'ഭക്ഷ്യശ്രീ 'യുടെ നേതൃത്വത്തിൽ കല്ലാമലയിൽ
നേന്ത്രവാഴ കൃഷിക്ക് തുടക്കമായി
ചോമ്പാല : 'ശുദ്ധമായ ഭക്ഷണം ജന്മാവകാശം ' എന്ന സന്ദേശവുമാ യിപ്രവർത്തിക്കുന്ന 'ഭക്ഷ്യശ്രീ' ബഹുജന സംഘടനയുടെ നേതൃത്വത്തിൽ അഴിയൂർ പഞ്ചായത്തിൽ കല്ലാമല ഭാഗത്തും കോവ്ക്കൽ കടവിനു സമീപവും രാസവളങ്ങളും കീടനാശിനികളും ഒഴിവാക്കി ജൈവരീതിയിൽ നേന്ത്രവാഴകൃഷി പ്രോത്സാഹിപ്പിക്കുന്നു .
കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ കൃഷികളിലൊന്നായ നാടൻ നേന്ത്രവാഴക്കുലകൾ പൂർണ്ണമായും ജൈവരീതിയിൽ വിളയിച്ചെടുത്തുകൊണ്ട് അശേഷം മായം കലരാത്ത ശുദ്ധമായ വെളിച്ചെണ്ണയിൽ ബനാന ചിപ്‌സ് നിർമ്മിക്കുന്നതിനായി 'കോവിലകം ഫുഡ് പ്രോഡക്‌ട്സ് 'എന്നപേരിൽ ഒരുസ്ഥാപനവും അഴിയൂർ പഞ്ചായത്തിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട് .'
1998 മുതൽ ഗുണമേന്മയ്ക്ക് ഭാരത് സർക്കാർ അംഗീകാരം തുടർച്ചയായി നേടിയ ഇന്ത്യയിലെ ഒന്നാമത്തെ വെളിച്ചെണ്ണ എന്ന ഖ്യാതി നേടിയ മന്നൻ അഗ്മാർക് വെളിച്ചെണ്ണയിലാണ് കോവിലകം ഫുഡ് പ്രോഡക്‌ട്സ് ബനാന ചിപ്‌സ് നിർമ്മിച്ച് വിപണിയിലെത്തിക്കുന്നത് ,അശേഷം മായം കലരാതെ ,പ്രിസർവേറ്റിവ്‌സ് ഒന്നുംതന്നെ ചേർക്കാതെ .
രോഗമില്ലാത്ത വാഴകളിൽ നിന്നും മൂന്നു നാല് മാസം പ്രായമുള്ള ആയിരം സൂചിക്കന്നുകൾ ഈ ഭാഗത്ത് ഭക്ഷ്യശ്രീയുടെ നേതൃത്വത്തിൽ വിതരണം ചെയ്യും .
നിലവിൽ 50 രൂപ വിലവരുന്ന വാഴക്കന്നുകൾ 50 ശതമാനം വിലക്കുറവിൽ 25 രൂപയ്ക്ക് വിതരണം ചെയ്യും .
ഈ പദ്ധതിയുടെ ഉദ്ഘാടനം ഭക്ഷ്യശ്രീ സംഘടനയുടെ സംസ്ഥാന ചെയർമാനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലറുമായ ഡോ ,കെ .കെ എൻ കുറുപ്പിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രമുഖ ജൈവ കർഷകൻ പത്മനാഭൻ കണ്ണമ്പ്രത്ത് നിർവ്വഹിച്ചു .
കോവിലകം ഫുഡ് പ്രൊഡക്ട് എം. ഡി .ശ്രീമതി .ഗീത സുധാകരൻ ചടങ്ങിൽ വാഴക്കന്നുകൾ എറ്റുവാങ്ങി.
എൺപത്തിയഞ്ചിൻ്റെ നിറവിലെത്തിയെ ഡോ .കെ .കെ .എൻ.കുറുപ്പ് തൻ്റെ 'പൂമാലിക' യിലെ പറമ്പിൽ വാഴത്തൈനടാൻ അദ്ദേഹം തന്നെ തയാറാക്കിയ കുഴിയിൽ വാഴത്തൈ നടുന്ന ചടങ് ചുറ്റും കൂടിനിന്നവർക്ക് ആവേശം പകർന്നു .
ഭക്ഷ്യശ്രീ സംഘടനയുടെ ജനറൽ സെക്രട്ടറി ടി.ശ്രീനിവാസൻ ,പത്മനാഭൻ കണ്ണമ്പ്രത്ത് , ഭക്ഷ്യശ്രീ ചീഫ് കോർഡിനേറ്റർ ദിവാകരൻ ചോമ്പാല ,പ്രൊഫ .മാലിനിക്കുറുപ്പ് ,പ്രോഗ്രാം കോർഡിനേറ്റർ അഡ്വ,സന്തോഷ് .എ .എം , അഡ്വ .ലതികാ ശ്രീനിവാസൻ ,ഗീതാസുധാകരൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
ഈ മഹനീയസംരഭത്തിൽ പങ്കാളികളാവാനും സ്വന്തം വീട്ടുവളപ്പിൽ വാഴക്കൃഷി ചെയ്യാനും താൽപ്പര്യമുള്ളവർ ബന്ധപ്പെടുക .കോവിലകം ഫുഡ് പ്രോഡക്‌ട് ഫോൺ :8547796094, പത്മനാഭൻ കണ്ണമ്പ്രത്ത് :9744889053
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









_h_small.jpg)

_h_small.jpg)
