കണ്ണൂർ : ജില്ലയിൽ 307 പുതിയ പോളിങ് സ്റ്റേഷനുകൾ ഒരുക്കിയതായും ഇതുൾപ്പെടെ ആകെയുള്ള 2177 പോളിങ് സ്റ്റേഷനുകളിൽ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വൾനറബിലിറ്റി മാപ്പിങ് നടത്തുമെന്നും കളക്‌ടർ അരുൺ കെ. വിജയൻ അറിയിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അംഗീകൃത രാഷ്ട്രീയപാർട്ടികളുടെ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്‌ടർ മുഴുവൻ പോളിങ് സ്റ്റേഷനുകളിലും ബി.എൽഎമാരെ നിയമിക്കാൻ രാഷ്ട്രീയപാർട്ടികൾ നടപടി സ്വീകരിക്കണം.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ 1858 പോളിങ് സ്റ്റേഷനുകളായിരുന്നു. ഇതിൽ 53 ക്രിട്ടിക്കൽ ബൂത്തുകളും 132 വൾനറബിൾ ബൂത്തുകളും ഉണ്ടായിരുന്നു. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ 1860 പോളിങ് സ്റ്റേഷനുകളായിരുന്നു. ഇതിൽ 420 ക്രിട്ടിക്കൽ ബൂത്തുകളും 121 വൾനറബിൾ ബൂത്തുകളുമാണ് ഉണ്ടായിരുന്നത്.
മുഴുവൻ ബൂത്തുകളുടെയും ക്രമസമാധാനനില പരിശോധിച്ച് ക്രിട്ടിക്കൽ, വൾനറബിൾ ബൂത്തുകൾ കണ്ടെത്തി മാനദണ്ഡപ്രകാരം പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷൻ മുമ്പാകെ സമർപ്പിക്കും.
ഇതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ കളക്‌ടർ യോഗത്തിൽ വിശദീകരിച്ചു. വൾനറബിലിറ്റി മാപ്പിങ് നടത്തുന്നതിന്റെ ഭാഗമായി സെക്‌ടർ ഓഫീസർമാരുടെ നിയമനം അടിയന്തരമായി നടത്താൻ നിർദേശിച്ചു.
വില്ലേജ് അടിസ്ഥാനത്തിൽ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം വിളിച്ചുചേർക്കണമെന്ന് വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ ആവശ്യപ്പെട്ടു. യോഗത്തിൽ കെ.വി. സുമേഷ് എംഎൽഎ, റൂറൽ എസ്‌പി അനുജ് പലിവാൽ, സബ് കളക്ടർ കാർത്തിക്' പാണിഗ്രഹി, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ.കെ. ബിനി, രാഷ്ട്രീയകക്ഷിനേതാക്കളായ ചന്ദ്രൻ തില്ലങ്കേരി, അൻസാരി തില്ലങ്കേരി, ടി.സി. മനോജ്, ജോൺസൺ പി. തോമസ്, അനീഷ് കുമാർ, വെള്ളോറ രാജൻ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








_h_small.jpg)

