വയനാടിന്റെ അതിഥിയായി 'കുറത്തിലയൻ വാത്ത'
കല്പറ്റ: പറന്ന് പറന്ന് ഹിമാലയപർവതം കടന്ന് വയനാട്ടിൽ അതിഥിയായെത്തി കുറിത്തലയൻ വാത്ത (Bar-headed goose). തണ്ണീർcoടങ്ങളുടെ ആരോഗ്യവും പക്ഷിസമ്പത്തും വിലയിരുത്തുന്നതിനായി നടത്തിയ ഈ വർഷത്തെ ഏഷ്യൻ നീർപ്പക്ഷി സെൻസസിലാണ് കുറിത്തലയൻ വാത്തയെ വയനാട്ടിൽ കണ്ടെത്തിയത്. കൊളവള്ളിയിലെ പാടശേഖരത്തിൽ വെച്ചാണ് 26 എണ്ണമുള്ള കുറിത്തലയൻ വാത്തയുടെ കൂട്ടത്തെ കണ്ടെത്തിയത്.
പക്ഷിനിരീക്ഷണങ്ങളുടെ ഡേറ്റബേസായ 'ഇ-ബേഡി'ലെ കണക്കുപ്രകാരം വയനാട്ടിൽ ഇവയെ ആദ്യമായാണ് കണ്ടെത്തുന്നത്.
ലോകത്തിലെ ഉയരംകൂടിയ മലനിരയായ ഹിമാലയത്തിനുമുകളിലൂടെ പറന്ന് ദേശാടനം നടത്തുന്ന പക്ഷിയാണ് കുറിത്തലയൻ വാത്ത, സൗത്ത് ഈസ്റ്റ് ചൈനയിലും ടിബറ്റൻ പീഠഭൂമിയിലും മംഗോളിയയിലുമാണ് ഇവയുടെ പ്രജനനം. അവിടെനിന്നാണ് തണുപ്പുകാലത്ത് ഹിമാലയ പർവതത്തിനുമുകളിലൂടെ പറന്ന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെത്തുന്നത്. തണുപ്പുകാലത്ത് ഭക്ഷണംതേടിയാണ് ഇവ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ എത്തുന്നത്. ഇന്ത്യയിൽ വേനൽ കടുക്കുന്ന മാർച്ചോടുകൂടി ഇവ തിരികെ മടങ്ങുകയുംചെയ്യും. കർണാടകത്തിലും ത്യശ്ശൂരിലെ കോൾപാടങ്ങളിലും കണ്ണൂർ കുനിയൻ തണ്ണീർത്തടത്തിലും മറ്റുജില്ലകളിലും ഇവയെ ഇതിനുമുൻപ് കണ്ടെത്തിയിട്ടുണ്ട്.
സർവേ തണ്ണീർത്തടങ്ങളിൽ
ജില്ലയിലെ പ്രധാന തണ്ണീർത്തടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു സർവേ. ഹ്യൂം സെൻ്റർ ഫോർ എക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി, സോഷ്യൽ ഫോറസ്ട്രി വയനാട്, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, വയനാട് ബേഡേഴ്‌സ് എന്നിവ ചേർന്നാണ് സർവേ നടത്തിയത്, പനമരം, വള്ളിയൂർക്കാവ്, ആറാട്ടുതറ, കാരാപ്പുഴ, നെല്ലറച്ചാൽ, പേകാടി, കൊളവള്ളി, ബാണാസുര ഡാം എന്നിവിടങ്ങളിലും വയനാട് വന്യജീവിസങ്കേതത്തിലെ ഗോളൂർ, അമ്മവയൽ എന്നീ ഭാഗങ്ങളിലുമായിട്ടാണ് നീർപ്പക്ഷി സർവേ നടന്നത്.
മനുഷ്യരുടെ ഇടപെടൽകാരണം തണ്ണീർത്തടങ്ങളുടെ വിസ്തൃതി കുറയുന്നതടക്കുമുള്ള പ്രശ്നങ്ങൾ നീർപ്പക്ഷികളുടെ എണ്ണം കുറയാൻ കാരണമായതായി സ്റ്റേറ്റ് ഓഫ് ഇന്ത്യാസ് ബേഡിൻ്റെ റിപ്പോർട്ടിലുണ്ട്. ഇത്തരം പഠനങ്ങൾക്കായി നീർപ്പക്ഷി സെൻസസിലെ വിവരങ്ങൾ പ്രയോജനപ്പെടുമെന്ന് സർവേ കോഡിനേറ്റർ ഡോ. ആർ.എൽ. രതീഷ് പറഞ്ഞു:
മുതിർന്ന പക്ഷിനിരീക്ഷകർ, പരിസ്ഥിതിപ്രവർത്തകർ, വിദ്യാർഥികൾ എന്നിവരടക്കം 35 പേർ സർവേയ്ക്ക് നേതൃത്വം നൽകി. 'വയനാട് കുട്ടി ബേഡേഴ്‌സ് അംഗങ്ങളും പങ്കാളികളായി. സർവേ സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ച് ഓഫീസർ സജീവൻ ഉദ്ഘാടനംചെയ്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








_h_small.jpg)

