങളാലും കൊമ്പൻചെല്ലി, ചെമ്പൻചെല്ലി തുടങ്ങിയവയുടെ ആക്രമണത്താലും ഇവിടത്തെ തെങ്ങുകൾ അപ്രത്യക്ഷമാവുന്ന അവസ്ഥയിലാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിഷയത്തിൽ അടിയന്തര ശ്രദ്ധചെലുത്തണം. ശാസ്ത്രീയപഠനം നടത്തി ഫലപ്രദമായ രീതിയിൽ ഉത്പാദനം വർധിപ്പിക്കുന്നതിനുള്ള നടപടികൾ ഉണ്ടാവണം.
- സെബാസ്റ്റ്യൻ വെള്ളക്കുഴി
കർഷകൻ, പനമരം
(കടപ്പാട്: മാതൃഭൂമി ന്യൂസ്)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








